Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിന് കോലിയുടെയും രോഹിത്തിന്റെയും പിന്തുണ?; യോഗത്തില്‍ പങ്കെടുത്തു

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരെയും ഓസ്‌ട്രേലിയയ്‌ക്കെതിരെയും നടക്കാനിരിക്കുന്ന ടി20 ക്രിക്കറ്റ് പരമ്പരയില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനം ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും അനുമതിയോടെയെന്ന് റിപ്പോര്‍ട്ട്. സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ കോലിയും രോഹിത്തും പങ്കെടുത്തതായി ബിസിസിഐ ഒഫീഷ്യന്‍ സൂചന നല്‍കി.

ധോണിയെ പുറത്താക്കാനുള്ള തീരുമാനത്തിനെതിരെ ആരാധകര്‍ വ്യാപക പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍, ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാണ സെലക്ടര്‍മാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് ബിസിസിഐ വ്യക്താവ് പറയുന്നത്. ധോണി ടി20 ലോകകപ്പ് കളിക്കില്ലെന്നും ഇനി ടീമിലെത്തില്ലെന്നും പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dhoni

സെലക്ടര്‍മാര്‍ ടീം മാനേജുമെന്റുമായി കൂടിയാലോചിച്ചാണ് കാര്യത്തില്‍ തീരുമാനമെടുത്തത്. വിരാട് കോലിയും രോഹിത് ശര്‍മയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരുടെ അനുമതിയില്ലാതെയല്ല തീരുമാനമെന്നും ഒഫീഷ്യല്‍ പറഞ്ഞു. ധോണിക്ക് തിരിച്ചുവരാവുന്നതേയുള്ളൂവെന്നാണ് മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദും പറയുന്നത്. രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനം തെരഞ്ഞെടുക്കുന്നതിനായാണ് ഇപ്പോഴത്തെ ശ്രമം. ഋഷഭ് പന്തിനെയും ദിനേഷ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തിയതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഇതുവരെയായി ആകെ 104 ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 93 എണ്ണത്തിലും ധോണി കളിച്ചിട്ടുണ്ട്. 2007ല്‍ ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. 37.17 റണ്‍സ് ശരാശരിയില്‍ ധോണി 1,487 റണ്‍സും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍നിന്നായി നേടിയിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ അടുത്തകാലത്തോയി ധോണി ഫോമിലല്ലാത്തതാണ് പുറത്താകലിന് കാരണമായി പറയുന്നത്.

Story first published: Saturday, October 27, 2018, 18:05 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+