ലോകകപ്പ് ടീം... എന്തു കൊണ്ട് പന്തിന് പകരം കാര്‍ത്തിക്? ഇതാണ് കാരണം, ആദ്യമായി വെളിപ്പെടുത്തി കോലി
ദില്ലി: ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 15 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പ്രധാന സര്‍പ്രൈസ് യുവ വിക്കറ്റ് റിഷഭ് പന്ത് സംഘത്തില്‍ ഇല്ലെന്നതായിരുന്നു. പന്തിനു പകരം വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തികിനെയാണ് ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ലോകകകപ്പ് ടീമിലേക്കു തന്നെ പരിഗണിക്കാത്തതില്‍ നിരാശനാണെന്നു പിന്നീട് പന്ത് തുറന്നു പറയുകയും ചെയ്തിരുന്നു.
പന്തിനെ ഒഴിവാക്കി പകരം എന്തു കൊണ്ട് കാര്‍ത്തികിനെ ഉള്‍പ്പെടുത്തിയെന്ന കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അനുഭവസമ്പത്തിനു പ്രാധാന്യം നല്‍കിയതിനാലാണ് കാര്‍ത്തികിനു മുന്‍തൂക്കം നല്‍കിയതെന്ന് നേരത്തേ മുഖ്യ സെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞിരുന്നു.

കോലിയുടെ വിശദീകരണം
നേരത്ത് മുഖ്യ സെലക്ടര്‍ പ്രസാദിന്റെ വിശദീകരണം ശരിവയ്ക്കുന്ന തരത്തിലാണ് കോലിയുടെയും പ്രതികരണം. നേരത്തേ സമര്‍പ്പിച്ച ടീം ലിസ്റ്റില്‍ മാറ്റം വരുത്താന്‍ മെയ് 23 വരെ ടീമുകള്‍ക്ക് അവസരമുണ്ട്. 21 കാരനായ പന്തിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സമ്മര്‍ദ്ദങ്ങളില്‍ കാര്‍ത്തിക് കാണിക്കുന്ന മനസ്സാന്നിധ്യം ശ്രദ്ധേയമാണ്. ഇതേ അഭിപ്രായം തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ള എല്ലാവര്‍ക്കും ടീം പ്രഖ്യാപന വേളയില്‍ ഉണ്ടായിരുന്നതെന്നും കോലി വെളിപ്പെടുത്തി.

കാര്‍ത്തികിന്റെ അനുഭവസമ്പത്ത്
വളരെ അനുഭവസമ്പത്തുള്ള കളിക്കാരനാണ് കാര്‍ത്തിക്. എന്തെങ്കിലും കാരണവശാല്‍ ലോകകപ്പിനിടെ ധോണിക്കു പരിക്കേല്‍ക്കുകയോ മറ്റോ ആണെങ്കില്‍ വിക്കറ്റിനു പിന്നില്‍ കാര്‍ത്തികിന്റെ സാന്നിധ്യം ഇന്ത്യക്കു മുതല്‍ക്കൂട്ടാവുക തന്നെ ചെയ്യും. ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനം നടത്തുന്ന താരമാണ് കാര്‍ത്തിക്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് പന്തിനു പകരം കാര്‍ത്തികിനെ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നും കോലി വിശദമാക്കി.
ധോണിയേക്കാള്‍ മുമ്പ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടുള്ള താരമാണ് തമിഴ്‌നാട്ടുകാരനായ കാര്‍ത്തിക്.

രണ്ടാം ലോകകപ്പ്
പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സാന്നിധ്യം കാരണം വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ലാത്ത താരമാണ് കാര്‍ത്തിക്. ഇതു രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയുടെ ലോകകപ്പീമിന്റെ ഭാഗമായത്. 2007ലാണ് കാര്‍ത്തിക് ആദ്യമായി ലോകകപ്പ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
2004ല്‍ ഏകദിനത്തില്‍ അരങ്ങേറിയ കാര്‍ത്തിക് 91 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ചു കഴിഞ്ഞു. അതേസമയം, കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യക്കായി അരങ്ങേറിയ പന്ത് വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications