Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: അഫ്ഗാന്‍ ദുരന്തം, ധോണി തിരിച്ചുവന്നതെങ്ങനെ? വെളിപ്പെടുത്തി കോലി

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ നിരയില്‍ ഏറെ വിമര്‍ശനം നേരിട്ടത് മുന്‍ നായകന്‍ എംഎസ് ധോണിയായിരുന്നു. വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരിലാണ് അദ്ദേഹം വിമര്‍ശനങ്ങളേറ്റുവാങ്ങിയത്. അഫ്ഗാനിസ്താനെതിരായ മല്‍സരത്തിലെ ബാറ്റിങ് പ്രകടനമാണ് ധോണിയെ പ്രതിക്കൂട്ടിലാക്കിയത്. 28 റണ്‍സെടുക്കാനേ അദ്ദേഹത്തിനായിരുന്നെങ്കിലും ഇതിനായി 52 പന്തുകള്‍ നേരിട്ടിരുന്നു.

ഇന്ത്യന്‍ ആരാധകര്‍ മാത്രമല്ല ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ചില മുന്‍ കളിക്കാരും ധോണിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയില്‍ 61 പന്തില്‍ 56 റണ്‍സെടുത്ത് അദ്ദേഹം വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു. ധോണി ഫോം വീണ്ടെടുത്തതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നായകന്‍ വിരാട് കോലി.

കഠിനാധ്വാനം ചെയ്തു

കഠിനാധ്വാനം ചെയ്തു

അഫ്ഗാനിസ്താനെതിരായ മല്‍സരശേഷംനടത്തിയ കഠിനാധ്വാനമാണ് ധോണിയെ തിരിച്ചുവരാന്‍ സഹായിച്ചതെന്ന് കോലി വ്യക്തമാക്കി. മല്‍സരം കഴിഞ്ഞ ശേഷം ധോണി കൂടുതല്‍ സമയം നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്തു. ഇതാണ് വിന്‍ഡീസിനെതിരേ മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.
വിന്‍ഡീസിനെതിരേ ജയിക്കാവുന്ന ടോട്ടല്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് ധോണിയുടെ ഇന്നിങ്‌സ് കാരണമാണ്. ഇത് ടീമിനു ജയവും നേടിത്തന്നതായി കോലി വിശദമാക്കി.

ധോണിയില്‍ പൂര്‍ണ വിശ്വാസം

ധോണിയില്‍ പൂര്‍ണ വിശ്വാസം

ധോണിയില്‍ ഇന്ത്യന്‍ ടീമിനു പൂര്‍ണ വിശ്വാസമുണ്ടെന്നു കോലി പറഞ്ഞു. നിരവധി മല്‍സരങ്ങളില്‍ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള താരമാണ് അദ്ദേഹം. ഈ കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളാണ് ധോണി കളിച്ചിട്ടുള്ളത്.
ഒന്നോ, രണ്ടോ പ്രകടനങ്ങളുടെ പേരില്‍ ധോണിയെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇത് എല്ലാവര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ടീം ഇതു വലിയ കാര്യമായെടുക്കുന്നില്ലെന്നും കോവി കൂട്ടിച്ചേര്‍ത്തു.

ഷമിയുടെ ഫോം

ഷമിയുടെ ഫോം

ഭുവനേശ്വര്‍ കുമാറിനു പകരം ടീമിലെത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ മിന്ന പ്രകടനം ടീം സെലക്ഷനില്‍ തനിക്കു തലവേദന നല്‍കുന്നതായി കോലി പറഞ്ഞു. കോലിക്കു പകരം കളിച്ച ഷമി കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലായി ഹാട്രിക്കടക്കം എട്ടു വിക്കറ്റുകളാണ് പിഴുതത്. സാഹചര്യത്തിന് അനുസരിച്ചായിരിക്കും ഭുവി, ഷമി എന്നിവരില്‍ ആരെ കളിപ്പിക്കുമെന്ന കാര്യം തീരുമാനിക്കുകയെന്നു കോലി പറഞ്ഞു.
ഭുവി ലോകോത്തര താരമാണ്. കഴിഞ്ഞ വര്‍ഷം ഗംഭീര പ്രകടനം നടത്തിയ താരമാണ് ഷമി. മികച്ച ഫിറ്റ്‌നസുള്ള അദ്ദേഹം വിക്കറ്റുകളുമെടുക്കുന്നുണ്ട്. ഭുവി അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ടീം സെലക്ഷനലില്‍ തലവേദനയുണ്ടാക്കുമെന്നും കോലി പറഞ്ഞു.

Story first published: Sunday, June 30, 2019, 13:44 [IST]
Other articles published on Jun 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+