Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹര്‍ദീക് പാണ്ഡ്യ അറ്റ് 4.. സൂപ്പര്‍ ഹിറ്റായി മാറിയ ഐഡിയ ആരുടേത്.. ക്യാപ്റ്റന്‍ കോലി പറയുന്നു..!!

ഇന്‍ഡോര്‍ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങളും വിജയിച്ചെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയ്്ക്ക് ഒരു തലവേദനയായിരുന്നു. ശ്രീലങ്കയില്‍ കിട്ടിയ അവസരം മുതലാക്കിയ മനീഷ് പാണ്ഡെ ഓസ്‌ട്രേലിയയ്ക്ക് എതിരായ രണ്ട് കളിയിലും പരാജയമായി. നാലാം നമ്പറില്‍ ആര് എന്ന ചോദ്യം ഉയരുന്നത് അതോടെയാണ്. ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ നാലാം നമ്പറിലെത്തിയത് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ.

രോഹിത് ശർമ, പാണ്ഡ്യ, വിരാട് കോലി... ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം.. ചിത്രങ്ങളിലൂടെ!!

hardik-pandya

72 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും പറത്തി 78 റണ്‍സെടുത്താണ് പാണ്ഡ്യ തന്റെ പ്രമോഷനോട് പ്രതികരിച്ചത്. പത്തോവര്‍ പന്തെറിഞ്ഞ് വാര്‍ണറുടെ വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ മാന്‍ ഓഫ് ദ മാച്ചുമായി. കിട്ടിയ അവസരം താന്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു താന്‍ എന്നാണ് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വാങ്ങിക്കൊണ്ട് പറഞ്ഞത്. അടുത്ത മത്സരത്തില്‍ ഇതിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഈ ഓള്‍റൗണ്ടര്‍ പറഞ്ഞു.

പാണ്ഡ്യ കളിച്ചത് പോലൊരു ഇന്നിംഗ്‌സ് പാണ്ഡ്യയ്ക്ക് മാത്രമേ കഴിയൂ എന്നാണ് കളിക്ക് ശേഷം വിരാട് കോലി പറഞ്ഞത്. പാണ്ഡ്യയെ നാലാം നമ്പറില്‍ ഇറക്കാനുള്ള പ്ലാന്‍ രവി ശാസ്ത്രിയുടേതായിരുന്നു. കഠിനാധ്വാനം ചെയ്യുന്ന കളിക്കാരനാണ് പാണ്ഡ്യ. തങ്ങളുടെ സകല പിന്തുണയും പാണ്ഡ്യയ്ക്ക് ഉണ്ട്. ടീം ഇന്ത്യ നാലോ അഞ്ചോ വര്‍ഷങ്ങളായി തേടിക്കൊണ്ടിരുന്നത് ഇത് പോലെ ഒരു ഓള്‍റൗണ്ടറെയാണ് - ഹര്‍ദീക് പാണ്ഡ്യയെക്കുറിച്ച് പറയാന്‍ കോലിക്ക് നൂറ് നാവ്.

Story first published: Monday, September 25, 2017, 12:02 [IST]
Other articles published on Sep 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+