വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരേ റെക്കോര്‍ഡിന് വേണ്ടി കോലിയും റെയ്‌നയും തമ്മില്‍ മത്സരം!

By Muralidharan

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ ആരായിരിക്കും. രണ്ട് സാധ്യതകളാണ് മുന്നില്‍ ഉള്ളത്. ഒന്ന് ടെസ്റ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. 28 മത്സരങ്ങളില്‍ നിന്നായി 972 റണ്‍സെടുത്ത കോലിയാണ് ട്വന്റി 20 റണ്‍ വേട്ടയില്‍ ഇന്ത്യയുടെ താരം.

എന്നാല്‍ ആദ്യമായി 1000 തികയ്ക്കുക കോലിയാണ് എന്ന് പറയാനും പറ്റില്ല. കാരണം സുരേഷ് റെയ്‌ന കൂടി തൊട്ടുപിന്നാലെയുണ്ട്. കോലിക്ക് 1000 തികയ്ക്കാന്‍ 28 റണ്‍സാണ് വേണ്ടതെങ്കില്‍ റെയ്‌നയുടെ കാര്യത്തില്‍ അത് 53 റണ്‍സാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി മത്സരങ്ങള്‍. ഇനി ഇവരാരുമല്ല, വേറെ ആരെങ്കിലുമാകുമോ റെക്കോര്‍ഡിലെത്തുന്നത്.... കാണൂ...

നിലവില്‍ സാധ്യത കോലിക്ക്

നിലവില്‍ സാധ്യത കോലിക്ക്

വെറും 23 റണ്‍സ് മാത്രം മതി കോലിക്ക് 1000 റണ്‍സിന്റെ ക്ലബിലെത്താന്‍. ക്ലബ് എന്ന് പറയാന്‍ പറ്റില്ല ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനാകാനാണ് കോലി ഒരുങ്ങുന്നത്. വണ്‍ഡൗണായി ബാറ്റിങിന് ഇറങ്ങും എന്നതാണ് കോലിക്ക് സാധ്യത കൂട്ടുന്ന മറ്റൊരു കാര്യം.

ശക്തമായ വെല്ലുവിളിയുണ്ട്

ശക്തമായ വെല്ലുവിളിയുണ്ട്

എന്നാല്‍ കോലി പരാജയപ്പെടുകയും റെയ്‌ന ഒരു അര്‍ധസെഞ്ചുറി അടിക്കുകയും ചെയ്താല്‍ ഈ റെക്കോര്‍ഡ് സുരേഷ് റെയ്‌നയുടെ പേരില്‍ ഇരിക്കും. റെയ്‌നയ്ക്ക് ആയിരത്തിലെത്താന്‍ വേണ്ടത് 53 റണ്‍സാണ്. 44 കളിയില്‍ നിന്നാണ് റെയ്‌ന 947 റണ്‍സെടുത്തത്.

യുവരാജാണ് കേമന്‍

യുവരാജാണ് കേമന്‍

ഇപ്പോള്‍ ടീമില്‍ ഇല്ല എന്നേയുള്ളൂ. 40 കളിയില്‍ നിന്നായി 968 റണ്‍സെടുത്ത യുവരാജ് സിംഗാണ് റണ്‍വേട്ടയില്‍ ഇന്ത്യയുടെ രണ്ടാമന്‍. ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്റി 20 ഇന്നിംഗ്‌സുകള്‍ പലതും യുവിയുടെ പേരിലാണ്.

ഗംഭീറുമുണ്ട്

ഗംഭീറുമുണ്ട്

932 റണ്‍സോടെ ഗൗതം ഗംഭീറും റണ്‍വേട്ടക്കാരുടെ പട്ടികയിലുണ്ട്. പക്ഷേ ടീമില്‍ ഇടമില്ല എന്ന് മാത്രം

ധോണിയാണ് ഭേദം

ധോണിയാണ് ഭേദം

പിന്നെയുള്ളവരില്‍ ക്യാപ്റ്റന്‍ ധോണിയാണ് ഭേദം. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും അധികം മത്സരങ്ങള്‍ കളിച്ച ധോണി 50 കളിയില്‍ നിന്നായി 849 റണ്‍സെടുത്തിട്ടുണ്ട്.

Story first published: Tuesday, September 15, 2015, 15:17 [IST]
Other articles published on Sep 15, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X