ധോണിയാണ് എന്റെ ക്യാപ്റ്റനെന്ന് കോലി.... ഐസിസി ട്രിബ്യൂട്ടിന് ഇംഗ്ലീഷ് താരങ്ങളുടെ മറുപടി ഇങ്ങനെ
ലണ്ടന്‍: ഐസിസി ഇന്ത്യന്‍ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ആശംസകള്‍ അര്‍പ്പിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ധോണിയുടെ 38ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു ഈ വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെ ഈ വീഡിയോ വൈറലായിരിക്കുകയാണ്. വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ധോണി പുകഴ്ത്തിയതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളും ധോണി തങ്ങളെ സ്വാധീനിച്ചെന്ന് പറയുന്നു.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ധോണി കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധോണിക്ക് ഐസിസി ആശംസകള്‍ അര്‍പ്പിച്ചത്. ശ്രീലങ്കയ്‌ക്കെതിരെ ധോണി മൂന്ന് ക്യാച്ചുകളും ഒരു സ്റ്റംമ്പിംഗും അടക്കം മികച്ച പ്രകടനമാണ് വിക്കറ്റിന് പിന്നില്‍ ധോണി നടത്തിയത്. വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഇത്. ധോണിക്ക് നേരത്തെ തന്നെ കോലി പിന്തുണയും അറിയിച്ചിരുന്നു.

ധോണിയാണ് ക്യാപ്റ്റന്‍
ധോണിയാണ് തന്റെ ക്യാപ്റ്റനെന്നും എക്കാലത്തും അത് അങ്ങനെ തന്നെയായിരിക്കുമെന്നും കോലി പറയുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും ശാന്തനായി നില്‍ക്കാനുള്ളൊരു കഴിവുണ്ട് ധോണിക്ക്. പുറത്ത് നിന്ന് കാണുന്നത് പോലുള്ള വ്യക്തിയല്ല അദ്ദേഹം. അതുകൊണ്ടാണ് ധോണി മികച്ച തീരുമാനങ്ങള്‍ കളിക്കളത്തില്‍ എടുക്കാന്‍ സാധിക്കുന്നത്. ഞാന്‍ ടീമിലെത്തുമ്പോള്‍ എന്റെ ക്യാപ്റ്റനായിരുന്നു ധോണി. പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. അത് കൊണ്ട് എന്റെ കൊണ്ട് അദ്ദേഹം തന്നെയാണ് ക്യാപ്റ്റനെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നുവെന്ന് കോലി പറഞ്ഞു.

ഇംഗ്ലീഷ് താരങ്ങളുടെ മറുപടി
ഇംഗ്ലീഷ് താരങ്ങളും ധോണിയെ പ്രശംസിച്ചിട്ടുണ്ട്. ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ധോണി. പ്രതിഭാധനനായ വിക്കറ്റ് കീപ്പര്‍. വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തോളം മികവ് മറ്റാര്‍ക്കെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. ധോണിയെ സംബന്ധിച്ച് ഒന്നും പുതിയ കാര്യമല്ല. ഈ കളി എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാനും, അതിനനുസരിച്ച് കളി മാറ്റാനും അദ്ദേഹത്തിനറിയാം. കുറേ കാലമായി ധോണി അത് വിജയകരമായി നടപ്പാക്കുന്നുവെന്നും സ്റ്റോക്‌സ് പറയുന്നു.

ബട്‌ലര്‍ പറയുന്നത്
ധോണിയുടെ കടുത്ത ആരാധകനാണ് താനെന്ന് ബട്‌ലര്‍ പറയുന്നു. ക്രിക്കറ്ററെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും വളര്‍ന്നപ്പോള്‍ ഞാന്‍ ആരാധിക്കുന്നത് ധോണിയെയാണ്. മിസ്റ്റര്‍ കൂളാണ് അദ്ദേഹം. കളിക്കളത്തിലെ അദ്ദേഹത്തിന്റെ രീതികള്‍ ഒരുപാട് ഇഷ്ടമാണ്. വളരെ ശാന്തനാണ്. ബാറ്റ് ചെയ്യുമ്പോഴും അങ്ങനെ തന്നെ. വിക്കറ്റിന് പിന്നില്‍ അതിവേഗം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവാണ് ധോണിയുടെ വ്യത്യസ്തത. ക്രിക്കറ്റിനെ അതിന്റെ ആഴങ്ങളില്‍ എത്തിക്കാനുള്ള കഴിവ് ധോണിക്കുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു. വളരെ കൂളായിട്ടുള്ള താരമാണ് ധോണിയെന്നും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അഫ്ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹസാദും പറയുന്നു.

മികച്ച ക്യാപ്റ്റന്‍
ധോണി മികച്ച ക്യാപ്റ്റനാണെന്ന് ജസ്പ്രീത് ബുംറയും പറയുന്നു. 2016ല്‍ ഇന്ത്യന്‍ ടീമിലെത്തുമ്പോള്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. എന്ത് പ്രശ്‌നം വന്നാലും അദ്ദേഹത്തിനോട് ചോദിക്കാം. അദ്ദേഹം അത് പരിഹരിക്കും. ധോണിയുടെ ശാന്തത ടീമിന് വലിയ സ്വാധീനമുണ്ടാക്കിയിരുന്നുവെന്നു ബുംറ പറഞ്ഞു. അതേസമയം താന്‍ ടീമിലെത്തുമ്പോഴും ക്യാപ്റ്റന്‍ ധോണിയായിരുന്നുവെന്ന് കോലി പറയുന്നു. എന്നെ ടീമിലെടുത്തത്, ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാനാവുമെന്ന് ദോിക്ക് ഉറപ്പുള്ളത് കൊണ്ടാണ്. ടീമിന് വേണ്ടി ഞാന്‍ എന്തും ചെയ്യുമെന്ന് ധോണിക്ക് ഉറപ്പായിരുന്നുവെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications