Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ബാറ്റ്‌ചെയ്യുന്നു; 98 ലെ സച്ചിനെപ്പോലെ

മുംബൈ: വിരാട് കോലിയുടെ ബാറ്റിംഗ് കണ്ട പലര്‍ക്കും സച്ചിന്‍ തെണ്ടുല്‍ക്കറിനെ ഓര്‍മവരാറുണ്ട്. പ്രത്യേകിച്ചും ഏകദിനങ്ങളില്‍. സച്ചിനുമായി കോലിക്കുള്ള സാമ്യത കേളീശൈലിയിലല്ല. അങ്ങനെയാണെങ്കില്‍ വീരേന്ദര്‍ സേവാഗാണ് സച്ചിനെ കൂടുതല്‍ ഓര്‍മിപ്പിക്കേണ്ടത്.

കളിയോടുള്ള സമീപനം, സ്‌കോര്‍ ചെയ്യുന്നതിലെ ആധികാരിത, ഫീല്‍ഡര്‍മാരെ നിഷ്പ്രഭരാക്കുന്ന പ്ലേസിംഗ് ഇങ്ങനെ പോകുന്നു കോലിയില്‍ സച്ചിനെ കാണുന്നവരുടെ പോയന്റുകള്‍. കോലി ഇപ്പോള്‍ കളിക്കുന്നത് 1998 ലെ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെയാണ്.

Sachin-kohli

1998 ഓര്‍മയില്ലേ, ക്രിക്കറ്റ് ആരാധകര്‍ക്ക് സച്ചിന്‍ മനുഷ്യനില്‍ നിന്നും ദൈവമായി പരിണാമം സംഭവിച്ച വര്‍ഷം. ഓസ്‌ട്രേലിയയുടെ പുകള്‍പെറ്റ ബൗളിംഗിനെയും മണല്‍ക്കാറ്റിനെയും തോല്‍പിച്ച ഐതിഹാസികമായ ബാറ്റിംഗ് പ്രകടനമൊക്കെ 98ലായിരുന്നു. 84 റണ്‍സ് ആവറേജില്‍ 1431 റണ്‍സാണ് സച്ചിന്‍ ആ കലണ്ടര്‍ വര്‍ഷം അടിച്ചുകൂട്ടിയത്.

ഏതാണ്ടിതേ ഫോമിലാണ് വിരാട് കോലിയുടെയും പോക്ക്. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ക്യാപ്റ്റനില്‍ നിന്നും പിന്നെയും ഏറെദൂരം വളര്‍ന്നുകഴിഞ്ഞു വിരാട് രകോലി. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍. വെറും നൂറില്‍പ്പരം കളികളില്‍നിന്നും 17 സെഞ്ചുറി. നാലോ അഞ്ചോ കളിക്ക് ഒരു അര്‍ദ്ധസെഞ്ചുറി. സ്‌കോര്‍ ചേസ് ചെയ്യുമ്പോള്‍ പിന്നെ പറയുകയും വേണ്ട.

സച്ചിനെപ്പോലെ തന്നെ ഓസ്‌ട്രേലിയ തന്നെയാണ് കോലിക്കും പ്രിയപ്പെട്ട എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളാണ് ഇക്കഴിഞ്ഞ പരമ്പരയില്‍ കംഗാരുക്കള്‍ക്കെതിരെ അടിച്ചുകൂട്ടിയത്. ഇന്ത്യന്‍ റെക്കോര്‍ഡായ 52 ബോള്‍ സെഞ്ചുറിയും ഇതില്‍പ്പെടും.

Story first published: Monday, November 25, 2013, 15:27 [IST]
Other articles published on Nov 25, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+