T20 World Cup: രാഹുല്‍-വിരാട്, ആരാവണം രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി?, ശാസ്ത്രി പറയുന്നു

ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. ഒക്ടോബര്‍ 16നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പുകളിലേക്ക് ടീമുകള്‍ കടന്ന് കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് വരാനിരിക്കുന്നത്. 2021ലെ ടി20 ലോകകപ്പിലും ഏഷ്യാ കപ്പിലും നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പില്‍ കരുത്തുകാട്ടാനാവാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.

ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് പല കാര്യങ്ങളും മെച്ചപ്പെടുത്താനുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലുമെല്ലാം അഴിച്ചുപണി വേണ്ടിവന്നേക്കും. ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ചോദ്യങ്ങളിലൊന്ന് ഓപ്പണിങ്ങില്‍ ആരൊക്കെ വേണമെന്നതാണ്. രോഹിത് ശര്‍മക്ക് സ്ഥാനം ഉറപ്പ്. പങ്കാളിയായി നിലവില്‍ കെ എല്‍ രാഹുലാണുള്ളത്. ഇരുവരും മികച്ച ഓപ്പണര്‍മാരാണെങ്കിലും കൂട്ടുകെട്ട് മികവിനൊത്ത് ഉയരുന്നില്ല.

വരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാവരവ് രാജകീയം, പക്ഷെ ആളിക്കത്തിയതുപോലെ അണഞ്ഞു!, ഇന്ത്യയുടെ മൂന്ന് പേരിതാ

2021ലെ ടി20 ലോകകപ്പിലും ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും ഈ ഓപ്പണിങ് കൂട്ടുകെട്ടിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉയരവെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആര് വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.

കോലിയെ ഓപ്പണറാക്കേണ്ട കാര്യമില്ലെന്നാണ് ശാസ്ത്രി അഭിപ്രായപ്പെട്ടത്. 'കോലിയെ ഓപ്പണറാക്കണമെന്ന് ഞാന്‍ പറയില്ല. രോഹിത്-രാഹുല്‍ കൂട്ടുകെട്ട് തുടരുകയാണ് വേണ്ടത്. പരിക്കിനെത്തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളില്‍ മാത്രമാണ് മാറ്റം വേണ്ടത്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്.

രോഹിത്ത് അരങ്ങേറിയതിന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ പരിശീലകര്‍, അഞ്ച് ഇന്ത്യക്കാരിതാ

പേസര്‍ബൗളര്‍മാര്‍ക്ക് മധ്യഓവറുകളില്‍ കരുത്ത് കാട്ടാനാവും. പിച്ചില്‍ നല്ല ബൗണ്‍സുണ്ടാവും. കോലിയുടെ അനുഭവസമ്പത്ത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. രാഹുല്‍ ടോപ് ഓഡറില്‍ നന്നായിത്തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. ആശയക്കുഴപ്പം ഉണ്ടാക്കേണ്ട കാര്യമില്ല. അവനെ സമ്മര്‍ദ്ദത്തിലാക്കരുത്. ഓപ്പണറാവാന്‍ മാനസികമായി തയ്യാറെടുക്കുകയും ഓപ്പണറായി വലിയ സ്‌കോര്‍ നേടുകയും നേടാന്‍ പോവുകയും ചെയ്യുന്ന താരമാണ് രാഹുല്‍'-രവി ശാസ്ത്രി പറഞ്ഞു.

രാഹുലിന്റെ ബാറ്റിങ് മികവ് ഐപിഎല്ലിലൂടെയടക്കം എല്ലാവരും കണ്ടതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിരന്തരം പരിക്ക് വേട്ടയാടുന്ന താരമാണ് രാഹുല്‍. ഇത് അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. അതിവേഗം റണ്‍സുയര്‍ത്താന്‍ രാഹുലിനാവുന്നില്ല. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ തിളങ്ങിയെങ്കിലും സ്ഥിരതയോടെ തുടരാന്‍ ആവുന്നില്ല.

IND vs AUS: സൂര്യകുമാര്‍ വലിയ താരം, പക്ഷെ അവനൊരു പ്രശ്‌നമുണ്ട്!, ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍

വിരാട് കോലി ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പണറായി താരത്തെ എത്തിക്കണമെന്ന ആവിശ്യം ശക്തമായത്. എന്നാല്‍ കോലിക്ക് കൂടുതല്‍ നല്ലത് മൂന്നാം നമ്പര്‍ തന്നെയാണ്. ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള കോലിയെ തുടക്കത്തിലേ നഷ്ടമായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുകയും ടീമിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും.

എന്നാല്‍ മൂന്നാം നമ്പറിലിറങ്ങി ആംഗര്‍ റോളില്‍ വിരാട് കോലി മുന്നോട്ട് പോകുന്നതാണ് നല്ലത്. കോലി ക്രീസിലുള്ളത് സഹതാരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും. അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ കഴിവുള്ള കോലിക്ക് മൂന്നാം നമ്പര്‍ തന്നെയാണ് മികച്ചതെന്ന് പറയാം. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങള്‍ മാറിയേക്കും. ഇന്ത്യ ടി20 ലോകകപ്പില്‍ ബാക്കപ്പ് ഓപ്പണറെ പരിഗണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഓപ്പണര്‍മാരിലാര്‍ക്കെങ്കിലും പരിക്കേറ്റാല്‍ കോലിയെ ഓപ്പണറാക്കും. ഓപ്പണിങ്ങില്‍ മികച്ച റെക്കോഡ് കോലിക്കുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ മാറ്റി ഇന്ത്യ കോലിയെ ഓപ്പണറാക്കില്ലെന്നുറപ്പ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 24, 2022, 12:20 [IST]
Other articles published on Sep 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X