Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാകാമെന്ന് സങ്കക്കാര

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്. ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കുമാര്‍ സങ്കക്കാരയും ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങ് മികവിന് മുഴുവന്‍ മാര്‍ക്കും നല്‍കി.

വിരാടിന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍ ആകാന്‍ കഴിയുമെന്നും ആ നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നും സങ്കക്കാര വിലയിരുത്തി. സച്ചിന്റെ മികവ് അംഗീകരിച്ചുകൊണ്ടുതന്നെ വിരാടിന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള കഴിവ് എടുത്തുകാണേണ്ടതാണെന്ന് സങ്കക്കാര ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

news

പുതി തലമുറയില്‍പ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ വിരാട് തന്നെയാണ് മികച്ചവന്‍. കൂടുതല്‍ മുന്നേറാന്‍ താരത്തിന് കഴിയും. സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് കളിയില്‍ മെച്ചപ്പെടാന്‍ ശ്രമിച്ചാല്‍ ലോകത്തിലെ പല റെക്കോര്‍ഡുകളും കോലി തകര്‍ക്കുമെന്നും സങ്കക്കാര വിലയിരുത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്‌സില്‍ വിരാട് കോലി 149 റണ്‍സെടുത്തിരുന്നു. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ കഴിയാതിരുന്ന കോലി വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്.

Story first published: Saturday, August 4, 2018, 14:42 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+