For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല!! ഇന്ത്യ ലോകകപ്പുയര്‍ത്താന്‍ ധോണി വേണം... ഇതാ കാരണങ്ങള്‍

രണ്ടു ലോകകിരീടങ്ങള്‍ ഇന്ത്യക്കു നേടിത്തന്ന നായകനാണ് ധോണി

By Manu
കോലിയെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം പകരം വയ്ക്കാനില്ലാത്ത താരമാണ് മുന്‍ നായകന്‍ എംഎസ് ധോണി. രണ്ടു ലോകകിരീടങ്ങളടക്കം ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റുവാങ്ങിയ ഏക ക്യാപ്റ്റന്‍ കൂടിയായ ധോണി കരിയറിലെ അവസാന ഏകദിന ലോകകപ്പാണ് ഇത്തവണ കളിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഏകദിനത്തിലെ മോശം ബാറ്റിങ് പ്രകടനത്തെ തുടര്‍ന്ന് ധോണിയെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തരുതെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഹാട്രിക്ക് ഫിഫ്റ്റികളുമായാണ് ധോണി വിമര്‍ശകര്‍ക്കു മറുപടി നല്‍കിയത്. ഇതോടെ ലോകകപ്പ് ടീമില്‍ ധോണി സ്ഥാനമുറപ്പിക്കുകയും ചെയ്തു. ധോണയുണ്ടെങ്കില്‍ മാത്രമേ ഇത്തവണ വിരാട് കോലിക്ക് ലോകകിരീടം ഏറ്റുവാങ്ങാന്‍ സാധിക്കൂയെന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

മധ്യനിരയെ ശക്തിപ്പെടുത്തും

മധ്യനിരയെ ശക്തിപ്പെടുത്തും

നിലവില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റിങ് അത്ര സ്ഥിരതയാര്‍ന്ന പ്രകടനമല്ല നടത്തുന്നത്. ഈ പോരായ്മ പരിഹരിക്കാന്‍ ധോണിയെക്കൊണ്ട് മാത്രമേ സാധിക്കൂ. പഴയതുപോലെ ആക്രമണോത്സുക ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവുന്നില്ലെങ്കിലും പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി ടീമിനെ കരകയറ്റാനുള്ള ശേഷി ധോണിക്കുണ്ട്.
മുന്‍നിര തകര്‍ന്നാല്‍ ടീമിനെ കരകയറ്റാന്‍ ധോണിയുടെ ഇതുപോലെയുള്ള പ്രകടനം ഇന്ത്യക്ക് കൂടിയേ തീരൂ. കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നീ വമ്പനടിക്കാര്‍ ടീമിലുള്ളതിനാല്‍ ഫിനിഷിങിനെക്കുറിച്ച് ധോണിക്ക് ആശങ്കപ്പെടേണ്ടതുമില്ല. ഇന്ത്യന്‍ ഇന്നിങ്‌സിന് സ്ഥിരത നല്‍കുയെന്നത് മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചുമതല.

ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍

ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പര്‍

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണെന്നതില്‍ തര്‍ക്കമില്ല. വിക്കറ്റിന് അര്‍ധാവസരങ്ങള്‍ പോലും മുതലാക്കുന്ന ധോണിയെപ്പോലൊരു താരം കൂടെയുള്ളത് ലോകകപ്പില്‍ കോലിക്കും ഇന്ത്യക്കു നല്‍കുന്ന ആശ്വാസം ചെറുതല്ല.
2004ല്‍ ധോണി ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. പിന്നീട് രാജ്യം കണ്ട എക്കാലത്തെയും വലിയ വിക്കറ്റ്കീപ്പറായി അദ്ദേഹം വളരുന്നതാണ് കണ്ടത്. 300ല്‍ കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി 400ല്‍ കൂടുതല്‍ പേരെ പുറത്താക്കിയിട്ടുണ്ട്. 38ാം വയസ്സിലും 18 കാരനെ വെല്ലുന്ന ചുറുചുറുക്കാണ് വിക്കറ്റിന് പിന്നില്‍ ധോണി ഇപ്പോഴും കാഴ്ചവയ്ക്കുന്നത്.

 വര്‍ഷങ്ങളുടെ അനുഭവസമ്പത്ത്

വര്‍ഷങ്ങളുടെ അനുഭവസമ്പത്ത്

നിലവിലെ ഇന്ത്യന്‍ ടീമില്‍ മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത അനുഭവസമ്പത്താണ് ധോണിക്കുള്ളത്. കഴിഞ്ഞ 15 വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ നിറസാന്നിധ്യമാണ് ഈ റാഞ്ചിക്കാരന്‍. 90 ടെസ്റ്റുകളും 338 ഏകദിനങ്ങളും 96 ടി20കളുമടക്കം 500ല്‍ അധികം അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ധോണി കളിച്ചിട്ടുണ്ട്.
ലോകകപ്പില്‍ ധോണിയുടെ ഈ അനുഭവസമ്പത്ത് കോലിക്ക് വളരെയധികം ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
കളിക്കളത്തില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ കോലിക്ക് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരമാണ് ധോണി. ഇന്ത്യയുടെ ഓണ്‍ഫീല്‍ഡ് കോച്ച് തന്നെയാവും ലോകകപ്പില്‍ എംഎസ്ഡി.

കൂള്‍, കൂള്‍...

കൂള്‍, കൂള്‍...

കളിക്കളത്തില്‍ ഇത്രയും കൂളായി പെരുമാറുന്ന താരങ്ങള്‍ അധികമുണ്ടാവില്ല. വിക്കറ്റ് വീഴ്ചയും പുറത്താവലുമെല്ലാം ഒരേ സമചിത്തതയോടെ നേരിടാന്‍ ധോണിക്ക് അസാമാന്യ മിടുക്കുണ്ട്. കളിക്കളത്തില്‍ ഓവര്‍ അഗ്രസീവായി പെരുമാറുന്ന കോലിക്കു പലതും ധോണിയില്‍ നിന്നും കണ്ടു പഠിക്കാനാവും.
ലോകകപ്പിലെ നിര്‍ണായക മല്‍സരങ്ങളില്‍ ധോണിയുടെ ഈ മനസാന്നിധ്യം ഇന്ത്യയെ ഏതു പ്രതിസന്ധിയെയും മറികടക്കാന്‍ സഹായിക്കും. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ തുടക്കത്തില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ക്രീസിലെത്തിയ ധോണി മാച്ച് വിന്നിങ് ഇന്നിങ്‌സുമായി കസറിയിരുന്നു.

സ്പിന്നര്‍മാരുടെ ഉപദേശകന്‍

സ്പിന്നര്‍മാരുടെ ഉപദേശകന്‍

കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ പല തവണ നല്‍കാന്‍ ധോണിക്കായിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉപദേശത്തിന് ശേഷം ബൗളര്‍മാര്‍ ചെറിയ മാറ്റം വരുത്തി ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂകള്‍ നേരത്തേ നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ സ്പിന്‍ ജോടികളായ കുല്‍ദീപ്, ചഹല്‍ എന്നിവര്‍ക്ക് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ കഴിയുന്നത് വിക്കറ്റിന് പിന്നില്‍ ധോണിയായതു കൊണ്ട് മാത്രമാണ്.
ഓരോ മല്‍സരവും പഠിക്കാനും നിര്‍ണായക മാറ്റങ്ങള്‍ വരുത്താനും അസാധാരകണ മിടുക്ക് ധോണിക്കുണ്ട്. എതിര്‍ ബാറ്റ്‌സ്മാന്റെ വീക്ക്‌നെസ് എളുപ്പത്തില്‍ തിരിച്ചറിയുന്ന അദ്ദേഹം അതിന് അനുസസരിച്ച് ബൗള്‍ ചെയ്യാന്‍ സ്പിന്നര്‍മാരെ ഉപദേശിക്കുന്നത് പല തവണ കണ്ടു കഴിഞ്ഞു.

Story first published: Monday, February 18, 2019, 15:32 [IST]
Other articles published on Feb 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+