For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ ധോണിയാക്കിയത് വിരാട് കോലി.. കണ്ണന്താനത്തെ തോല്‍പ്പിക്കും ഗാംഗുലിയുടെ തള്ള്!!

By Muralidharan

എം എസ് ധോണിയുടെ ഇപ്പോഴത്തെ പ്രകടനങ്ങള്‍ക്കുള്ള ക്രെഡിറ്റ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. പ്രായവും ഫോമൗട്ടും തളര്‍ത്തിയ ധോണി ടീമില്‍ നിന്നും പുറത്തുപോകേണ്ടിവരും എന്ന ഘട്ടത്തിലായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പര്യടനം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനം എന്നിവയിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചു ധോണി.

മുന്‍ ക്യാപ്റ്റന്‍ ധോണിക്ക് വിരാട് കോലി നല്‍കിയ മാനസിക പിന്തുണയാണ് ഈ പ്രകടനങ്ങളുടെ പിന്നില്‍ എന്നാണ് ഗാംഗുലി പറയുന്നത്. എം എസ് ധോണിയെപ്പോലെ ഒരു ഇതിഹാസ താരത്തിന് തുടരാന്‍ കോലിയുടെ പിന്തുണ വേണോ എന്ന് ന്യായമായും തോന്നാം. അതേ സമയം താന്‍ ക്യാപ്റ്റനായ സമയത്ത് സീനിയര്‍ താരങ്ങള്‍ക്ക് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ധോണി അനുവച്ചിരുന്നില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

dhoni-kohli-ക

ശ്രീലങ്കയില്‍ കണ്ടത് എം എസ് ധോണിയുടെ ട്രെയിലര്‍ മാത്രമാണ് എന്നും ശരിക്കുള്ള ധോണി ഷോ വരാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്നും കോച്ച് രവി ശാസ്ത്രിയും നേരത്തെ പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരി വെക്കുന്ന പ്രകടനമാണ് ചെന്നൈ ഏകദിനത്തില്‍ ധോണി പുറത്തെടുത്തത്. 87ന് 5 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ഹര്‍ദീക് പാണ്ഡ്യ, ഭുവനേശ്വര്‍ എന്നിവര്‍ക്കൊപ്പം മനോഹരമായ ഒരു ഫിഫ്റ്റിയിലൂടെ ധോണി കര കയറ്റുകയായിരുന്നു.

Story first published: Tuesday, September 19, 2017, 17:32 [IST]
Other articles published on Sep 19, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+