പാകിസ്താനില്‍ നിന്നും വിരാട് കോലിക്ക് ഒരു വിവാഹാഭ്യര്‍ഥന.. ആളെ കണ്ടാല്‍ നിങ്ങളും ചിരിച്ച് മരിക്കും!!
ഇന്‍ഡിപ്പെന്‍ഡന്‍സ് കപ്പ് കളിക്കാന്‍ വിരാട് കോലിയും എം എസ് ധോണിയും എത്താത്തതില്‍ പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും വളരെ നിരാശരായിരുന്നു. ലോക ഇലവനെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പര പാകിസ്താന്‍ ജയിച്ചു. എന്നാലും തങ്ങള്‍ക്ക് ധോണിയെയും കോലിയെയും ഭയങ്കരമായി മിസ് ചെയ്തു എന്ന് ആരാധകര്‍ പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേര് എടുത്തുപറഞ്ഞ ചില പ്ലക്കാര്‍ഡുകള്‍ കറാച്ചിയിലെ ഗാലറിയില്‍ നിന്നും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അപ്ലോഡ് ചെയ്യപ്പെട്ടു. അതില്‍ ഒരെണ്ണം സോഷ്യല്‍ മീഡിയ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്താണ് സംഭവം എന്നല്ലേ, കോലി എന്ന വിവാഹം ചെയ്യൂ എന്ന് പറഞ്ഞ് പ്ലക്കാര്‍ഡ് പിടിച്ചിരിക്കുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എന്നത് തന്നെ.
ലോകത്ത് ഒരുപാട് ആരാധികമാര്‍ വിരാട് കോലിക്ക് ഉണ്ട് എന്നത് സത്യമാണ്. ഇവരില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വാട്ട് ഉള്‍പ്പെടെ പലരും കോലിയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും ഉണ്ട്. ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലാണ് കോലി. നിലവില്‍ വിരാട് കോലി നായകനായ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുകയാണ്. ആദ്യമത്സരത്തില്‍ കോലി പൂജ്യത്തിന് പുറത്തായെങ്കിലും കളി ഇന്ത്യ ജയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications