Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്യാപ്റ്റന്‍ ജോലിയില്‍ ഗുരുവായത് ധോണിയാണെന്ന് വിരാട് കോലിയുടെ വെളിപ്പെടുത്തല്‍

വിരാട് കോലിയുടെ വെളിപ്പെടുത്തല്‍ | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ ഏറ്റവും വിജയം വരിച്ച ക്യാപ്റ്റന്‍ എംഎസ് ധോണിയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുത്ത വിരാട് കോലി അതേ രീതിയിലാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയില്‍ കോലിയുടെ ക്യാപ്റ്റന്‍സി ചോദ്യംചെയ്യപ്പെട്ടെങ്കിലും പരാജയം താത്കാലികമാണെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞദിവസം നടന്ന അഭിമുഖത്തില്‍ തന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കോലി വാചാലനായി.

ക്യാപ്റ്റനെന്ന നിലയില്‍ മികവു പുലര്‍ത്താന്‍ തനിക്ക് കഴിഞ്ഞത് ധോണിയില്‍ നിന്നുള്ള പാഠങ്ങളാണെന്ന് കോലി പറഞ്ഞു. അതിന് മുന്‍പ് മറ്റൊരാളില്‍നിന്നും അത്തരമൊരു കാര്യം പഠിച്ചിട്ടില്ല. ധോണിയുമായി എപ്പോഴും കളിയെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. അത് ടീമിലെത്തിയതുമുതലുള്ള ശീലമാണ്. വൈസ് ക്യാപ്റ്റനായിരുന്നപ്പോള്‍ താന്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നെന്നും കോലി പറഞ്ഞു.

virat

കൂടുതല്‍ കാര്യങ്ങളും പഠിച്ചെടുത്തത് ധോണിയില്‍നിന്നാണ്. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കോലിക്കടുത്ത് നിന്ന് കളിയെ വിലയിരുത്താറുണ്ട്. ഇതിലൂടെ തനിക്ക് കാര്യങ്ങള്‍ പഠിക്കാനായെന്നും കോലി പറഞ്ഞു. ക്യാപ്റ്റന്‍ പദവി താന്‍ നന്നായി ആസ്വദിക്കുന്നുണ്ട്. കാരണം, കളിയെക്കുറിച്ച് എപ്പോഴും ചിന്തിക്കാന്‍ ഇഷ്ടപ്പെടുന്നു. അതുപോലെ ടോട്ടല്‍ പിന്തുടരാനും താന്‍ ആഗ്രഹിക്കുന്നു. മുന്നില്‍ കാണുന്ന കണക്കുകളെ പിന്തുടര്‍ന്ന് വിജയിക്കാന്‍ കഴിയുന്നത്, ബുദ്ധിയുപയോഗിച്ച് കളിക്കുന്നത് എല്ലാം താന്‍ ഇഷ്ടപ്പെടാറുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനെ പല കളിക്കാരും അവഗണിക്കുമ്പോള്‍ അത് മനോഹരമാണെന്നാണ് കോലിയുടെ അഭിപ്രായം. ഐസിസി അത് നാലുദിവസമായി കുറയ്ക്കാനുള്ള തീരുമാനത്തോട് യോജിപ്പില്ല. അതിനെ പിന്തുണയ്ക്കുകയുമില്ല. ടെസ്റ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നത് നല്ല അനുഭവമാണെന്നും കോലി പറഞ്ഞു. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിശ്രമിക്കുന്ന കോലിക്കു പകരം രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

Story first published: Wednesday, September 26, 2018, 8:52 [IST]
Other articles published on Sep 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+