വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുമോ? കോലിയുടെ മനസ്സിലെന്ത്? അത് കണ്ടുപിടിച്ചെന്ന് ഗാംഗുലി

ഗാംഗുലി നേരത്തേ തന്നെ ഡേനൈറ്റ് ടെസ്റ്റിനെ അനുകൂലിച്ചിരുന്നു

Virat Kohli 'Agreeable' To Day-night Tests, Says Sourav Ganguly | Oneindia Malayalam

ദില്ലി: ടെസ്റ്റ് ക്രിക്കറ്റിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനായി പല പരിഷ്‌കാരങ്ങളും ഐസിസി അവതരിപ്പിച്ചിരിക്കുകയാണ്. ഡൈ നൈറ്റ് ടെസ്റ്റ്, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. നിശ്ചിത ഓവര്‍ മല്‍സരങ്ങള്‍ക്കു സമാനമായി പകലും രാത്രിയുമായി ടെസ്റ്റ് മല്‍സരം നടത്തുകയെന്ന ഐസിസിയുടെ ആശയത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ഇതുവരെ ലഭിച്ചത്. ചില മുന്‍ താരങ്ങള്‍ ഇതിനെ അനുകൂലിച്ചപ്പോള്‍ മറ്റു ചിലര്‍ ഇതിനെ അനുകൂലിക്കുന്നില്ല.

ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ തഴയപ്പെട്ടു!! അവര്‍ പറഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തലുമായി സച്ചിന്‍ആദ്യ സെലക്ഷന്‍ ട്രയല്‍സില്‍ തഴയപ്പെട്ടു!! അവര്‍ പറഞ്ഞത് ഇങ്ങനെ... വെളിപ്പെടുത്തലുമായി സച്ചിന്‍

ഡേ നൈറ്റ് ടെസ്റ്റിന് അനുകൂലിക്കുന്നവരുടെ നിരയില്‍ മുന്‍ ക്യാപ്റ്റനും പുതിയ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുമുണ്ട്. ഇപ്പോള്‍ ബിസിസിഐയുടെ തലപ്പത്തെത്തിയതോടെ ഇന്ത്യയും ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യമായി കളിക്കുന്നത് കാണാന്‍ വഴിയൊരുങ്ങുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഡേ നൈറ്റ് ടെസ്റ്റിനെക്കുറിച്ച് നായകന്‍ വിരാട് കോലിയുടെ അഭിപ്രായം എന്താണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ദാദ.

കോലിക്കും താല്‍പ്പര്യമുണ്ട്

കോലിക്കും താല്‍പ്പര്യമുണ്ട്

ഡേ നൈറ്റ് ടെസ്റ്റിനോടു കോലിക്കു എതിര്‍പ്പില്ലെന്നും ഇന്ത്യയും കളിക്കണമെന്ന ആഗ്രഹം തന്നെയാണ് അദ്ദേഹത്തിനുമുള്ളതെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ്് ക്രിക്കറ്റിന്റെ ഭാവി തന്നെ ഡൈ നൈറ്റ് ടെസ്റ്റിലാണെന്നു ചൂണ്ടിക്കാട്ടുന്ന ഗാംഗുലി രാജ്യത്തെ ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിയിലും പകലും രാത്രിയുമായി മല്‍സരങ്ങള്‍ നടത്തണമെന്നും നിര്‍ദേശിക്കുന്നു. ടി20യുടെ വരവോടെ നിലനില്‍പ്പ് അവതാളത്തിലായ ടെസ്റ്റിനെ നിലനിര്‍ത്തണെങ്കില്‍ ഡേ നൈറ്റ് ടെസ്റ്റ് പോലെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നേ തീരുവെന്നും ദാദ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ടുകള്‍ തെറ്റ്

റിപ്പോര്‍ട്ടുകള്‍ തെറ്റ്

കോലി ഡേ നൈറ്റ് ടെസ്റ്റ് എതിരാണെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും കണ്ടിരുന്നു. എന്നാല്‍ അവയെല്ലാം തെറ്റാണെന്നു ഗാംഗുലി വ്യക്തമാക്കി. പകലും രാത്രിയുമായി ടെസ്റ്റ് നടത്തുന്നതിനോട് കോലിക്കും യോജിപ്പ് തന്നെയാണുള്ളത്. ടെസ്റ്റ് ഇനിയുമേറെ ദൂരം പോവേണ്ടതുണ്ട്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ടീം കളിക്കുന്നത് കാണാന്‍ അവര്‍ സ്‌റ്റേഡിയത്തിലെത്തുകയും വേണം. ഡേ നൈറ്റ് ടെസ്റ്റിലാണ് ടെസ്റ്റിന്റെ ഭാവിയെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് താന്‍. എപ്പോഴായിരിക്കും ടെസ്റ്റുകള്‍ ഡേ നൈറ്റായി മാറുകയെന്നറിയില്ല. പക്ഷെ ആവുമെന്നുറപ്പുണ്ടെന്നും ഗാംഗുലി വിശദമാക്കി.

അസ്ഹറിനും ഇതേ അഭിപ്രായം

അസ്ഹറിനും ഇതേ അഭിപ്രായം

ഇന്ത്യയുടെ മറ്റൊരു മുന്‍ നായകന്‍ മുഹ്മമദ് അസ്ഹറുദ്ദീനും ഡേ നൈറ്റ് ടെസ്റ്റിന്റെ ആരാധകനാണ്. ഗാംഗുലിയെപ്പോലെ ക്യാപ്റ്റന്‍ കോലിയും ഡേ നൈറ്റ് ടെസ്റ്റിനോട് അനുകൂലിച്ചത് നല്ല കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള പുതിയ പരീക്ഷണങ്ങള്‍ ആവശ്യമാണ്. ജനങ്ങള്‍ക്കു ഡൈ നൈറ്റ് ടെസ്റ്റിനോടുള്ള സമീപനവും മനസ്സിലാക്കാന്‍ ഇതു സഹായിക്കും. തീര്‍ച്ചയായും ഡേ നൈറ്റ് ടെസ്റ്റ് കൊണ്ടു വരേണ്ടതുണ്ടെന്നും അസ്ഹര്‍ വിശദമാക്കി.

Story first published: Saturday, October 26, 2019, 10:43 [IST]
Other articles published on Oct 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X