വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലി അദ്ഭുതപ്പെടുത്തുന്ന താരം, എല്ലാം പഠിച്ചെടുക്കണമെന്ന് മാക്‌സ്വെല്‍

പുതിയ സീസണില്‍ ആര്‍സിബിയുടെ താരമാണ് മാക്‌സ്വെല്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ വിരാട് കോലിക്കു കീഴില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണണ് താനെന്നു ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്‍. കഴിഞ്ഞ മാസം നടന്ന ലേലത്തിലാണ് 14.2 കോടി രൂപയ്ക്കു മാക്‌സിയെ ആര്‍സിബി സ്വന്തമാക്കിയത്. കോലിക്കു കീഴില്‍ കളിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്നു ലേലത്തിനു മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കിയതോടെ ഇതു യാഥാര്‍ഥ്യമാവാന്‍ പോവുകയുമാണ്.
കോലി അദ്ഭുതപ്പെടുത്തുന്ന താരമാണെന്നും വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ദീര്‍ഘകാലം ഇങ്ങനെ പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമല്ലെന്നും മാക്‌സ്വെല്‍ അഭിപ്രായപ്പെട്ടു.

സമ്മര്‍ദ്ദം അതീജീവിക്കുന്നു

സമ്മര്‍ദ്ദം അതീജീവിക്കുന്നു

മികച്ച താരങ്ങളുടെ ക്യാപ്റ്റനെന്നാണ് കോലിയെ മാക്‌സ്വെല്‍ വിശേഷിപ്പിച്ചത്. ഇത്രയും വലിയൊരു വിശേഷണമുണ്ടായിട്ടും അതിന്റെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നനതായും ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ന്യൂസിലാന്‍ഡില്‍ പരമ്പര കളിക്കുകയാണ് മാക്‌സ്വെല്‍.
ഐപിഎല്‍ ലേലത്തില്‍ മാക്‌സ്വെല്ലിനായി പൊരിഞ്ഞ പോരാട്ടം തന്നെയാണ് കണ്ടത്. ഒടുവില്‍ 14.2 കോടിയെന്ന മോഹവിലയ്ക്കു താരത്തെ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.

അടുത്ത ലെവലാവും

അടുത്ത ലെവലാവും

ആര്‍സിബിക്കൊപ്പമുള്ള പുതിയ ഐപിഎല്‍ സീസണ്‍ അടുത്ത ലെവലായിരിക്കുമെന്നു മാക്‌സ്വെല്‍ അഭിപ്രായപ്പെട്ടു. കോലി ശരിക്കും മള്‍ട്ടി പ്ലെയറാണ്.
ടെസ്റ്റ മുതല്‍ ടി20 വരെയുള്ള വിവിധ ഫോര്‍മാറ്റുകളില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. കോലി കുറച്ചുകാലമായി ക്രിക്കറ്റിന്റെ കൊടുമുടിയിലാണുള്ളതെന്നും മാക്‌സ്വെല്‍ വ്യക്തമാക്കി.

പലതും പഠിച്ചെടുക്കണം

പലതും പഠിച്ചെടുക്കണം

ക്യാപ്റ്റന്‍, മികച്ച താരം തുടങ്ങി ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷയുടെ ഭാരം കോലിയെ സമ്മര്‍ദ്ദത്തിലാക്കുന്നില്ല. ഇനി ആര്‍സിബിയില്‍ അദ്ദേഹം എങ്ങനെയാണ് അദ്ദേഹത്തിന്റെ രീതികളെന്നു അടുത്തറിയണം.
കോലിയുടെ പരിശീലനവും തയ്യാറെടുപ്പുമെല്ലാം മനസ്സിലാക്കണം. ഇവയില്‍ നിന്നും പലതും പഠിക്കാനാവും. കൂടാതെ കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും പലതും ആര്‍സിബിയില്‍ വച്ച് പഠിക്കാന്‍ ശ്രമിക്കുമെന്നും മാക്‌സ്വെല്‍ വിശദമാക്കി.

കോലിയുമായി സൗഹൃദം

കോലിയുമായി സൗഹൃദം

കോലിയുമായി നല്ല സൗഹൃദം വളര്‍ത്തിയെടുക്കാന്‍ തനിക്കായിട്ടുണ്ടെന്നു മാക്‌സ്വെല്‍ പറഞ്ഞു. കായിക രംഗത്ത് മാനസികാരോഗ്യമെന്നത് വളരെ പ്രധാനമാണെന്നും മാനസികസമ്മര്‍ദ്ദം കാരണം താന്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തപ്പോള്‍ ഇതിനെ പിന്തുണച്ചവരില്‍ ഒരാളാണ് കോലിയെന്നും ഓസീസ് താരം വ്യക്തമാക്കി.

ശക്തമായ പിന്തുണ നല്‍കി

ശക്തമായ പിന്തുണ നല്‍കി

2019ലായിരുന്നു മാക്‌സ്വെല്‍ കുറച്ചു മാസങ്ങള്‍ ക്രിക്കറ്റില്‍ നിന്നും മാറിനിന്നത്. എന്റെ നിലപാടിനെ ശക്തമായി പിന്തുണച്ചയാളാണ് കോലി. ഞാന്‍ കടന്നുപോയിട്ടുള്ള പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് മനസ്സിലായിട്ടാണ്ടാവുകയും ചെയ്തിരിക്കാം. ഒരുപാട് പ്രതീക്ഷകളും സമ്മര്‍ദ്ദങ്ങളുമാണ് തനിക്കു നേരിടേണ്ടി വന്നത്. കോലിക്കു വളരെ പെട്ടെന്നു മനസ്സിലാക്കാന്‍ പറ്റുന്ന കാര്യങ്ങളാണ് ഇവയെന്നും മാക്‌സ്വെല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 1, 2021, 10:34 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X