For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വിരാട് കോലിക്ക്

ഏകദിന, ടെസ്റ്റ് ടീമുകളെയും കോലി നയിക്കും

By Manu

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ പരിഗണിച്ച് ഐസിസിയുടെ പരമോന്നത ബഹുമതിയായ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അര്‍ഹനായി. ഈ പുരസ്‌കാരത്തിന് അവകാശിയാവുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി.

ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും കോലിയെ തിരഞ്ഞെടുത്തു.
ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കോലിക്കു ലഭിച്ചപ്പോള്‍ ടെസ്റ്റിലെ മികച്ച താരം ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ്. ഇന്ത്യന്‍ താരം യുസ്‌വേന്ദ്ര ചഹാലിനെയാണ് ടി20യിലെ മികച്ച പ്രകടനത്തിനുള്ള പുരസ്‌കാരം തേടിയെത്തിയത്.
അതേസമയം, ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും മികച്ച താരത്തിനുള്ള അവാര്‍ഡ് അഫ്ഗാനിസ്താന്‍ സ്പന്നര്‍ റഷീദ് ഖാനാണ്.

 സുവര്‍ണ വര്‍ഷം

സുവര്‍ണ വര്‍ഷം

കോലിയെ സംബന്ധിച്ചിടത്തോളം കരിയറിലെ സുവര്‍ണവര്‍ഷമായിരുന്നു 2017. മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നുമായി ഇന്ത്യന്‍ നായകന്‍ വാരിക്കൂട്ടിയത് 2818 റണ്‍സാണ്. ടെസ്റ്റില്‍ മാത്രം 1059 റണ്‍സ് കോലി നേടി. വെറും 10 ടെസ്റ്റുകളില്‍ നിന്നായിരുന്നു ഈ നേട്ടം. 26 ഏകദിനങ്ങളില്‍ നിന്നും 1460ഉം 10 ടി20കളില്‍ നിന്നും 299ഉം റണ്‍സ് കോലിയുടെ പേരിലുണ്ട്.

11 സെഞ്ച്വറികള്‍

11 സെഞ്ച്വറികള്‍

കോലിയുടെ ബാറ്റില്‍ നിന്നും 11 സെഞ്ച്വറികള്‍ക്കാണ് 2017 സാക്ഷിയായത്. ഇതില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. രണ്ടെണ്ണം ശ്രീലങ്കയ്‌ക്കെതിരേ ആയിരുന്നെങ്കില്‍ മറ്റൊന്ന് ബംഗ്ലാദേശിനെതിരേയായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരേ വര്‍ഷാവസാനം നടന്ന ഏകദിന, ടി20 പരമ്പരകളില്‍ കോലിക്ക് വിശ്രമം നല്‍കിയിരുന്നു. ഇവയില്‍ കൂടി കളിച്ചിരുന്നെങ്കില്‍ ഇനിയുമേറെ റണ്‍സ് കോലിയുടെ അക്കൗണ്ടില്‍ ഉണ്ടാവുമായിരുന്നു.

സ്മിത്ത് തന്നെ

സ്മിത്ത് തന്നെ

ടെസ്റ്റിലെ ഏറ്റവും മികച്ച താരം ആരെന്ന കാര്യത്തില്‍ സ്മിത്തും കോലിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഒടുവില്‍ ഐസിസിയുടെ പുരസ്‌കാരം സ്വന്തമാക്കി താനാണ് ഏറ്റവും കേമനെന്ന് സ്മിത്ത് തെളിയിച്ചു കഴിഞ്ഞു. 11 ടെസ്റ്റുകളില്‍ നിന്നും 1305 റണ്‍സാണ് 2017ല്‍ ഓസീസ് നായകന്‍ വാരിക്കൂട്ടിയത്. 76.76 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയിലായിരുന്നു ഇത്.
ആറു സെഞ്ച്വറികളും ഈ കാലയളവില്‍ സ്മിത്ത് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ 239 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

ആഫ്രിക്കന്‍ ആധിപത്യം അവസാനിപ്പിച്ച് കോലി

ആഫ്രിക്കന്‍ ആധിപത്യം അവസാനിപ്പിച്ച് കോലി

ഏകദിന ക്രിക്കറ്റിലെയും മികച്ച താരമായി മാറിയതോടെ ദക്ഷിണാഫ്രിക്കന്‍ ആധിപത്യത്തിനു കൂടിയാണ് കോലി അന്ത്യം കുറിച്ചിരിക്കുന്നത്. 2013നു ശേഷം ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ വംശജനല്ലാത്ത താരം ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്നത്.
2014, 15 വര്‍ഷങ്ങൡ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡില്ലിയേഴ്‌സിനായിരുന്നു അവര്‍ഡെങ്കില്‍ കഴിഞ്ഞ വര്‍ഷം മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് ജേതാവായത്.

രോഹിത്തിനെയും പിന്തള്ളി

രോഹിത്തിനെയും പിന്തള്ളി

ഏകദിനത്തിലെ മികച്ച താരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ കോലിയെക്കൂടാതെ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുമുണ്ടായിരുന്നു. എന്നാല്‍ ടീമംഗത്തെയും പിന്നിലാക്കി കോലി വിജയിയാവുകയായിരുന്നു.
ഇരുവരെയും കൂടാതെ പാകിസ്താന്‍ പേസ് ബൗളല്‍ ഹസ്സന്‍ അലി, അഫ്്ഗാനിസ്താന്റെ ബൗളിങ് വിസ്മയം റഷീദ് ഖാന്‍ എന്നിവരും പട്ടികയിലുണ്ടായിരുന്നു.

അവാര്‍ഡ് നിലനിര്‍ത്തി ഇന്ത്യ

അവാര്‍ഡ് നിലനിര്‍ത്തി ഇന്ത്യ

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ഇന്ത്യയെ തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു അവാര്‍ഡ്. ഇത്തവണ മികച്ച ടെസ്റ്റ് താരത്തിനുള്ള പട്ടികയില്‍ അശ്വിനുമുണ്ടായിരുന്നു. 111 വിക്കറ്റുകളാണ് 2017ല്‍ അശ്വിന്‍ പിഴുതത്.
അശ്വിനെക്കൂടാതെ ഇന്ത്യയുടെ തന്നെ ചേതേശ്വര്‍ പുജാര, കോലി, ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവരും അവസാന പട്ടികയിലുണ്ടായിരുന്നു.

ചഹാലിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സ്

ചഹാലിന്റെ സൂപ്പര്‍ പെര്‍ഫോമന്‍സ്

കഴിഞ്ഞ വര്‍ഷം ബെഗളൂരുവില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 മല്‍സരത്തിലെ ബൗളിങ് പ്രകടനമാണ് ഇന്ത്യന്‍ താരം ചഹാലിനെ ജേതാവാക്കിയത്. 25 റണ്‍സ് വഴങ്ങി താരം ആറു വിക്കറ്റുകള്‍ പിഴുതിരുന്നു.
ട്വന്റിയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. മാത്രല്ല ട്വന്റിയിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ പ്രകടനമാണിത്. ആദ്യ രണ്ടു ബൗളിങ് പ്രകടനവും ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസിന്റേതാണ് (6/8, 6/16).

Story first published: Thursday, January 18, 2018, 12:08 [IST]
Other articles published on Jan 18, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+