Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ ക്രിക്കറ്റ് ജീവിതം മാറ്റി മറിച്ചത് വിരാട് കോലിയെന്ന് ഗാംഗുലി; എങ്ങിനെ?

ദില്ലി: ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്ന് തോന്നിപ്പിച്ച അവസരത്തില്‍ ധോണിക്ക് തിരികെവരാനായതിന് പിന്നില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. മിന്നുന്ന ഫോമില്‍ കളിക്കുന്ന ധോണിയെ പുകഴ്ത്തിക്കൊണ്ടാണ് സൗരവ് ധോണിക്ക് പിന്നില്‍ വിരാട് കോലിയുടെ ആത്മവിശ്വാസമാണെന്ന് പറയുന്നത്.

ധോണിയെ പോലെ ഒരു കളിക്കാരന്‍ ദീര്‍ഘനാള്‍ കളത്തിലുണ്ടായിരിക്കുക. 300ല്‍ അധികം ഏകദിനങ്ങള്‍ കളിക്കുക. 9000ത്തില്‍ അധികം റണ്‍സ് നേടുക എന്നതൊക്കെ വലിയ നാഴികക്കല്ലുകളാണ്. ധോണിക്ക് ഇനിയും ഏറെ ചെയ്യാനുണ്ട് തെളിയിച്ചിരിക്കുകയാണ്. ധോണിയെ ടീമില്‍ തുടരാന്‍ അനുവദിച്ചതില്‍ കോലിക്കുള്ള പങ്ക് വലുതാണെന്നും ഗാംഗുലി സൂചിപ്പിച്ചു.

dhoni36-600-22-1487747969-20-1505878598.jpg -Properties

2017ല്‍ 19 ഏകദിന മത്സരങ്ങളില്‍ നിന്നും ധോണി 627 റണ്‍സ് നേടിക്കഴിഞ്ഞു. 89.57 ആണ് ശരാശരി. ശ്രീലങ്കയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ധോണി ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലും നിര്‍ണായക ബാറ്റിങ് പ്രകടനം പുറത്തെടുത്തു. അടുത്തിടെ ധോണിയുടെ മിന്നുന്ന പ്രകടനമെല്ലാം ടീം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണെന്നതും ശ്രദ്ധേയമാണ്.

2019 ലോകകപ്പില്‍ ധോണി കളിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് ഇപ്പോഴും മുന്‍ താരങ്ങള്‍ പ്രതികരിക്കുന്നുണ്ട്. ഓസീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്കു കഴിയുമോ എന്നാണ് താന്‍ കാത്തിരിക്കുന്നതെന്ന് നേരത്തെ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ധോണി ഫോമില്ലാതായപ്പോഴൊക്കെ വിമര്‍ശനമുന്നയിച്ചവരില്‍ പ്രധാനിയും ഗാംഗുലിയാണ്.

Story first published: Wednesday, September 20, 2017, 9:09 [IST]
Other articles published on Sep 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+