
കളിച്ചത് 90 ടെസ്റ്റുകള്‍
ഇതുവരെ 90 ടെസ്റ്റുകളിലാണ് 32 കാരനായ കോലി കളിച്ചിട്ടുള്ളത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേ നടക്കുന്നത് അദ്ദേഹത്തിന്റെ 91ാമത്തെ ടെസ്റ്റാണ്.
30 ടെസ്റ്റുകള്‍ വീതമുള്ള മൂന്നു ഘട്ടങ്ങളിലായി കോലിയുടെ കരിയര്‍ വേര്‍തിരിക്കുകയാണെങ്കില്‍ മൂന്നാമത്തെ ഘട്ടത്തിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളതെന്നു കാണാം. അങ്ങനെയെങ്കില്‍ കോലി മോശം ഫോമിലാണെന്നു നമുക്കെങ്ങനെ പറയാന്‍ കഴിയുമെന്നതാണ് ചോദ്യം.

കൂടുതല്‍ സെഞ്ച്വറികള്‍, ഫിഫ്റ്റികള്‍
30 ടെസ്റ്റുകള്‍ വീതമുള്ള മൂന്നു ഘട്ടങ്ങളിലായി കോലിയുടെ ടെസ്റ്റ് കരിയര്‍ നമ്മള് വേര്‍തിരിക്കുമ്പോള്‍ മൂന്നാമത്തേതിലാണ് അദ്ദേഹം കൂടുതല്‍ സെഞ്ച്വറികളും ഫിഫ്റ്റികളും നേടിയിട്ടുള്ളതെന്നാണ് കൗതുകകരമായ കാര്യം.
ആദ്യ ടെസ്റ്റ് മുതല്‍ 30ാമത്തെ ടെസ്റ്റ് പരിശോധിക്കുകയാണെങ്കില്‍ എട്ടു സെഞ്ച്വറികളും ഒമ്പത് ഫിഫ്റ്റികളുമാണ് കോലി നേടിയിട്ടുള്ളത്. 31-60 വരെയുള്ള ടെസ്റ്റുകളില്‍ ഒമ്പത് സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും അദ്ദേഹം നേടി (നാലു ഡബില്‍ സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടുന്നു). 61-90 വരെയുള്ള ടെസ്റ്റുകള്‍ നോക്കിയാല്‍ 10 സെഞ്ച്വറികളും 11 ഫിഫ്റ്റികളുമാണ് കോലി നേടിയിട്ടുള്ളതെന്നു കാണാം. മൂന്നു ഡബിള്‍ സെഞ്ച്വറികളുള്‍പ്പെടെയാണിത്.

2020 മുതലുള്ള പ്രകടനം
2020ന്റെ തുടക്കം മുതലുള്ള കോലിയുടെ പ്രകടനം പരിശോധിക്കുകയാണെങ്കില്‍ നിരാശയാവും ഫലം. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളിലാണ് ഇന്ത്യ ആദ്യം കളിച്ചത്. 2, 19, 3, 14 എന്നിങ്ങനെയായിരുന്നു നാലു ഇന്നിങ്സുകളിലായി കോലിയുടെ സ്കോറുകള്‍.
പിന്നീട് ഓസ്ട്രലിയക്കെതിരേ കഴിഞ്ഞ വര്ഷമവസാനമായിരുന്നു കോലി ടെസ്റ്റ് കളിച്ചത്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ 74 റണ്‍സെടുത്തെങ്കിലും റണ്ണൗട്ടൗയി മടങ്ങേണ്ടി വരികയായിരുന്നു. രണ്ടാമിന്നിങ്സില്‍ ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായപ്പോള്‍ കോലി നാലു റണ്‍സിന് ഔട്ടാവുകയും ചെയ്തു. ഈ ടെസ്റ്റിനു ശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടു കോലി നാട്ടിലേക്കു മടങ്ങി. അതിനു ശേഷം അദ്ദേഹം കളിക്കുന്നത് ഇപ്പോള്‍ നടക്കുന്ന ഇംണ്ടിനെതിരായ പരമ്പരയിലാണ്. 11, 72, 0, 62, 27, 0 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ ഇതുവരെ കോലിയുടെ പ്രകടനം.