വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോഷിയുടെ തിരഞ്ഞെടുപ്പില്‍ കോലിക്ക് 'പങ്ക്'... നിര്‍ണായകമായത് ഒരു കാര്യം- മദന്‍ ലാല്‍

പ്രസാദിനു പകരമാണ് ജോഷിയെ മുഖ്യ സെലക്ടറാക്കിയത്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ സ്പിന്നര്‍ സുനില്‍ ജോഷിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. കാലാവധി അവസാനിച്ച എംഎസ്‌കെ പ്രസാദിനു പകരമാണ് ജോഷി സെലക്ടറായി ചുമതലയേല്‍ക്കുന്നത്. ഗഗന്‍ ഘോഡയ്ക്കു പകരം ഹര്‍വീന്ദര്‍ സിങിനെയും സെലക്ഷന്‍ പാനലിലേക്കു തിരഞ്ഞെടുത്തിരുന്നു.

പ്രസാദിന്റെ പിന്‍ഗാമി... ആരാണ് സുനില്‍ ജോഷി? അമേരിക്ക, ബംഗ്ലാദേശ്, ഐപിഎല്‍, ആള് ചില്ലറക്കാരനല്ലപ്രസാദിന്റെ പിന്‍ഗാമി... ആരാണ് സുനില്‍ ജോഷി? അമേരിക്ക, ബംഗ്ലാദേശ്, ഐപിഎല്‍, ആള് ചില്ലറക്കാരനല്ല

ജോഷിയെ തിരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നിര്‍ണായകമായതായി വെളിപ്പെടുത്തിയിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ നിയോഗിച്ച പാനലില്‍ ഉണ്ടായിരുന്ന മദന്‍ ലാല്‍. കോലിക്കു നേരിട്ട് തിരഞ്ഞെടുപ്പില്‍ പങ്കില്ലെങ്കിലും പരോക്ഷമായി സ്വാധീനം ചെലുത്തിയതായി അദ്ദേഹം പറയുന്നു.

ജോഷിയുടെ സമീപനം

സത്യസന്ധമായി, നേര്‍വഴിക്കു കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് ജോഷി. മറ്റുള്ളവരില്‍ നിന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ഇതു തന്നെയാണ്. തിരഞ്ഞെടുപ്പില്‍ ജോഷിക്കു മുന്‍തൂക്കം ലഭിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണെന്നു മദന്‍ ലാല്‍ വ്യക്തമാക്കി.
ഏറ്റവും മികച്ച രണ്ടു പേരെയാണ് തങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങളുടെ കാഴ്പ്പാടില്‍ വളരെ കൃത്യതയുള്ളവരാണ് ഇരുവരുമെന്നും ലാല്‍ വിശദമാക്കി.

ജോഷിയുടെ അനുഭവസമ്പത്ത്

സത്യസന്ധത മാത്രമല്ല അനുഭവസമ്പത്തും ജോഷിക്കു മറ്റൊരു പ്ലസ് പോയിന്റായിരുന്നതായി മദന്‍ ലാല്‍ വെളിപ്പെടുത്തി. ബംഗ്ലാദേശ് ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫുമാരില്‍ ഒരാളായിരുന്നു അദ്ദേഹം. കൂടാതെ മറ്റു പല ടീമുകള്‍ക്കൊപ്പവും ജോഷി നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവയ്‌ക്കെല്ലാം പുറമെ കോലിയുടെ വിഷയവും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പരിഗണിച്ചതായി ലാല്‍ കൂട്ടിച്ചേര്‍ത്തു.

കൃത്യമായ ഉത്തരം

കോലിക്കൊപ്പം ചേര്‍ന്ന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൃത്യമായ ഉത്തരം ലഭിച്ചത് ജോഷി, ഹര്‍വീന്ദര്‍ എന്നിവരില്‍ നിന്നായിരുന്നു. ഉന്നത നിലവാരത്തില്‍ കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് നമ്മുടെ ക്യാപ്റ്റനായ കോലി. അദ്ദേഹവുമായി കാര്യങ്ങള്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിവുള്ളവര്‍ തന്നെ സെലക്ഷന്‍ കമ്മിറ്റിയില്‍ വേണമെന്ന് ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു. കാരണം എല്ലാം അന്തിമമായി എത്തുന്നത് ക്യാപ്റ്റനിലേക്കാണ്. ടീമിന്റെ നടത്തിപ്പുകാരനും നായകനാണെന്നു ലാല്‍ ചൂണ്ടിക്കാട്ടി.

ആദ്യത്തെ ടീം സെലക്ഷന്‍

ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യത്തെ ദൗത്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കലാണ്. മാര്‍ച്ച് 12നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.
പരിക്കേറ്റു വിശ്രമിക്കുന്ന രോഹിത് ശര്‍മ ഈ പരമ്പരയില്‍ നിന്നു വിട്ടുനിന്നേക്കും. കോലിക്കു പരമ്പരയില്‍ വിശ്രമം നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പുതിയ നായകനായിരിക്കും ഇന്ത്യയെ നയിക്കുകയെന്നാണ് സൂചനകള്‍.

Story first published: Thursday, March 5, 2020, 12:37 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X