Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മനോഹരമായി ബാറ്റ് ചെയ്യുന്ന ധോണി.. ബർത്ത് ‍ഡേ ബോയ് എം എസ് ധോണിക്ക് വിരാട് കോലിയുടെ സോപ്പ്!!

മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന മിസ്റ്റർ കൂൾ എം എസ്‍ ധോണിയെ പ്രശംസിച്ച് ക്യാപ്റ്റൻ വിരാട് കോലി. മുപ്പത്താറ് വയസ്സിലെത്തിയ ധോണി കളി നിര്‍ത്താറായോ എന്ന് ആരാധകര്‍ ചര്‍ച്ച ചെയ്യുന്പോഴാണ് വിരാട് കോലി മുന്‍ ക്യാപ്റ്റന് പൂര്‍ണ പിന്തുണ അറിയിച്ചത്. എത്ര മനോഹരമായിട്ടാണ് ധോണി ബാറ്റ് ചെയ്യുന്നത് എന്നായിരുന്നു കോലിയുടെ കമന്‍റ്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരന്പര ജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്പോഴാണ് ധോണി ഇപ്പോഴൊന്നും വിരമിക്കുന്ന പ്രശ്നമില്ലെന്ന സൂചന ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയത്. വളരെ മനോഹരമായിട്ടാണ് ധോണി ബാറ്റ് ചെയ്യുന്നത്. എപ്പോള്‍ എങ്ങനെ കളിക്കണമെന്ന് ധോണിക്ക് ആരും പറ‍ഞ്‍ഞുകൊടുക്കേണ്ട കാര്യമില്ല - കോലി പറഞ്‍ഞു.

virat-kohli-ms-dhoni-mohali

എങ്ങനെ കളിക്കണമെന്നും എങ്ങനെ ഒരു ഇന്നിംഗ്സ് കെട്ടിപ്പെടുക്കണമെന്നും ധോണിക്ക് അറിയാം. വെസ്റ്റ് ഇന്‍ഡീസിനെതിരെ 114 പന്തില്‍ നിന്നും 54 റണ്‍സെടുത്ത ധോണിയുടെ ഇന്നിംഗ്സ് പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ധോണിയുടെ ഒച്ചിഴയും ഇന്നിംഗ്സ് കാരണമാണ് ഇന്ത്യ തോറ്റതെന്നും അല്ല, ധോണി കളിച്ചത് കൊണ്ടാണ് ധോണി വിജയത്തിന് അരികിലെങ്കിലും എത്തിയതെന്നും വാദങ്ങള്‍ ഉയര്‍ന്നു.

Story first published: Friday, July 7, 2017, 21:39 [IST]
Other articles published on Jul 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+