For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി കോലി... പിന്നില്‍ അനുഷ്‌കയല്ല!! കേപ്ടൗണിലേത് സ്‌പെഷ്യല്‍ ഇന്നിങ്‌സ്

കരിയറിലെ 34ാം ഏകദിന സെഞ്ച്വറിയാണ് മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ നേടിയത്

By Manu

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറിയോടെ ഒരിക്കല്‍ക്കൂടി ടീമിന്റെ വിജയശില്‍പ്പിയായി മാറിയതിന്റെ ആഹ്ലാദത്തിലാണ് ക്യാപ്റ്റന്‍ വിരാട് കോലി. കോലിയുടെ 34ാം സെഞ്ച്വറിയുടെ മികവിലാണ് ആതിഥേയരെ ടീം ഇന്ത്യ 124 റണ്‍സിനു തുരത്തിയത്.

159 പന്തില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 16 റണ്‍സാണ് കോലി മല്‍സരത്തില്‍ നേടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. കരിയറിലെ അത്യുജ്വല ഫോമിനെക്കുറിച്ചും കേപ്ടൗണിലെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും കോലി മനസ്സ്തുറക്കുന്നു.

35 വയസ്സു വരെയെങ്കിലും ഇതുപോലെ കളിക്കണം

35 വയസ്സു വരെയെങ്കിലും ഇതുപോലെ കളിക്കണം

ഈ വര്‍ഷം തനിക്കു 30 വയസ്സാവാന്‍ പോവുകയാണെന്നും 34-35 വയസ്സ് വരെ ഇപ്പോഴത്തെ അതേ രീതിയില്‍ തന്നെ കളിക്കണമെന്നാണ് ആഗ്രഹമെന്ന് കോലി പറഞ്ഞു.

അതുകൊണ്ടാണ് ഓരോ മല്‍സരത്തിനും താന്‍ വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

തീക്ഷ്ണയോടെ കളിക്കണം

തീക്ഷ്ണയോടെ കളിക്കണം

കളിക്കളത്തില്‍ ഇതേ തീക്ഷ്ണതയോടെ അഗ്രസീവായി തന്നെ തുടര്‍ന്നും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ഈ തീക്ഷ്ണത നഷ്ടമായാല്‍ എന്താവും സംഭവിക്കുകയെന്ന് തനിക്കറിയില്ലെന്നും അഗ്രസീവ് ബാറ്റ്‌സ്മാന്‍ കൂടിയായ കോലി പറഞ്ഞു.

അതു കാത്തുസൂക്ഷിക്കാന്‍ ശ്രമം

അതു കാത്തുസൂക്ഷിക്കാന്‍ ശ്രമം

ഈ തീക്ഷ്ണത കാത്തുസൂക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ കഠിനാധ്വാനം ചെയ്യുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിശദമാക്കി. ഇതിനായി കഠിനമായി പരിശീലനം നടത്തുന്നു. ഭക്ഷണത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഇവയൊക്കെയാണ് കളിക്കളത്തില്‍ നന്നായി കളിക്കാന്‍ തന്നെ സഹായിക്കുന്നതെന്നും കോലി പറഞ്ഞു.

പ്രത്യേകതയുള്ള സെഞ്ച്വറി

പ്രത്യേകതയുള്ള സെഞ്ച്വറി

കേപ്ടൗണ്‍ ഏകദിനത്തിലെ സെഞ്ച്വറി വളരെ പ്രത്യേകതയുള്ളതാണെന്ന് കോലി വ്യക്തമാക്കി. കാരണം, ഇന്നിങ്‌സിലുടനീളം പല തവണ തനിക്കു ശൈലി മാറ്റേണ്ടിവന്നതായും അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് നേടുക എളുപ്പമല്ല. ബാറ്റിങ് പിച്ചുകളില്‍ കുറച്ച് എളുപ്പമായിരിക്കാം. എന്നാല്‍ ശക്തമായ ബൗളിങ് നിരയുള്ള പേസും ബൗണ്‍സുമുള്ള ദക്ഷിണാഫ്രിക്കയില്‍ റണ്‍സ് നേടുക ദുഷ്‌കരം തന്നെയാണ്. റണ്‍സ് നേടുന്നതിനായി ശൈലി തന്നെ മാറ്റേണ്ടിവരുമെന്നും കോലി ചൂണ്ടിക്കാട്ടി.

വേഗം കുറഞ്ഞു

വേഗം കുറഞ്ഞു

കളി 30 ഓവര്‍ കഴിഞ്ഞ ശേഷം പിച്ചിന്റെ വേഗം കുറയുകയായിരുന്നു. ഇതേ തുടര്‍ന്നു വീണ്ടും കളിയില്‍ മാറ്റം വരുത്തേണ്ടിവന്നു.
ഇന്ത്യക്ക് തുടര്‍ച്ചയായി ചില വിക്കറ്റുകള്‍ നഷ്ടമായതോടെ വീണ്ടും ശൈലിയില്‍ മാറ്റം വരുത്തിയെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

വേദന സഹിച്ച് ബാറ്റ് ചെയ്തു

വേദന സഹിച്ച് ബാറ്റ് ചെയ്തു

വ്യക്തിഗത സ്‌കോര്‍ 90ല്‍ എത്തിയപ്പോള്‍ തനിക്കു കടുത്ത പേശീ വലിവ് അനുഭവപ്പെട്ടതായും എന്നാല്‍ ഇതു മറികടന്ന് സെഞ്ച്വറി നേടാന്‍ കഴിഞ്ഞതില്‍ സന്തോഷുണ്ടെന്നും കോലി പറഞ്ഞു.
ഇടയ്ക്ക് മറുഭാഗത്ത് വിക്കറ്റുകളും വീണ്ടു കൊണ്ടിരുന്നതോടെ കരുത്ത് കുറയുന്നതായി അനുഭവപ്പെട്ട താന്‍ കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള ശൈലി

ആദ്യം ബാറ്റ് ചെയ്യുമ്പോഴുള്ള ശൈലി

ആദ്യം ബാറ്റ് ചെയ്യുമ്പോഴും വിജയലക്ഷ്യം പിന്തുടരുമ്പോഴും വ്യത്യസ്ത ശൈലിയിലാണ് കളിക്കാറുള്ളതന്ന് കോലി വെളിപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ തന്റെ ബാറ്റിങ് പങ്കാളിയെ അനുസരിച്ചാണ് കളിക്കുക. കേപ്ടൗണില്‍ ധവാനെ ബാറ്റിങ് പങ്കാളിയായി ലഭിച്ചപ്പോള്‍ സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാണ് ശ്രമിച്ചത്.
എന്നാല്‍ ധവാന്‍ പുറത്തായതോടെ താന്‍ ആ റോള്‍ ഏറ്റെടുത്തു. ഇതോടെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ട ചുമതല പിന്നീടെത്തിയ ബാറ്റിങ് പങ്കാളിക്കായെന്നും കോലി പറഞ്ഞു.

റണ്‍ ചേസില്‍ മറ്റൊരു രീതി

റണ്‍ ചേസില്‍ മറ്റൊരു രീതി

റണ്‍സ് പിന്തുടരുന്ന മല്‍സരത്തില്‍ ഈ രീതി ശരിയാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര റണ്‍സാണ് നേടേണ്ടതെന്നെ നേരത്തേ തന്നെ അറിയാം. ഒതു കൊണ്ടു തന്നെ എപ്പോള്‍ സിംഗിളുകള്‍ എടുക്കണമെന്നും എപ്പോള്‍ സ്‌കോറിങിന് വേഗം കൂട്ടണമെന്നും കൃത്യമായ ധാരണയുണ്ടാവുമെന്നും കോലി സൂചിപ്പച്ചിച്ചു.

ജോലി തീര്‍ന്നിട്ടില്ല

ജോലി തീര്‍ന്നിട്ടില്ല

ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ചെങ്കിലും ജോലി തീര്‍ന്നെന്നു പറയാനായിട്ടില്ലെന്ന് കോലി പറഞ്ഞു. അവസാന ടെസ്റ്റ് മുതല്‍ കഠിനാധ്വാനം ചെയ്താണ് ദക്ഷിണാഫ്രിക്കയില്‍ തുടര്‍ച്ചയായി നാലു കളികള്‍ ഇന്ത്യക്കു ജയിക്കാനായത്. അതില്‍ ഏറെ അഭിമാനമുണ്ട്. എന്നാല്‍ പരമ്പരയില്‍ ഇനി മൂന്നു മല്‍സരങ്ങള്‍ക്കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Story first published: Thursday, February 8, 2018, 15:38 [IST]
Other articles published on Feb 8, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+