Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിനും ജയസൂര്യക്കുമൊപ്പം കോലി!! ലോക റെക്കോര്‍ഡ്, രഹാനെയ്ക്കും നേട്ടം, ഡര്‍ബന്‍ ഹൈലൈറ്റ്‌സ്...

ഈ അപൂർവ റെക്കോർഡും ഇനി കോലിക്ക് സ്വന്തം | Oneindia Malayalam

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയം ടീം ഇന്ത്യ ആഘോഷിച്ചപ്പോള്‍ പല റെക്കോര്‍ഡുകളും വഴി മാറി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ 33ാം ഏകദിന സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

ഈ വിജയത്തോടെ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഒന്നാം ഏകദിനത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

സെഞ്ച്വറി വീരന്‍

സെഞ്ച്വറി വീരന്‍

നിലവില്‍ ലോക ക്രിക്കറ്റില്‍ കളിക്കുന്ന ഒരു താരത്തിനും വിരാട് കോലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറികളില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിവിധ ഫോര്‍മാറ്റുകളിലായി തന്റെ 54ാം സെഞ്ച്വറിയാണ് ഇന്ത്യന്‍ നായകന്‍ ഡര്‍ബനില്‍ നേടിയത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി.

മുന്നില്‍ രണ്ടു പേര്‍ മാത്രം

മുന്നില്‍ രണ്ടു പേര്‍ മാത്രം

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോലി മൂന്നാംസ്ഥാനത്തുണ്ട്. 22 സെഞ്ച്വറികളോടെ മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങാണ് പട്ടികയില്‍ ഒന്നാമത്.
13 സെഞ്ച്വറികളുമായി നിലവില്‍ ദക്ഷിണാഫ്രിക്കന് ടീമില്‍ അംഗമായ എബി ഡിവില്ലിയേഴ്‌സാണ് രണ്ടാംസ്ഥാനത്തുള്ളത്.

സച്ചിനും ജയസൂര്യക്കുമൊപ്പം

സച്ചിനും ജയസൂര്യക്കുമൊപ്പം

ഐസിസില്‍ അംഗങ്ങളായ ഒമ്പത് രാജ്യങ്ങള്‍ക്കെതിരേയും അവരുടെ നാട്ടില്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ മൂന്നാമത്തെ താരമാണ് കോലി. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സനത് ജയസൂര്യയുമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. പാകിസ്താനെ അവരുടെ നാട്ടില്‍ കോലി ഇതുവരെ ഏകദിന മല്‍സരം കളിച്ചിട്ടില്ല. പാകിസ്താനിലും സെഞ്ച്വറി നേടിയാല്‍ കോലി പുതിയ റെക്കോര്‍ഡിന് അവകാശിയാവും. കാരണം ഇതുവരെു ഒരു താരവും ഐസിസിയിലെ 10 രാജ്യങ്ങള്‍ക്കെതിരേയും അവരുടെ നാട്ടില്‍ സെഞ്ച്വറി നേടിയിട്ടില്ല.
സച്ചിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ സെഞ്ച്വറി നേടുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സിംബാബ്‌വെയില്‍ ജയസൂര്യ മൂന്നക്കം തികച്ചിട്ടില്ല.

 രഹാനെയ്ക്കും നേട്ടം

രഹാനെയ്ക്കും നേട്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അര്‍ധസെഞ്ച്വറിയുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച രഹാനെയും പുതിയൊരു നേട്ടത്തിനൊപ്പം എത്തി. തുടര്‍ച്ചയായി അഞ്ച് ഏകദിനങ്ങളില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രഹാനെ സ്വന്തം പേരിലാക്കിയത്. നേരത്തേ കോലിയും സച്ചിനും മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.

 ഗാംഗുലിക്കൊപ്പം കോലി

ഗാംഗുലിക്കൊപ്പം കോലി

ഡര്‍ബനിലെ സെഞ്ച്വറി നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം കോലിയെത്തി. ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകനായാണ് കോലി മാറിയത്. ഗാംഗുലിയും കോലിയും 11 സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.
വെറും 41 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടമെങ്കില്‍ ഗാംഗുലിക്ക് 11 സെഞ്ച്വറികള്‍ തികയ്ക്കാന്‍ 142 ഇന്നിങ്‌സുകള്‍ കളിക്കേണ്ടിവന്നു.

ദക്ഷിണാഫ്രിക്കന്‍ കുതിപ്പിന് ബ്രേക്ക്

ദക്ഷിണാഫ്രിക്കന്‍ കുതിപ്പിന് ബ്രേക്ക്

ഡര്‍ബന്‍ ഏകദിനത്തിലെ വിജയത്തോടെ നാട്ടില്‍ ദക്ഷിണാഫ്രിക്കയുടെ വിജയക്കുതിപ്പിനാണ് ഇന്ത്യ ബ്രേകിട്ടത്. തുടര്‍ച്ചയായ 17 ഏകദിനങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറുകയായിരുന്നു ദക്ഷിണാഫ്രിക്ക.
ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് ഇംഗ്ലണ്ടിനെ 2-0നും ഓസട്രേലിയ, ശ്രീലങ്ക എന്നിവരെ 5-0നും ബംഗ്ലാദേശിനെ 3-0നും ദക്ഷിണാഫ്രിക്ക തുരത്തിയിരുന്നു.

ഉയര്‍ന്ന വിക്കറ്റ് കൂട്ടുകെട്ട്

ഉയര്‍ന്ന വിക്കറ്റ് കൂട്ടുകെട്ട്

മൂന്നാം വിക്കറ്റില്‍ 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോലിയും രഹാനെയും ചേര്‍ന്ന് പുതിയൊരു റെക്കോര്‍ഡാണ് ഇട്ടത്. മൂന്നാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണിത്.
മാത്രമല്ല ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് കൂടിയാണിത്.

 ഡര്‍ബനിലെ കന്നി വിജയം

ഡര്‍ബനിലെ കന്നി വിജയം

ഡര്‍ബനില്‍ ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നത്. ഇത് കൂടാതെ ഡര്‍ബനില്‍ ഏറ്റവുമുയര്‍ന്ന റണ്‍സ് പിന്തുടര്‍ന്നു ജയിക്കുന്ന ടീമായും ഇന്ത്യ മാറി.
2002ല്‍ 267 റണ്‍സ് പിന്തുടര്‍ന്ന് ഓസ്‌ട്രേലിയ ജയിച്ചതായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. ഇതാണ് കോലിയും സംഘവും പഴങ്കഥയാക്കിയത്.

ഇതു നാലാം തവണ

ഇതു നാലാം തവണ

ഏകദിന ക്രിക്കറ്റില്‍ ഇതു നാലാം തവണയാണ് രണ്ടു ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ സെഞ്ച്വറി നേടുന്നത്. 2013ല്‍ ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗനും അയര്‍ലന്‍ഡിന്റെ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡുമാണ് ഇതിനു തുടക്കമിട്ടത്.
പിന്നീട് കോലിയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ റഹീമും 2014ലും കോലിയും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും 2014ല്‍ ഇതാവര്‍ത്തിച്ചു.

രോഹിതിന്റെ അന്തകനായി മോര്‍ക്കല്‍

രോഹിതിന്റെ അന്തകനായി മോര്‍ക്കല്‍

ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ഇത് അഞ്ചാം തവണയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍നെ മോര്‍ക്കല്‍ പുറത്താക്കിയത്. ശ്രീലങ്കയുടെ ആഞ്ചലോ മാത്യൂസ് (7 തവണ) മാത്രമേ ഈ പട്ടികയില്‍ ഇനിയുള്ളൂ.

റണ്‍വേട്ടയില്‍ വീണ്ടും കോലി

റണ്‍വേട്ടയില്‍ വീണ്ടും കോലി

റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ തന്റെ മികവ് കോലി ഒരിക്കല്‍ക്കൂടി ഡര്‍ബനില്‍ പുറത്തെടുത്തതാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. ഇന്ത്യ വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മല്‍സരത്തില്‍ കോലിയുടെ 18ാം സെഞ്ച്വറിയാണിത്.
14 സെഞ്ച്വറികളുമായി മുന്‍ ഇതിഹാസം സച്ചിനാണ് രണ്ടാംസ്ഥാനത്തുള്ളത്.

ധോണിക്കും അഭിമാനം

ധോണിക്കും അഭിമാനം

ഏകദിനത്തില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന കാര്യത്തില്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും നേട്ടം കൊയ്തു. ഇതു 44ാം തവണയാണ് റണ്‍ചേസില്‍ ധോണി പുറത്താവാതെ നില്‍ക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം ജോണ്ടി റോഡ്‌സാണ് (33) ഈ പട്ടികയില്‍ രണ്ടാംസ്ഥാനത്ത്.

Story first published: Friday, February 2, 2018, 10:16 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+