Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടര്‍ച്ചയായ ഒമ്പതാം ജയത്തോടെ കോലി ആര്‍മി.. എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം വിരാട് കോലി!!

ഇന്‍ഡോര്‍: ഒന്‍പത് കളികള്‍. ഒന്‍പത് ജയം. ഒന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ. അഞ്ചെണ്ണം ശ്രീലങ്കയ്ക്ക് എതിരെ. ഇപ്പോഴിതാ മൂന്നെണ്ണം ഓസ്‌ട്രേലിയയ്ക്ക് എതിരെ.. ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍ എന്ന എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ വിരാട് കോലി. ഒരു കളി കൂടി ജയിച്ചാല്‍ തുടര്‍ച്ചയായ വിജയങ്ങളുടെ ഇന്ത്യന്‍ റെക്കോര്‍ഡ് കോലിയുടെ സ്വന്തമാകും.

kohli-

കാര്യങ്ങള്‍ ഈ പോക്ക് പോയാല്‍ ആ റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാകാന്‍ അധികം പ്രയാസം ഉണ്ടാകില്ല. മഴ മുടക്കിയ ചെന്നൈ ഏകദിനത്തില്‍ അടക്കം തികച്ചും ആധികാരികമായിട്ടാണ് കോലിയുടെ ഈ ടീം കളി ജയിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 293 റണ്‍സ് ഓസ്‌ട്രേലിയ കണ്ടെത്തിയ ഇന്‍ഡോര്‍ ഏകദിനത്തില്‍ പോലും കോലിക്കും കൂട്ടര്‍ക്കും കളി ജയിക്കാന്‍ 47.5 ഓവറും 5 വിക്കറ്റും മാത്രമേ വേണ്ടി വന്നുള്ളൂ.

ഇതിന് മുമ്പ് നാല് തവണ ഇന്ത്യ തുടര്‍ച്ചയായ എട്ട് ജയങ്ങള്‍ എത്തിയിട്ടുണ്ട്. ഈ റെക്കോര്‍ഡാണ് കോലി ആര്‍മി ഇന്ന് മറികടന്നത്. 1985ല്‍ സുനില്‍ ഗാവസ്‌കറും കപില്‍ദേവും ക്യാപ്റ്റനായിരുന്നപ്പോഴാണ് ആദ്യത്തേത്. 2003 ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അടുത്തത്. 2006ലും 2013ലും ഇന്ത്യ ഈ നേട്ടം കൊയ്തു. 2008 - 2009 ലായിരുന്നു ധോണിയുടെ ഒമ്പത് വിജയങ്ങളുടെ റെക്കോര്‍ഡ്.

Story first published: Sunday, September 24, 2017, 22:39 [IST]
Other articles published on Sep 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+