വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിം... ധോണി, കോലി, രോഹിത് ഒരു ടീമില്‍!! സൂചനകള്‍ ഇങ്ങനെ

പുതിയ സീസണിനു മുമ്പായിരിക്കും ഈ മല്‍സരം

Virat Kohli, MS Dhoni, Rohit Sharma To Play Together In All-Star IPL Game | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഓള്‍ സ്റ്റാര്‍ ഗെയിമിനു വേണ്ടിയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഓള്‍ സ്റ്റാര്‍ ഗെയിം സംഘടിപ്പിക്കുന്നത്. പുതിയ സീസണിലെ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിനു മൂന്നു ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിം അരങ്ങേറുക.

ഐപിഎല്‍ 2020: പരിക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം!! ഓള്‍ സ്റ്റാര്‍ ഗെയിമും... ഇത്തവണ പൊളിക്കുംഐപിഎല്‍ 2020: പരിക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം!! ഓള്‍ സ്റ്റാര്‍ ഗെയിമും... ഇത്തവണ പൊളിക്കും

ഐപിഎല്ലിലെ എട്ടു ടീമുകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കളിക്കും. എന്നാല്‍ ഈ ഗ്ലാമര്‍ പോരാട്ടം എവിടെ നടക്കുമെന്നോ, ആരൊക്കെ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ഈ മല്‍സരത്തെക്കുറിച്ചുള്ള ചില സൂചനകള്‍ പുറത്തു വന്നു കഴിഞ്ഞു.

നാലു വീതം ഫ്രാഞ്ചൈസികള്‍

നാലു വീതം ഫ്രാഞ്ചൈസികള്‍

നാലു വീതം ഫ്രാഞ്ചൈസികളിലെ താരങ്ങളായിരിക്കും ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ രണ്ടു ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുകയെന്നു ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. നോര്‍ത്ത്, ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള ടീമുകളും സൗത്ത്, വെസ്റ്റ് മേഖലയില്‍ നിന്നുള്ള ടീമുകളും തമ്മിലായിരിക്കും ഓള്‍ സ്റ്റാര്‍ ഗെയിമെന്നാണ് സൂചന.
കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരായിക്കും നോര്‍ത്ത്-ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ഫ്രാഞ്ചൈസികള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ് എന്നവരായിരിക്കും സൗത്ത്- ഈസ്റ്റ് മേഖലയില്‍ നിന്നുള്ള ടീമുകളെന്നും ക്രിക്ക് ഇന്‍ഫോ പറയുന്നു.

സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച്

സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ച്

ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ സൂപ്പര്‍ താരങ്ങളായ എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഒരുമിച്ച് ഒരേ ടീമില്‍ കളിക്കുന്നത് ഐപിഎല്‍ ഓള്‍ സ്റ്റാര്‍ ഗെയിമില്‍ കാണാം.
മൂന്നു പേരെക്കൂടാതെ ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറും ഇതേ ടീമില്‍ തന്നെ കളിച്ചേക്കും. ധോണി, കോലി, രോഹിത് എന്നിവര്‍ ഇന്ത്യക്കു വേണ്ടി ഏറെ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതുവരെ ഒരേ ഫ്രാഞ്ചൈസിയുടെ ഭാഗമായിട്ടില്ല. ആരാധകരുടെ ഈ കാത്തിരിപ്പാണ് അവസാനിക്കാന്‍ പോവുന്നത്.

രണ്ടാമത്തെ ടീം

രണ്ടാമത്തെ ടീം

ഓള്‍ സ്റ്റാര്‍ ഗെയിമിലെ രണ്ടാമത്തെ ടീമില്‍ ആന്ദ്രെ റസ്സല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, റിഷഭ് പന്ത്, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ കളിച്ചേക്കുമെന്നാണ് ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടിലുള്ളത്.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓള്‍ സ്റ്റാര്‍ ഗെയിമിന്റെ വേദി എവിടെ ആയിരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. ഈ സീസണിലെ ഐപിഎല്ലിനു മുമ്പ് ഓള്‍ സ്റ്റാര്‍ ഗെയിം സംഘടിപ്പിക്കാമെന്ന ആശയത്തിനു പിന്നില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഐപിഎല്‍ ഭരണ സമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലുമാണെന്നാണ് ്‌സൂചന.

Story first published: Tuesday, January 28, 2020, 11:26 [IST]
Other articles published on Jan 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X