അച്ഛന്‍ അച്ഛനാണ്, മകന്‍ മകനും; ധോണിയെയും കോലിയെയും പറ്റി കപില്‍ദേവ്!
എം എസ് ധോണിയുടെയും വിരാട് കോലിയുടെയും ക്യാപ്റ്റന്‍സിയെ താരതമ്യം ചെയ്യാന്‍ സമയമായിട്ടില്ല എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. അച്ഛന്‍ അച്ഛനാണ്, മകന്‍ മകനും - ഇന്ത്യയുടെ ക്യാപ്റ്റന്മാരെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ചോദ്യത്തിന് മറുപടിയായി കപില്‍ദേവ് പറഞ്ഞു. ക്യാപ്റ്റന്‍ കൂള്‍ ധോണിയെ ആണ് അച്ഛനായി കപില്‍ ഉദ്ദേശിച്ചതെന്ന് വ്യക്തം.
ധോണിയുടെ നേട്ടങ്ങളിലെത്താനായി കോലി ഇനിയും ഒരുപാട് മുന്നേറേണ്ടതുണ്ട്. കോലി മികച്ച ബാറ്റ്‌സ്മാനാണ്. ഇന്ത്യയുടെ ക്യാപ്റ്റനായും കോലി അത്രതന്നെ ശോഭിക്കും - വണ്ടര്‍ സിമന്റ്‌സ് ക്രിക്കറ്റ് മഹോത്സവത്തിനെത്തിയ കപില്‍ദേവ് ജയ്പൂരില്‍ പറഞ്ഞു.

പിച്ച് പോലെ ഇരിക്കും
ഇന്ത്യയുടെ ശക്തിക്ക് അനുസരിച്ച പിച്ചുകള്‍ ഉണ്ടാക്കിയാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാം. അതല്ല, ദക്ഷിണാഫ്രിക്കയുടെ ശക്തി അനുസരിച്ചാണ് പിച്ച് ഒരുക്കിയാല്‍ ഫലവും പ്രതികൂലമാകും - ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ പറഞ്ഞു.

രവി ശാസ്ത്രിയോടൊപ്പം
മുംബൈ ഏകദിനത്തിന് പിച്ച് തയ്യാറാക്കിയ ക്യുറേറ്ററെ ശകാരിച്ച രവി ശാസ്ത്രിയെ കപില്‍ദേവ് ന്യായീകരിച്ചു. 2 -2 ന് പരമ്പര സമനിലയില്‍ നില്‍ക്കേ ഇന്ത്യയ്ക്ക് അനുകൂലമായ പിച്ച് വേണമെന്ന് പറഞ്ഞതില്‍ തെറ്റില്ല. ദക്ഷിണാഫ്രിക്കയില്‍ പോയാല്‍ നമ്മള്‍ ഫാസ്റ്റ് ട്രാക്കുകളിലല്ലേ കളിക്കുന്നത്

സേവാഗിന് അവസരം കൊടുക്കണമായിരുന്നു
വീരേന്ദര്‍ സേവാഗിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരു മത്സരം കൊടുക്കണമായിരുന്നു എന്നാണ് കപില്‍ദേവിന്റെ അഭിപ്രായം. എന്നാല്‍ അതില്ല എന്ന് കരുതി സേവാഗ് ഒരു കുറഞ്ഞ കളിക്കാരനാകുന്നില്ല.

സേവാഗ് പരാതി പറഞ്ഞിരുന്നു
തനിക്ക് വിരമിക്കല്‍ മത്സരം കിട്ടാത്തതില്‍ ഖേദമുണ്ട് എന്ന് സേവാഗ് നേരത്തെ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications