Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരുഷ്‌ക റിസപ്ഷന്‍... താരസമ്പന്നം, ധവാന്റെ മകനൊപ്പം കോലിയുടെ സൂപ്പര്‍ ഡാന്‍സ്, വീഡിയോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള താരവിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇറ്റലിയില്‍ രഹസ്യമായി നടന്ന വിവാഹച്ചടങ്ങിനു ശേഷം ഇന്ത്യയില്‍ റിസ്പഷന്‍ പരിപാടികളു നടന്നു. ദില്ലിക്കു പിറകെ മുംബൈയിലും കഴിഞ്ഞ ദിവസം റിസപ്ഷന്‍ ചടങ്ങുകള്‍ നടത്തിയിരുന്നു. ബോളിവുഡിലെയും ക്രിക്കറ്റിലെയും രാഷ്ട്രീയ മേഖലയിലെയും പ്രമുഖര്‍ ചടങ്ങളില്‍ പങ്കെടുത്തു. ഈ ചടങ്ങിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

1

സെന്റ് റെഗിസില്‍ നടന്ന റിസപ്ഷന്‍ ചടങ്ങിനിടെയുള്ള കോലിയുടെ നൃത്തമാണ് തരംഗമായിരിക്കുന്നത്. ടീമംഗവും ഇന്ത്യന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്റെ മകന്‍ സൊറാവറിനൊപ്പമാണ് കോലിയുടെ നൃത്തം. സൊറാവറിനെ കൈയിലേന്തി കോലിയുടെ അതിവേഗ നൃത്തം ചടങ്ങില്‍ പങ്കെടുത്തവരെയും ഹരം കൊള്ളിച്ചു. കോലിയുടെ ഈ നൃത്തം സൊറാവറിനെയും ശരിക്കും ആവേശത്തിലാക്കിയെന്നു
വീഡിയോയില്‍ കാണാം.

ദില്ലിയില്‍ നേരത്തേ നടന്ന റിസപ്ഷനില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായിരുന്നു പങ്കെടുത്തത്. എന്നാല്‍ മുംബൈയില്‍ നടത്തിയ പരിപാടിയില്‍ ക്രിക്കറ്റിലെയും ബോളിവുഡിലെയുമെല്ലാം പ്രമുഖര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, എംഎസ് ധോണി, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. നേരത്തേ കോലിയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്നു ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ മുന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Story first published: Wednesday, December 27, 2017, 11:37 [IST]
Other articles published on Dec 27, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+