വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയെ ട്രോളിയ റസാഖ് വീണ്ടും... ഇത്തവണ സാക്ഷാല്‍ കോലി, സച്ചിന്റെ ഏഴയലത്ത് വരില്ല!!

ബുംറയെ ബേബി ബൗളറെന്നു റസാഖ് കളിയാക്കിയിരുന്നു

കറാച്ചി: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെ ട്രോളിയ പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് വീണ്ടുമൊരു വിവാദപരമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്. ഇത്തവണ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകനുമായ വിരാട് കോലിക്കെതിരേയാണ് റസാഖ് രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും കോലിയെയും കുറിച്ചാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

koh

കോലി സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതങ്കിലും സച്ചിനുമായി താരതമ്യം ചെയ്യാനാവില്ലെന്നും സച്ചിന്‍ വേറെ ലെവലാണെന്നും റസാഖ് പറയുന്നു. കോലിയെ നോക്കൂ, അദ്ദേഹം വീണ്ടും വീണ്ടും റണ്‍സ് വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. വളരെ മികച്ച താരം തന്നെയാണ് കോലി. എന്നാല്‍ സച്ചിനുള്‍പ്പെടുന്ന എലൈറ്റ് നിരയോടൊപ്പം കോലിയെ താന്‍ കണക്കാക്കുന്നില്ല. രണ്ടു പേരും ഒരേ നിലവാരമുള്ള ബാറ്റ്‌സ്മാന്‍മാരല്ലെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു. 1992 മുതല്‍ 2007 വരെയുുള്ള താരങ്ങളോടു നിങ്ങള്‍ ചോദിച്ചു നോക്കൂ. ക്രിക്കറ്റ് എന്താണെന്നു അവര്‍ പറഞ്ഞു തരും. അക്കാലത്ത് ലോകോത്തര താരങ്ങള്‍ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ലോകോത്തര കളിക്കാരൊന്നുമില്ല. ബൗളിങ്, ബാറ്റിങ്, ഫീല്‍ഡിങ് എന്നിവയ്‌ക്കൊന്നും പഴയ ഗാംഭീര്യമില്ലെന്നും മുന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

കോലി vs രോഹിത്... ക്യാപ്റ്റന്‍സിയില്‍ വ്യത്യാസമുണ്ടോ? ഒന്നില്‍ കോലി മുന്നിലെന്ന് ചഹല്‍കോലി vs രോഹിത്... ക്യാപ്റ്റന്‍സിയില്‍ വ്യത്യാസമുണ്ടോ? ഒന്നില്‍ കോലി മുന്നിലെന്ന് ചഹല്‍

നിലവില്‍ ടെസ്റ്റിലും ഏകദിനത്തിലും നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനായ കോലി ഇതിനകം പല ബാറ്റിങ് റെക്കോര്‍ഡുകളും പഴങ്കഥയാക്കിക്കഴിഞ്ഞു. ഏകദിനത്തില്‍ സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡായ 49 സെഞ്ച്വറികളെന്ന നേട്ടത്തിന് അരികിലാണ് ഇപ്പോള്‍ അദ്ദേഹം. 43 സെഞ്ച്വറികള്‍ കോലി ഇതിനകം നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അതിവേഗം 11,000 റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് കോലി പിടിച്ചെടുത്തിരുന്നു. 222 ഇന്നിങ്‌സുകളിലാണ് ഇന്ത്യന്‍ നായകന്‍ ഇത്രയും റണ്‍സെടുത്തതെങ്കില്‍ 276 ഇന്നിങ്‌സുകളിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടം.

Story first published: Thursday, December 5, 2019, 15:58 [IST]
Other articles published on Dec 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X