Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഫോമില്ലാത്ത' ക്രിസ് ഗെയ്‌ലിന് വിശ്രമം അല്ല, തഴഞ്ഞത് തന്നെ: വിരാട് കോലി!

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ അവയ്‌ലബ്ള്‍ ആണെങ്കില്‍ ഏതെങ്കിലും ക്യാപ്റ്റന്‍ കളിപ്പിക്കാതിരിക്കുമോ. ഉണ്ട് അങ്ങനെയുള്ള ക്യാപ്റ്റന്മാരും ഉണ്ട്. മറ്റാരുമല്ല, ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെയും ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റനായ വിരാട് കോലി തന്നെ. പുനെ സൂപ്പര്‍ജയന്റ്‌സിനെതിരെ നടന്ന കളിയില്‍ സെഞ്ചുറിയോടെ ടീമിനെ വിജയിപ്പിച്ച ശേഷമാണ് കോലി ആ ഞെട്ടിപ്പിക്കുന്ന സത്യം തുറന്നുപറഞ്ഞത്.

ക്രിസ് ഗെയ്‌ലിന് പരിക്കോ വിശ്രമം കൊടുത്തതോ ഇല്ല. ടീമില്‍ എടുക്കാതിരുന്നതാണ് - കോലി പറഞ്ഞു. കാരണം സിംപിള്‍. മധ്യനിര ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് കോലി ഗെയ്‌ലിനെ ഒഴിവാക്കിയത്. ഓസ്‌ട്രേലിയന്‍ താരം ട്രവിസ് ഹെഡാണ് ഗെയ്‌ലിന് പകരം ടീമിലെത്തിയത്. ഹെഡ് മനോഹരമായി ബാറ്റ് ചെയ്യുന്നുണ്ട്. വേണമെങ്കില്‍ കുറച്ച് ഓവറുകള്‍ ഓഫ് സ്പിന്നും എറിയും. പുനെയ്ക്ക് മൂന്ന് ഇടങ്കയ്യന്മാരാണ്. ഇതും സെലക്ഷന് മാനദണ്ഡമായി.

kohli-gayle

ഓപ്പണിംഗില്‍ താനും കെ എല്‍ രാഹുലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. അതുകൊണ്ട് തന്നെ ഓപ്പണിംഗ് മാറ്റേണ്ട കാര്യമില്ല. ഗെയ്‌ലിന് പകരം ഓപ്പണറായി എത്തിയ കെ എല്‍ രാഹുല്‍ 51, 51 നോട്ടൗട്ട്, 52, 38, 42 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. ഗെയ്‌ലാകട്ടെ ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്‌തെങ്കിലും വന്‍ പരാജയമായിരുന്നു.

ഭാര്യ പ്രസവിച്ചതോടെ നാട്ടിലേക്ക് തിരിച്ചുപോയ ഗെയ്‌ലിന് നാല് കളികള്‍ അങ്ങനെയും നഷ്ടപ്പെട്ടു. തിരിച്ചെത്തിയപ്പോഴാകട്ടെ ടീമില്‍ ഇടവും ഇല്ല. എ ബി ഡിവില്ലിയേഴ്‌സ്, ഷെയ്ന്‍ വാട്‌സന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് ബാംഗ്ലൂരിന് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയ മറ്റ് വിദേശി താരങ്ങള്‍. 9 കളികളില്‍ നിന്നായി 4 വിജയവും 5 തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍ ഇപ്പോള്‍.

Story first published: Tuesday, May 10, 2016, 13:04 [IST]
Other articles published on May 10, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+