കോലിക്ക് വീണ്ടും റെക്കോര്‍ഡ്; ഇത്തവണ മറികടന്ന് എംഎസ് ധോണിയെ
ഹാമില്‍ട്ടന്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീണ്ടും റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കോലി മറികടന്നു. ടി20യില്‍ ക്യാപ്റ്റനെന്ന നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡാണ് കോലി മറികടന്നത്. മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയിരുന്നു.
72 മത്സരങ്ങളില്‍നിന്നും 37.02 ശരാശരിയില്‍ 1112 റണ്‍സാണ് ധോണി നേടിയിരുന്നത്. മത്സരത്തിന് മുന്‍പ് കോലിക്ക് ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ 25 റണ്‍സാണ് വേണ്ടിയിരുന്നു. ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത താരം 27 പന്തില്‍നിന്നും 37 റണ്‍സെടുത്താണ് പുറത്തായത്. 37 മത്സരങ്ങളില്‍നിന്നാണ് കോലി ധോണിയെ മറികടന്നത്. ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് സൗത്ത് ആഫ്രിക്കയുടെ ഫാഫ് ഡു പ്ലസിസിനാണ്. 40 കളികളില്‍നിന്നും താരം ഇതുവരെയായി 1273 റണ്‍സ് നേടിയിട്ടുണ്ട്. 42 കളികളില്‍നിന്നും 1148 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ആണ് രണ്ടാം സ്ഥാനത്ത്.

മത്സരത്തില്‍ രോഹിത് ശര്‍മയും ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. രോഹിത് ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളില്‍ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയില്‍ 10,000 റണ്‍സ് തികച്ചു. 219 ഇന്നിങ്‌സിലുകളില്‍നിന്നാണ് രോഹിത്തിന്റെ നേട്ടം. യോഗ്യന്മാരുടെ ക്ലബ്ബില്‍ 50 റണ്‍സിലേറെ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനും രോഹിത്താണ്. സച്ചിന് 48.07 ശരാശരിയാണുള്ളത്. ടെണ്ടുല്‍ക്കര്‍ 342 ഇന്നിങ്‌സുകളില്‍നിന്നായി 15,335 റണ്‍സാണ് സ്വന്തമാക്കിയത്.
ന്യൂസിലന്‍ഡിനെതിരെ 40 പന്തില്‍ 65 റണ്‍സെടുത്ത രോഹിത്താണ് ഇന്ത്യയെ 179 റണ്‍സ് എന്ന നിലയിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്. രോഹിത് ടി20യിലെ തന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധശതകവും നേടി. 23 പന്തിലാണ് താരം 50 റണ്‍സ് തികച്ചത്. നേരത്തെ 22 പന്തില്‍നിന്നും അര്‍ധശതകം തികച്ചതാണ് രോഹിത്തിന്റെ വേഗമേറിയ പ്രകടനം. 2016ല്‍ വെസ്റ്റിന്‍ഡീസിനെതിരായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ ഈ നേട്ടത്തിലെത്തിയത്. ഇതിനുശേഷം രണ്ടുതവണ 23 പന്തുകളില്‍ അര്‍ധശതകം നേടിയിരുന്നു. സൂപ്പര്‍ ഓവറില്‍ രോഹിത് 4 പന്തില്‍ 15 റണ്‍സെടുത്ത താരം ഇന്ത്യയെ ജയത്തിലേക്കും നയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications