For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: വിരാട് കോലിക്ക് അപൂര്‍വ നേട്ടം... സ്വന്തമാക്കിയത് മുന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡ്

By Vaisakhan MK
തുടർച്ചയായ മൂന്നാം ലോകകപ്പ് അമ്പതുകളുമായി വിരാട് കോഹ്‌ലി റെക്കോർഡ്

ലണ്ടന്‍: ലോകകപ്പില്‍ മിന്നി തിളങ്ങുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലി സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനാണ് കോലി. മുഹമ്മദ് അസ്ഹറുദ്ദീന്‍ 1992ലെ ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു. ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ നായകനും അസ്ഹര്‍ തന്നെയായിരുന്നു.

1

അഫ്ഗാനിസ്ഥാനെതിരെയാണ് കോലി മൂന്നാമത്തെ അര്‍ധ സെഞ്ച്വറി കുറിച്ചത്. ഓസ്‌ട്രേലിയ്‌ക്കെതിരെയും പാകിസ്താനെതിരെയും കോലി നേരത്തെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അഫ്ഗാനെതിരെ 48 പന്തിലാണ് കോലി അര്‍ധ സെഞ്ച്വറി നേടിയത്. ലോകകപ്പില്‍ ഇതുവരെ നിരവധി റെക്കോര്‍ഡുകളാണ് കോലിക്ക് മുന്നില്‍ വീണത്. നേരത്തെ 11000 റണ്‍സ് ഏകദിന ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാള്‍ വേഗത്തില്‍ നേടുന്ന താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു.

അതേസമയം അഫ്ഗാനെതിരെ കോലിയുടെ ഇന്നിംഗ്‌സ് ടീമിന് അത്യാവശ്യമായിരുന്നു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട സമയത്താണ് കോലി ക്രീസിലെത്തിയത്. മികച്ച ഫോമിലായിരുന്ന രോഹിത്തിനെ പെട്ടെന്ന് നഷ്ടമായത് വലിയ സ്‌കോര്‍ നേടുന്നതില്‍ ഇന്ത്യക്ക് തടസ്സമാകുകയും ചെയ്തു. ലോകേഷ് രാഹുല്‍, വിജയ് ശങ്കര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് കോലി ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്.

മത്സരത്തില്‍ 63 പന്തില്‍ കോലി 67 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ 224 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. നേരത്തെ ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാര തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറി നേടിയ തന്റെ ലോകകപ്പ് റെക്കോര്‍ഡ് കോലി തകര്‍ക്കുമെന്ന് പറഞ്ഞിരുന്നു. നിലവില്‍ ലോകക്രിക്കറ്റില്‍ അതിനുള്ള സാധ്യതയുള്ള താരം കോലിയാണെന്നും സംഗക്കാര പറഞ്ഞിരുന്നു. അതേസമയം ഇനിയുള്ള മൂന്ന് മത്സരങ്ങളിലും കോലി സെഞ്ച്വറി അടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Saturday, June 22, 2019, 22:48 [IST]
Other articles published on Jun 22, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+