Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അനുഷ്‌കയെ കണ്ട് വിരാട് കോലിയുടെ കണ്ണ് തള്ളി?

സിഡ്നി: വിരാട് കോലിയുടെ ബാറ്റിംഗ് പ്രകടനം കണ്ട് അനുഷ്‌ക ശര്‍മ അത്ഭുതപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഗാലറിയില്‍ ഇരിക്കുന്ന അനുഷ്‌കയ്ക്ക് വിരാട് കോലി ഫ്‌ളൈയിംഗ് കിസ് കൊടുക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ അനുഷ്‌കയെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് കോലി. എന്‍ എച്ച് 10 എന്ന ഏറ്റവും പുതിയ അനുഷ്‌ക ചിത്രം കണ്ടാണ് കോലി ഇക്കാര്യം പറഞ്ഞത്.

ബംഗ്ലാദേശുമായുള്ള കളിക്ക് മുമ്പായിട്ടാണ് ഒന്ന് റിലാക്‌സാകാന്‍ വേണ്ടി കോലി എന്‍ എച്ച് 10 കണ്ടത്. സസ്‌പെന്‍സ് ത്രില്ലറായ എന്‍ എച്ച് 10ല്‍ കോലിയുടെ കാമുകി അനുഷ്‌കയാണ് നായിക. ചിത്രം കണ്ട് ഇഷ്ടപ്പെട്ട കോലി ട്വിറ്ററില്‍ ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. മാര്‍ച്ച് 17 ന് വൈകുന്നേരമാണ് കോലി ചിത്രം കണ്ട ശേഷം ട്വീറ്റ് ചെയ്തത്. കോലിയുടെ ട്വീറ്റ് ആരാധകര്‍ക്കും ഇഷ്ടപ്പെട്ടു.

viratkohli-kiss-anushka

ചിത്രം സൂപ്പറായിട്ടുണ്ട് എന്ന് മാത്രമല്ല കാമുകിയായ അനുഷ്‌ക ശര്‍മയുടെ പ്രകടനവും കോലി എടുത്തുപറഞ്ഞു. അനുഷ്‌കയെ ഓര്‍ത്ത് അഭിമാനം തോന്നുന്നു എന്നും കോലി പറഞ്ഞു. ലോകകപ്പിനിടെ താരങ്ങള്‍ക്ക് ഭാര്യമാരേയും കാമുകിമാരേയും കൂടെ കൂട്ടാന്‍ ബി സി സി ഐ അനുമതി നല്‍കിയിട്ടില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നാല്‍ അനുവാദം നല്‍കാം എന്നായിരുന്നു ബി സി സി ഐ പറഞ്ഞിരുന്നത്.

ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍ എത്തിയതിനെ തുടര്‍ന്ന് അനുഷ്‌ക ശര്‍മ ചിലപ്പോള്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സാധ്യതയുണ്ട്. ലോകകപ്പിനിടെ, തന്നെയും അനുഷ്‌കയെയും ചേര്‍ത്ത് വാര്‍ത്തയെഴുതിയ ഒരു മാധ്യമ പ്രവര്‍ത്തകനെ കോലി ആക്ഷേപിച്ചത് വന്‍ വിവാദമായിരുന്നു.

Story first published: Wednesday, March 18, 2015, 10:12 [IST]
Other articles published on Mar 18, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+