ഇമ്രാന്‍ ഖാന്റെ വാക്കുകള്‍ കോലിയോടുള്ള ഇഷ്ടം കൊണ്ടല്ല, സച്ചിനോടുള്ള ഇഷ്ടക്കേട് കൊണ്ട്?
ഇന്‍സമാം ഉള്‍ഹഖ് സച്ചിന്‍ തെണ്ടുല്‍ക്കറെക്കാര്‍ മികച്ച ബാറ്റ്‌സ്മാനാണ് എന്ന് പറഞ്ഞിട്ടുള്ള ആളാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. അങ്ങനെ ഒരാളില്‍ നിന്നും, സച്ചിനെക്കാള്‍ കേമന്‍ വിരാട് കോലിയെന്ന് കേട്ടാല്‍ ആളുകള്‍ക്ക് ഉദ്ദേശം വേഗം തന്നെ മനസിലാകും. താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും സച്ചിന് മുകളില്‍ മറ്റൊരാളെ പ്രതിഷ്ഠിക്കാനുള്ള ഇമ്രാന്‍ ഖാന്റെ തിടുക്കം തന്നെയാണ് ഇവിടെയും കണ്ടത്.
സമ്മര്‍ദ്ദ ഘട്ടത്തിലെ കളിയുടെ കാര്യത്തില്‍ സച്ചിനെക്കാള്‍ കേമന്‍ വിരാട് കോലിയെന്നാണ് ഇമ്രാന്‍ ഖാന്‍ അടുത്തിടെ പറഞ്ഞത്. 980 കളില്‍ അത് വിവിയന്‍ റിച്ചാര്‍ഡ്സ് ആയിരുന്നു ലോകത്തെ ഏറ്റവും മികച്ച താരമെന്നും പിന്നീട് അത് ബ്രയാന്‍ ലാറയും സച്ചിന്‍ തെണ്ടുല്‍ക്കറും ആയി എന്നും ഇമ്രാന്‍ പറഞ്ഞു. പണ്ട് സച്ചിന് മുകളില്‍ ഇമ്രാന്‍ തന്നെ പ്രതിഷ്ഠിച്ച ഇന്‍സമാം ഇന്ന് ചിത്രത്തിലേ ഇല്ല. ഇമ്രാനോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു...

ആരാണ് മികച്ചത്
ഒരു രാജ്യത്തിന്റെ മുഴുവന്‍ പ്രതീക്ഷയും ചുമലിലേറ്റിയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രീസില്‍ നിന്നിരുന്നത്. ഇന്നിപ്പോള്‍ കോലിയുടെ എത്ര വലിയ സമ്മര്‍ദ്ദവും സച്ചിന് അനുഭവിക്കേണ്ടി വന്ന അത്രയും വരില്ല. ഒരുപാട് മാച്ച് വിന്നര്‍മാര്‍ കോലിക്കൊപ്പം വേറെയും ഉണ്ട്.

സച്ചിനെതിരെ ആരാണ് പന്തെറിഞ്ഞത്
മക്ഗ്രാത്ത്, അക്രം, വഖാര്‍ യൂനിസ്, ഡൊണാള്‍ഡ്, വോണ്‍, മുരളി, ഗഫ്, വാസ്, വാല്‍ഷ്, ആംബ്രോസ്.. സച്ചിനെതിരെ പന്തെറിഞ്ഞവരാണ് ഇവരൊക്കെ. ശരിക്കും ലെജന്‍ഡുകള്‍.

കോലിക്കെതിരെയോ
കോലിക്കെതിരെ പന്തെറിയുന്നവരില്‍ മേല്‍പ്പറഞ്ഞ ഗണത്തില്‍ പെടുത്താന്‍ പറ്റിയവര്‍ ആരുണ്ട്. ഡെയ്ല്‍ സ്റ്റെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക് എന്നിങ്ങനെ കുറച്ച് പേരുകള്‍ തപ്പിയെടുക്കാന്‍ കഷ്ടപ്പെടേണ്ടിവരും.

രണ്ട് കാലഘട്ടം രണ്ട് നിലവാരം
രണ്ട് കാലഘട്ടത്തില്‍ കളിച്ചിരുന്നവരാണ് സച്ചിനും കോലിയും. രണ്ട് നിലവാരത്തിലുള്ള പിച്ചുകളും ബൗളര്‍മാരും നിയമങ്ങളും. അവരെ താരതമ്യം ചെയ്യുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത്

ഇതുപോലെ തന്നെ അതും
സച്ചിന്‍ ഗാവസ്‌കറേക്കാള്‍ മികച്ച് ബാറ്റ്‌സ്മാനാണ് എന്ന് പറയാനാകില്ല അതുപോലെ തന്നെ കോലി സച്ചിനെക്കാള്‍ മികച്ചവന്‍ എന്നും. തങ്ങളുടെ കാലത്തെ ബെസ്റ്റ് എന്ന് പേരുകേള്‍പ്പിച്ചവരാണ് ഇവര്‍

ഇമ്രാന്‍ ഖാന് എന്തുപറ്റി
ഇമ്രാന്‍ കളിച്ചിരുന്ന ക്രിക്കറ്റിലും ഇപ്പോള്‍ കളിക്കുന്ന രാഷ്ട്രീയത്തിലും പാകിസ്താന്റെ പ്രകടനം ദയനീയമാണ്. രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ ഇമ്രാനും പറ്റിയില്ല. എന്തെങ്കിലും പറഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമാണോ ഇമ്രാന്‍ ഖാന്‍ നടത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications