Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരു രാത്രിക്ക് 13.5 ലക്ഷം, ഒരാഴ്ചയ്ക്ക് 1 കോടി.. വിരാട് - അനുഷ്ക വിവാഹ ചെലവുകൾ കേട്ടാൽ ഞെട്ടും!!

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി, ബോളിവുഡ് നടി അനുഷ്ക ശർമ - ഇരുവരും സാധാരണക്കാരല്ല, കോടികൾ സമ്പാദിച്ചുകൂട്ടുന്ന സെലിബ്രിറ്റികളാണ്. അപ്പോൾ അവരുടെ വിവാഹത്തിനും കാണും അതിന്റേതായ ഒരു ഗമ. എന്തിനാണ് വിവാഗം ഇറ്റലിയിലൊക്കെ കൊണ്ടുപോയി വെച്ചത് എന്ന് സംശയം തോന്നുന്നവർ ഇതാ ഇവരുടെ വിവാഹത്തിൻറെ ചെലവുകളൊന്ന് കണ്ട് നോക്കൂ.. അപ്പോൾ മനസിലാകും കാര്യം...

ഇത്രയ്ക്കും ചെലവോ

ഇത്രയ്ക്കും ചെലവോ

ലോകത്തെ ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചെലവഴിക്കാൻ വേണ്ടി തിരഞ്ഞെടുത്തത്. ഫോബ്സ് മാസികയുടെ കണക്ക് പ്രകാരമാണ് ഇത്.

കണ്ണ് തള്ളരുത്

കണ്ണ് തള്ളരുത്

ഒരു ദിവസത്തേക്ക് 13.5 ലക്ഷം രൂപയാണ് ഇവിടെ താമസത്തിന് ചെലവ്. ഒരാഴ്ചത്തേക്ക് ആകുമ്പോൾ ഇത് 94.83 ലക്ഷം രൂപയാകും. ഒരാഴ്ച താമസിക്കാൻ മാത്രം ഒരു കോടി രൂപ. വേറെ ആര് ചെലവഴിക്കും തങ്ങളുടെ വിവാഹത്തിന് വേണ്ടി ഇത്രയും പണം.

ഇത് ചെർത്

ഇത് ചെർത്

പപ്പുവാശാൻ പറഞ്ഞ പോലെ ഇത് ചെർത്. വിവാഹസമയത്ത് വിരാട് കോലിയും അനുഷ്ക ശർമയും ധരിച്ച വസ്ത്രങ്ങളും മറ്റ് ആർഭാടങ്ങളും കൂടി നോക്കിയാൽ ഇതിനും എത്രയോ മുകളിൽപ്പോകും വിവാഹച്ചെലവുകൾ. ഇതിന് മാത്രം ആസ്തി താരദന്പതികൾക്കുണ്ട് എന്നത് വേറെ കാര്യം.

എത്ര വരും എന്നാ?

എത്ര വരും എന്നാ?

ബോളിവുഡ് റാണിയായ അനുഷ്ക ശർമയുടെ ആസ്തി 220 കോടി വരുമെന്നാണ് കണക്കുകൾ. വിരാട് കോലിയാണോ പിന്നെ മോശം, 382 കോടി രൂപയാണ് നിലവിൽ വിരാട് കോലിയുടെ ആസ്തി. കളിച്ചും അഭിനയിച്ചും പരസ്യം ചെയ്തു വിരുഷ്ക ബ്രാൻഡിന്റെ ആസ്തി ഇനിയും മുകളിലേക്ക് തന്നെ പോകും.

Story first published: Tuesday, December 12, 2017, 15:22 [IST]
Other articles published on Dec 12, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+