വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ കാര്യത്തില്‍ വിരാട് കോലി തീരുമാനമെടുക്കട്ടെ: ഗാംഗുലി

Virat Kohli, Selectors Should Decide On MS Dhoni's Future, Says Sourav Ganguly

മുംബൈ: ക്രിക്കറ്റില്‍ ഇനി എത്രനാള് തുടരുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇതുവരെ അറിയിച്ചിട്ടില്ല. താരത്തിന് പ്രായം 38 കഴിഞ്ഞു. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്നായിരുന്നു ആദ്യം ആരാധകര്‍ കരുതിയത്. യുവതലമറുയ്ക്കായി ധോണി വിരമിക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ അടക്കമുള്ള മുന്‍ താരങ്ങള്‍ തന്നെ രംഗത്തുവരികയും ചെയ്തു. പക്ഷെ വിഷയത്തില്‍ ഒരക്ഷം മിണ്ടാന്‍ ധോണി തയ്യാറായിട്ടില്ല.

കോലിയോ, സ്മിത്തോ.. ആരാണ് ബെസ്റ്റ്? ഇന്ത്യന്‍ കോച്ചാവുമോ? ദാദ പറയുന്നത്കോലിയോ, സ്മിത്തോ.. ആരാണ് ബെസ്റ്റ്? ഇന്ത്യന്‍ കോച്ചാവുമോ? ദാദ പറയുന്നത്

കോലിയുടെ ട്വീറ്റ്

വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും താരം സ്വമേധയാ മാറി നില്‍ക്കുകയാണ്.

ഇതിനിടയില്‍ വിരാട് കോലിയുടെ ഒരൊറ്റ ട്വീറ്റില്‍ ധോണി വിരമിക്കുമെന്ന അഭ്യൂഹം കാട്ടുതീപോലെ പടര്‍ത്തി. ഇന്റര്‍നെറ്റ് പരക്കം പാഞ്ഞു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍. ഒടുവില്‍ ബിസിസിഐയുടെ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനും ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിനും വരേണ്ടിവന്നു വാര്‍ത്തകള്‍ തെറ്റാണെന്ന് പറയാന്‍.

ഗാംഗുലിയുടെ അഭിപ്രായം

എന്തായാലും ഇനിയും എത്രനാള്‍ ധോണി മൗനം പൂണ്ടുനില്‍ക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ചോദിക്കുന്നത്. വിഷയത്തില്‍ ധോണി സ്വയമൊരു തീരുമാനം എടുക്കണമെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറയുന്നത് നേരെ മറിച്ചാണ്. വിരാട് കോലിയും സെലക്ടര്‍മാരും കൂടി ചേര്‍ന്നായിരിക്കണം ധോണിയുടെ ഭാവിയില്‍ തീരുമാനമെടുക്കേണ്ടത്. ധോണിക്ക് വിരമിക്കാന്‍ സമയമായോ എന്ന കാര്യത്തില്‍ സെലക്ടര്‍മാരും ഇന്ത്യന്‍ നായകന്‍ കോലിയും ഗൗരവമായി ചിന്തിക്കണം. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഗാംഗുലി വ്യക്തമാക്കി.

ലോകകപ്പ് 2019: ചരിത്രത്തില്‍ ഇതുപോലൊന്നില്ല... റെക്കോര്‍ഡ്, ഇന്ത്യ- പാക് ക്ലാസിക്കും ചരിത്രത്താളില്‍

ഇന്ത്യയ്ക്ക് സാധ്യത

ടീമില്‍ ആര് വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം സെലക്ടര്‍മാരുടെയും നായകന്റേതുമാണ്, ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കന്‍ പരമ്പര മുന്‍നിര്‍ത്തിയാണ് ഗാംഗുലിയുടെ പ്രതികരണം. ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പര ആരംഭിച്ചു കഴിഞ്ഞു. ഞായറാഴ്ച്ച ധര്‍മ്മശാലയില്‍ നിശ്ചയിച്ച ആദ്യ ട്വന്റി-20 മത്സരം മഴമൂലം ഉപേക്ഷിക്കുകയാണുണ്ടായത്. ബുധനാഴ്ച്ച മൊഹാലിയില്‍ രണ്ടാം മത്സരം നടക്കും. സെപ്തംബര്‍ 22 -ന് ബെംഗളൂരുവില്‍ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.

ദക്ഷിണാഫ്രിക്ക വിയർക്കും

ട്വന്റി-20, ടെസ്റ്റ് പരമ്പരകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് വിജയസാധ്യത ഏറെയാണെന്ന് ഗാംഗുലി വിലയിരുത്തുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ കോലിയും കൂട്ടരും ഏറെ അപകടകാരികളാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കുറെ വിയര്‍ക്കേണ്ടി വരുമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സൗരവ് ഗാംഗുലി. ഇതിന് പുറമെ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായും താരം ക്രിക്കറ്റില്‍ സജീവമാണ്.

Story first published: Tuesday, September 17, 2019, 13:46 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X