വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs വിന്‍ഡീസ് ടി20: എന്നാലും ഇതെങ്ങനെ? അമ്പരന്ന് ആരാധകര്‍, ടി20യില്‍ കോലി= രോഹിത്

ഇരുവരും മൂന്നാം ടി20യില്‍ ഫിഫ്റ്റി നേടിയിരുന്നു

മുംബൈ: വാംഖഡെയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന മൂന്നാം ടി20യില്‍ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യക്കു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ലോകേഷ് രാഹുല്‍ എന്നിവര്‍ കാഴ്ചവച്ചത്. ഇരുവരും കളിയില്‍ ഫിഫ്റ്റി നേടുകയും ചെയ്തിരുന്നു. ടി20യില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കോലിയും രോഹിത്തുമാണ്.

ഇന്ത്യ vs വിന്‍ഡീസ് ടി20: ഇത് വളരെ സ്‌പെഷ്യല്‍, അനുഷ്‌കയ്ക്കു സമര്‍പ്പിച്ച് കോലി... ഒരു കാരണവുമുണ്ട്ഇന്ത്യ vs വിന്‍ഡീസ് ടി20: ഇത് വളരെ സ്‌പെഷ്യല്‍, അനുഷ്‌കയ്ക്കു സമര്‍പ്പിച്ച് കോലി... ഒരു കാരണവുമുണ്ട്

മൂന്നാം ടി20യില്‍ രോഹിത് 71 റണ്‍സ് നേടിയപ്പോള്‍ കോലി അടിച്ചുകൂട്ടിയത് 70 റണ്‍സായിരുന്നു. 34 പന്തുകളിലായിരുന്നു ഹിറ്റ്മാന്‍ ഇത്രയും റണ്‍സെടുത്തതെങ്കില്‍ വെറും 29 പന്തിലാണ് കോലി പുറത്താവാതെ 70 റണ്‍സെടുത്തത്. ഈ വര്‍ഷം ഇരുവരുടെയും അവസാനത്തെ ടി20 മല്‍സരം കൂടിയായിരുന്നു വാംഖഡെയിലേത്.

ഇരുവരും നേടിയത് ഒരേ സ്‌കോര്‍

ഇരുവരും നേടിയത് ഒരേ സ്‌കോര്‍

ഈ വര്‍ഷം ടി20യിലെ ഏറ്റവുമുയര്‍ന്ന റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ കോലിയും രോഹിത്തും ഒപ്പത്തിനൊപ്പമാണ് ഈ വര്‍ഷം അവസാനിപ്പിക്കുന്നത് എന്നതാണ് കൗതുകകരം. 2633 റണ്‍സാണ് ഇരു താരങ്ങളുടെയും അക്കൗണ്ടിലുള്ളത്.
വിന്‍ഡീസിനെതിരേ നടന്ന മൂന്നാമത്തെ ടി20യില്‍ ഇറങ്ങും മുമ്പ് രോഹിത്തിനേക്കാള്‍ ഒരു റണ്‍സ് മാത്രം മുന്നിലായിരുന്നു കോലി. എന്നാല്‍ മല്‍സരത്തില്‍ രോഹിത് 71ഉം കോലി 70ഉം റണ്‍സെടുത്തതോടെ ഇരുവരും ഒപ്പത്തിനൊപ്പമാവുകയായിരുന്നു. വെറും 75 ടി20കളില്‍ 52.66 എന്ന മികച്ച ശരാശരിയിലാണ് കോലി 2633 റണ്‍സെടുത്തതെങ്കില്‍ രോഹിത്തിന് ഇത്രയും റണ്‍സ് നേടാന്‍ 104 മല്‍സരങ്ങള്‍ വേണ്ടിവന്നു.

400 സിക്‌സറുകള്‍ തികച്ച് രോഹിത്

400 സിക്‌സറുകള്‍ തികച്ച് രോഹിത്

മൂന്നാം ടി20യില്‍ ഒരു അപൂര്‍വ്വ നാഴികക്കല്ല് രോഹിത് പിന്നിട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിനാണ് ഹിറ്റ്മാന്‍ അവകാശിയായത്. കളിയുടെ മൂന്നാം ഓവറില്‍ വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനെതിരേ സികസര്‍ പറത്തിയായിരുന്നു രോഹിത് 400 ക്ലബ്ബില്‍ അംഗമായത്.
ഏറ്റവും വേഗത്തില്‍ ഇത്രയും സിക്‌സറുകള്‍ നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡും ഇതോടെ രോഹിത്തിന്റെ പേരിലായി. 360 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം. നിലവില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള പാകിസ്താന്റെ ഷാഹിദ് അഫ്രീഡി 437ഉം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 486 ഇന്നിങ്‌സുകളിലാണ് 400 സിക്‌സറുകള്‍ തികച്ചത്.

ബൗണ്ടറികളില്‍ കോലിക്ക് പിന്നില്‍ രോഹിത്

ബൗണ്ടറികളില്‍ കോലിക്ക് പിന്നില്‍ രോഹിത്

ടി20യില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം ബൗണ്ടറികള്‍ പായിച്ച താരമെന്ന ലോക റെക്കോര്‍ഡ് നിലവില്‍ കോലിയുടെ പേരിലാണ്. 243 ബൗണ്ടറികളാണ് അദ്ദേഹം ഇതുവരെ നേടിയത്. രോഹിതാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 234 ബൗണ്ടറികള്‍ ഹിറ്റ്മാന്‍ നേടിക്കഴിഞ്ഞു.
വിന്‍ഡീസിനെതിരായ മൂന്നാം ടി20ക്കു മുമ്പ് അയര്‍ലാന്‍ഡിന്റെ പോള്‍ സ്‌റ്റെര്‍ലിങിനു (233 ബൗണ്ടറി) പിറകില്‍ മൂന്നാമതായിരുന്നു രോഹിത്. എന്നാല്‍ വിന്‍ഡീസിനെതിരേ ആറു ബൗണ്ടറികള്‍ നേടിയതോടെ രോഹിത് രണ്ടാംസ്ഥാനത്തേക്കു കയറുകയായിരുന്നു.

Story first published: Thursday, December 12, 2019, 11:09 [IST]
Other articles published on Dec 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X