For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍; കോഹ്ലിക്കും ഡിവില്ലേഴ്‌സിനും സെഞ്ച്വറി

ബെംഗളൂരു: ഐപിഎല്ലില്‍ നിര്‍ണ്ണായക മത്സരത്തിന് ഇറങ്ങിയ ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍. വിരാട് കോഹ്ലിയും എബി ഡിവില്ലേഴ്‌സും സെഞ്ച്വറിയുമായി തിളങ്ങിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിന് 248 റണ്‍സാണ് ബെംഗളൂരു ടീം നേടിയത്. കോഹ്ലി 109 റണ്‍സും ഡിവില്ലേഴ്‌സ് പുറത്താകാതെ 129 റണ്‍സും നേടി.

തോല്‍വിയുടെ ആഘാതം വലുതായെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളതിനാല്‍ ഗുജറാത്തിനു വലിയ ഭീഷണി ഇല്ല. ബോള്‍ എറിയുക ബൗണ്ടറിക്ക് പുറത്തുപോയി ബോള്‍ പെറുക്കിയെടുക്കുക എന്നല്ലാതെ ഗുജറാത്ത് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ആദ്യമായി ഐപിഎല്ലില്‍ നിന്നുവിട്ട കളിയില്‍ സ്വന്തം ടീമിനും മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

Kohli

ഓപ്പണറായി ഇറങ്ങി ക്രിസ് ഗെയില്‍ ആറ് റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ കോഹ്ലിയും ഡിവില്ലേഴ്‌സും കൂടി വെടികെട്ടിന് തിരികൊളുത്തുകയായിരുന്നു. കോഹ്ലി 55 പന്തില്‍ അഞ്ച് ബൗണ്ടറിയും എട്ട് സിക്‌സും നേടിയപ്പോള്‍ ഡിവില്ലേഴ്‌സ് 52 പന്തില്‍ 10 ബൗണ്ടറിയും 12 സിക്‌സും നേടി. അതേസമയം വാട്‌സണ് റണ്‍സൊന്നും എടുക്കാനായില്ല.

ഗുജറാത്ത് ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ ഒഴികെ എല്ലാവരും ഓവറില്‍ പത്തിലേറെ റണ്‍സ് വഴങ്ങി. വിചിത്രമായ ആക്ഷനില്‍ പന്തെറിയുന്ന ശിവില്‍ കൗശിനാണ് ഏറ്റവും കൂടുതല്‍ അടി കിട്ടിയത്. മൂന്നോവറില്‍ 50 റണ്‍സാണ് കൗശിക് വഴങ്ങിയത്. ഐപിഎല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ബെംഗളൂരുവിന് നിര്‍ണ്ണായകമാണ്. 10 മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബെംഗളൂരു.

Story first published: Sunday, May 15, 2016, 10:33 [IST]
Other articles published on May 15, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+