ആ പ്രണയവും പൂവണിയുന്നു, കോലി-അനുഷ്‌ക വിവാഹനിശ്ചയം പുതുവര്‍ഷദിനത്തില്‍ !
മുംബൈ: പ്രണയജോടികളായ ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം വിരാട് കോലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. പുതുവര്‍ഷദിനത്തില്‍ വിവാഹനിശ്ചയം നടന്നേക്കുമെന്ന് സൂചനയുണ്ട്.
ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് കോലിയും അനുഷ്‌കയും ബന്ധം ഒന്നു കൂടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇടയ്ക്ക് ഇരുവരും പിരിഞ്ഞെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും പ്രണയം പുനരാരംഭിക്കുകയായിരുന്നു.

ഉത്തരാഖണ്ഡിലെ നരേന്ദ്രനഗറിലുള്ള ആനന്ദ ഹോട്ടലിലാവും വിവാഹനിശ്ചയച്ചടങ്ങ് നടക്കുകയെന്നാണ് സൂചന. അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങുകള്‍ക്കുള്ള തയ്യാറെടുപ്പ് നടത്തുകയാണെന്ന് റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കോലിയോ അനുഷ്‌കയോ പ്രതികരിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഗംഭീരവിജയത്തിനു ശേഷം വിശ്രമിക്കുന്ന കോലി അനുഷ്‌കയോടൊപ്പം ഇപ്പോള്‍ അവധിക്കാലം ചെവഴിക്കുകയാണ്. ബോളിവുഡിലെയും ക്രിക്കറ്റിലെയും പ്രമുഖര്‍ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുത്തേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications