Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ധോണിയെ കടത്തിവെട്ടി കോലി, പ്രതിഫലം 15 കോടി!

ബെംഗളൂരു: ഐ പി എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരന്‍ ആര്. യുവരാജ് സിംഗ്, എം എസ് ധോണി... അല്ല ഇവരാരുമല്ല. ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായ വിരാട് കോലിക്കാണ് ആ റെക്കോര്‍ഡ്. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടി കളിക്കുന്ന വിരാട് കോലി ഒരു വര്‍ഷം പ്രതിഫലമായി പറ്റുന്നത് 15 കോടി രൂപയാണ്. ബി സി സി ഐ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

12.5 കോടിയാണ് കോലിയുടെ മൂല്യമെങ്കിലും ബാംഗ്ലൂര്‍ ടീം താരത്തിന് 15 കോടി നല്‍കുന്നതായിട്ടാണ് ബി സി സി ഐ വ്യക്തമാക്കിയത്. എം എസ് ധോണിയെ പുനെ ടീം 12.5 കോടി രൂപയ്ക്കാണ് വാങ്ങിയത്. ധോണിയുടെ കൈവശം കിട്ടുന്നതും ഇതേ തുകയായിരിക്കും. ശിഖര്‍ ധവാന്‍, എ ബി ഡിവില്ലിയേഴ്‌സ്, ആര്‍ അശ്വിന്‍, ഡ്വെയ്ന്‍ ബ്രാവോ, തുടങ്ങിയവര്‍ക്കും ലേലത്തില്‍ കാണിച്ചിരിക്കുന്ന അതേ തുക തന്നെയാണ് കിട്ടുക.

dhoni-kohli

ഹര്‍ഭജന്‍ സിംഗ്, അമ്പാട്ടി റായിഡു എന്നിവര്‍ക്ക് ലേലത്തില്‍ കാണിച്ചിരിക്കുന്നതിലും കൂടിയ തുക നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. ഹര്‍ഭജന് 8 കോടിയും റായിഡുവിന് 6 കോടിയും ഇത് പ്രകാരം കൈവശം കിട്ടും. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഡേവിഡ് മില്ലര്‍, കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, സുനില്‍ നരൈന്‍, മനന്‍ വോറ തുടങ്ങിയ കളിക്കാര്‍ക്ക് കണക്കില്‍ കാണിച്ചിട്ടുള്ളതിലും കുറഞ്ഞ തുക നല്‍കിയാണ് അതാത് ടീമുകള്‍ നിലനിര്‍ത്തിയിരിക്കുന്നത്.

Story first published: Saturday, January 2, 2016, 15:41 [IST]
Other articles published on Jan 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+