Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അക്കാര്യത്തില്‍ മാത്രം എന്നോട് എപ്പോഴും തോല്‍ക്കും', കോലിയെക്കാള്‍ മികവുള്ള കാര്യത്തെക്കുറിച്ച് ശുഭ്മാന്‍

മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോലി എല്ലാത്തരത്തിലും സഹതാരങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ബാറ്റ്‌സ്മാനെന്ന നിലയിലും ഫീല്‍ഡിങ്ങിലും മാത്രമല്ല ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി സഹതാരങ്ങള്‍ക്ക് മാതൃകയാണ്. വലിയ ആരാധക പിന്തുണയുള്ള കോലി സമീപകാലത്തായി ചരിത്ര നേട്ടങ്ങളിലേക്കാണ് ഇന്ത്യന്‍ ടീമിനെ കൈപിടിച്ച് നടത്തിയത്. ഏത് കാര്യത്തിലും തോല്‍ക്കാന്‍ മനസിലാത്ത കോലി ഒരു കാര്യത്തില്‍ മാത്രം തന്നോട് എപ്പോഴും തോല്‍ക്കുമെന്നും അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍.

അത് ക്രിക്കറ്റിലല്ല ഗെയ്മിന്റെ കാര്യത്തിലാണെന്നാണ് ഗില്‍ പറഞ്ഞത്. 'ഫിഫ ഗെയിം അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ എപ്പോഴും എന്നോട് തോല്‍ക്കും'-ഗില്‍ പറഞ്ഞു. വീഡിയോ ഗെയിമിനെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് വിരാടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോലിതന്നെ അദ്ദേഹത്തിന്റെ വീഡിയോ ഗെയിമിനോടുള്ള താല്‍പര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

shubmangillandkohli

പരിശീലനത്തില്‍ വിരാട് കോലി കൂടുതല്‍ കളിക്കാനിഷ്ടപ്പെടുന്ന കായിക ഇനവും ഫുട്‌ബോളാണ്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയും ആ മത്സരത്തില്‍ തിളങ്ങിയിരുന്നു.

നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഇംഗ്ലണ്ടില്‍ നടക്കുന്ന ഫൈനിലായി ജൂണ്‍ 2നാവും ഇന്ത്യന്‍ ടീം പുറപ്പെടുക. 20 അംഗ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെയെല്ലാം പരിഗണിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ന്യൂസീലന്‍ഡിനെതിരായ ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്.

ടീമില്‍ യുവ ഓപ്പണറായി ശുഭ്മാന്‍ ഗില്ലും ഉണ്ട്. ഓസ്‌ട്രേലിയയില്‍ ഗംഭീര പ്രകടനം നടത്തിയ ഗില്‍ ഇന്ത്യ വേദിയായ ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിരുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിലും അദ്ദേഹം നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ടിലേക്ക് ഗില്ലിനെ പരിഗണിക്കുകയായിരുന്നു. രോഹിതിനൊപ്പം ഗില്ല് തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. നിലവില്‍ കുടുംബത്തോടൊപ്പമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഈ മാസം 25ന് ബയോബബിള്‍ സുരക്ഷയില്‍ ക്വാറന്റെയ്‌നില്‍ പ്രവേശിക്കും.

Story first published: Friday, May 14, 2021, 10:31 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+