Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എല്ലാ ഓസീസ് താരങ്ങളും ശത്രുക്കളല്ല...ചില സുഹൃത്തുക്കളുമുണ്ട്!! കോലി മലക്കംമറിഞ്ഞു ?

ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയോടെ വിവാദങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വീണ്ടും രംഗത്ത്. ഓസീസ് താരങ്ങളെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകായിരുന്ന വിശദീകരണമാണ് കോലി നല്‍കിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

അന്നു പറഞ്ഞത്

ഈ ടെസ്റ്റ് പരമ്പരയോടെ ഓസീസ് ക്രിക്കറ്റ് താരങ്ങളുമായി ഇനിയൊരിക്കലും സൗഹൃദമുണ്ടാവില്ലെന്നാണ് കോലി പറഞ്ഞത്. ടെസ്റ്റ് പരമ്പരയ്ക്കു ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതു പിന്നീട് വന്‍ വിവാദമാവുകയും ചെയ്തു.

വിമര്‍ശനം

കോലിയുടെ വാക്കുകള്‍ക്കു വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. ഓസീസിന്റെ പഴയ താരങ്ങള്‍ കോലിക്കെതിരേ രംഗത്തുവന്നിരുന്നു. ഓസീസ് മാധ്യമങ്ങളും അദ്ദേഹത്തെ കുറ്റപ്പെടുത്തി. നിലവാരമില്ലാത്തയാളെന്നാണ് ഓസീസ് മാധ്യമങ്ങള്‍ കോലിയെ പരിഹസിച്ചത്.

വിശദീകരണം

എന്നാല്‍ അന്നു താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്ന് കോലി വ്യക്തമാക്കി. ഓസീസ് ടീമിനെ മുഴുവനായല്ല അന്നു അങ്ങനെ പറഞ്ഞത്. ചിലരെ മാത്രമേ അന്നു ഉദ്ദേശിച്ചിരുന്നുള്ളൂ. എനിക്ക് അടുപ്പമുള്ള ചിലര്‍ ഓസീസ് ടീമിലുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഞാന്‍ അവര്‍ക്കൊപ്പം കളിച്ചിട്ടുണ്ട്. ഇനിയും അവരുമായി സൗഹൃദം തുടരുക തന്നെ ചെയ്യുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

വിവാദങ്ങളുടെ പരമ്പര

നിരവധി വിവാദങ്ങള്‍ കണ്ട പരമ്പര കൂടിയായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നത്. കളിക്കളത്തിനകത്തു മാത്രമല്ല പുറത്തും ഇരുടീമിലെയും കളിക്കാര്‍ ഏറ്റുമുട്ടി. കോലിയെ ഓസീസ് മാധ്യമങ്ങളും മുന്‍ കളിക്കാരുമെല്ലാം നിരന്തരം വിമര്‍ശങ്ങള്‍ കൊണ്ടു മൂടിയിരുന്നു.

Story first published: Thursday, March 30, 2017, 12:23 [IST]
Other articles published on Mar 30, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+