ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ബിസിസിഐ ഏറ്റെടുത്താല്‍ കൊച്ചിക്ക് പണികിട്ടും!
കേരള ടീമായ കൊച്ചിന്‍ ടസ്‌കേഴ്‌സിന് ഐ പി എല്ലില്‍ തിരിച്ചുവരവ് ഒരുങ്ങുന്നതായി സൂചന. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ രണ്ട് വര്‍ഷത്തേക്ക് ഐ പി എല്ലില്‍ നിന്നും വിലക്കപ്പെട്ടതോടെയാണ് ഇത്. കൊച്ചി ടീമിന് ബി സി സി ഐ 550 കോടി രൂപ നല്‍കണം എന്ന് കഴിഞ്ഞ ദിവസം ആര്‍ബിട്രേഷന്‍ വിധി ഉണ്ടായിരുന്നു. തുക വേണ്ട പകരം ഐ പി എല്‍ കളിച്ചാല്‍ മതി എന്ന് ടസ്‌കേഴ്‌സ് താല്‍പര്യം പ്രകടിപ്പിച്ചതായിട്ടാണ് അറിയുന്നത്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഐ പി എല്‍ കൡക്കാനുള്ള തങ്ങളുടെ ശ്രമം ഊര്‍ജിതമാക്കുമെന്ന് ടസ്‌കേഴ്‌സ് ഉടമസ്ഥരയാ കണ്‍സോര്‍ഷ്യം പ്രസിഡണ്ട് മുകേഷ് പട്ടേല്‍ പറഞ്ഞു. ടസ്‌കേഴ്‌സിന്റെ ഭാഗത്ത് നിന്നും ഐ പി എല്‍ കളിക്കാനുള്ള ശ്രമമുണ്ടായതായി ബി സി സി ഐ ഭാരവാഹിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ബി സി സി തീരുമാനം എടുക്കാനിരിക്കുന്നതേയുള്ളൂ.

കൊച്ചി, കേരളത്തിന്റെ ടീം
ഐ പി എല്‍ ക്രിക്കറ്റിന് ഒരുപാട് ആരാധകരുള്ള കേരളത്തിന് കിട്ടിയ ഏക ടീമാണ് കൊച്ചി. എന്നാല് സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് ടീമിനെ ബിസിസിഐ ഒഴിവാക്കുകയായിരുന്നു.

തിരിച്ചുവരാന്‍ പറ്റിയ സമയം
ഐ പി എല്ലിലേക്ക് തിരിച്ചുവരാന്‍ കൊച്ചി ടസ്‌കേഴ്‌സിന് ഇതിലും മികച്ച അവസരം ഇനി കിട്ടാനില്ല. ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ അയോഗ്യരാക്കപ്പെട്ടതോടെ ഐ പി എല്ലില്‍ ഇപ്പോള്‍ 6 ടീമുകളേ ഉള്ളൂ.

ആറ് ടീം കൊണ്ട് എന്ത് ഐ പി എല്‍
വെറും ആറേ ആറ് ടീമുകള്‍ മാത്രമായാല്‍ ഐ പി എല്ലിന്റെ രസം ചോരാന്‍ തന്നെ അത് കാരണമാകും ഈ സാഹചര്യത്തില്‍ രണ്ട് ടീമുകളെ ഉള്‍പ്പെടുത്താന്‍ ബി സി സി ഐ താല്‍പര്യം കാണിക്കും എന്നാണ് കരുതുന്നത്.

പത്ത് ടീമുകള്‍ വരെ ആകാം
ഐ പി എല്ലില്‍ പത്ത് ടീമുകള്‍ വരെ ആകാം. ഇത്തവണ രണ്ട് ടീമുകളെ എടുത്താലും രണ്ട് വര്‍ഷം കഴിഞ്ഞ് ചെന്നൈ, രാജസ്ഥാന്‍ ടീമുകള്‍ തിരിച്ചുവന്നാല്‍ അവരെയും ഉള്‍പ്പെടുത്താം എന്ന് സാരം

ബി സി സി ഐ പണി തരുമോ
എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഏറ്റെടുക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെ വന്നാല്‍ കൊച്ചി ടസ്‌കേഴ്‌സിന് ഐ പി എല്ലില്‍ തിരിച്ചു വരാന്‍ പ്രയാസമാകും.

ടീമുകളെ ബി സി സി ഐ നിയന്ത്രിക്കും
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ബിസിസിഐയുടെ നിയന്ത്രണത്തിലാക്കുക എന്നതാണത്രെ പദ്ധതി. കളിക്കാര്‍ക്കും പരിശീലകര്‍ക്കുമുള്ള വേതനം ഇതോടെ ബി സി സി ഐ നേരിട്ട് നല്‍കും.

19ന് അറിയാം
19ന് നടക്കാനിരിക്കുന്ന ഐ പി എല്‍ ഗവേണിംഗ് ബോഡി യോഗത്തിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ചിത്രങ്ങള്‍ വ്യക്തമാകൂ..
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications