Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ പൗരത്വം: നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്ന് എബി ഡിവില്ലിയേഴ്‌സ്!

എബി ഡിവില്ലിയേഴ്‌സ് ഇന്ത്യന്‍ പൗരത്വമെടുത്താല്‍ എങ്ങനെയുണ്ടാകും. അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുതുടങ്ങിയാല്‍ എങ്ങനെയുണ്ടാകും. ഐ പി എല്ലിലെ പോലെ വിരാട് കോലിയും എ ബി ഡിവില്ലിയേഴ്‌സും ഇന്ത്യന്‍ ടീമിലും ഒരുമിച്ച് വന്നാല്‍ പിന്നെ ഇന്ത്യയെ തോല്‍പിക്കുന്ന കാര്യം ആരും ആലോചിക്കുക തന്നെ വേണ്ട. ഓര്‍ക്കുമ്പോള്‍ തന്നെ ആരാധകര്‍ക്ക് കുളിര് കോരുന്ന കാര്യമാണിത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഒരു വീഡിയോയിലാണ് ഡിവില്ലിയേഴ്‌സ് തന്റെ ഇന്ത്യന്‍ പൗരത്വത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യയില്‍ ഇത്രയും കൂടുതല്‍ സമയം ചെലവഴിക്കുന്ന നിങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം എടുത്തുകൂടെ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതേക്കുറിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

abdevilliers

കളിക്കളത്തിലും പുറത്തും ഒരുപാട് തമാശളും കളികളും കൊണ്ടുവരുന്ന ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആരാധകര്‍ക്ക് വേണ്ടി എ ബി ഡിവില്ലിയേഴ്‌സ് ഒരു ഹിന്ദി പാട്ടും പാടിയിട്ടുണ്ട്. തന്റെ മകളായ ബേബി എ ബിയെക്കുറിച്ചുള്ള കുറേ കാര്യങ്ങളും എ ബി ഡി പറയുന്നു. 12 കളികളില്‍ നിന്നും 597 റണ്‍സുമായി മിന്നുന്ന ഫോമിലാണ് ഈ സീസണില്‍ എ ബി ഡിവില്ലിയേഴ്‌സ്. അഞ്ച് ഹാഫ് സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് എ ബി ഡി ഈ സീസണില്‍ അടിച്ചുകൂട്ടിയിരിക്കുന്നത്.

Story first published: Tuesday, May 17, 2016, 17:22 [IST]
Other articles published on May 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+