എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയുടെ പടിയിറക്കമാണ് നിലവിലെ പ്രധാന ചര്‍ച്ചാവിഷയം. മൂന്ന് ഫോര്‍മാറ്റിലും നായകനായി മിന്നിത്തിളങ്ങുന്ന കോലി തികച്ചും അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും സമ്മര്‍ദ്ദം കുറക്കുന്നതിനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതിനുമൊക്കെയായാണ് കോലി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നാണ് വിവരം.

 IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍ IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ താരങ്ങള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കോലിയുടെ പടിയിറക്കത്തിന് കാരണമെന്നാണ് വിവരം. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ 2019ന്റെ അവസാനത്തോടെ പരിശീലകന്‍ രവി ശാസ്ത്രിയടക്കം ഇടപെട്ട് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചിരുന്നു.

ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത്, എന്നാല്‍ വൈസ് ക്യാപ്റ്റനാര്? സാധ്യതാ പട്ടികയില്‍ മൂന്നുപേര്‍

എന്നാല്‍ ഇന്ത്യന്‍ നായകന്‍ കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ഏകാധിപത്യ നിലപാടാണ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ രംഗത്തെത്തിയെന്നും രോഹിതിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി കെ എല്‍ രാഹുലിനെ ഏകദിനത്തിലും ടി20യില്‍ റിഷഭ് പന്തിനെയും നായകനാക്കണമെന്ന് കോലി ബിസിസി ഐയോട് നിര്‍ദേശിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളൊക്കെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'വിരാട് കോലി ഇന്ത്യയുടെ ടി20 നായക സ്ഥാനമൊഴിയുന്നത് നല്ല തീരുമാനം', മൂന്ന് കാരണങ്ങളിതാ

എന്തായാലും ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി. 2022ന്റെ തുടക്കം തന്നെ മറ്റൊരു ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ പുതിയ നായകന് കാര്യങ്ങള്‍ എളുപ്പമാവില്ല. ലഭിക്കുന്ന സൂചനകള്‍ പ്രകാരം അധികം വൈകാതെ വിരാട് കോലി ഏകദിന നായകസ്ഥാനവും ഒഴിഞ്ഞേക്കും. അതിനാല്‍ത്തന്നെ യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.

കോലി ടി20 സ്ഥാനമൊഴിയുന്നു, പകരം രോഹിത് ശര്‍മയോ? മൂന്ന് താരങ്ങള്‍ പരിഗണനയില്‍

പ്രശ്‌നങ്ങള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോലിയുടെ പടിയിറക്കം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍. ടെസ്റ്റില്‍ ഇന്ത്യയെ അതുല്യ നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ കോലിക്ക് ടി20യിലും നായകനെന്ന നിലയില്‍ മികച്ച റെക്കോഡുകളാണുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇനി ഹിറ്റ്മാന്റെ ഇന്ത്യ! ഐപിഎല്‍ മാജിക്ക് ആവര്‍ത്തിക്കുമോ? ആദ്യ കടമ്പ കടുപ്പമാവും

കൂടുതല്‍ തവണ 50 ലധികം സ്‌കോര്‍

കൂടുതല്‍ തവണ 50 ലധികം സ്‌കോര്‍

ടി20 ഫോര്‍മാറ്റില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുകയെന്നത് പ്രയാസം ഉള്ള കാര്യമാണ്. നായകനായിരിക്കുമ്പോള്‍ സമ്മര്‍ദ്ദം കൂടുതലുള്ള സാഹചര്യത്തില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തുകയെന്നത് ദുഷ്‌കരമായ കാര്യം തന്നെയാണ്. എന്നാല്‍ നായകനായി കൂടുതല്‍ തവണ ടി20യില്‍ 50ലധികം സ്‌കോര്‍ നേടിയത് കോലിയാണ്. 12 തവണ അദ്ദേഹം ഈ നേട്ടത്തിലെത്തി.

2022ലും നയിക്കാമായിരുന്നു, ലോകകപ്പ് വിജയത്തോടെ അവസാനിക്കട്ടെ- ഫാന്‍സിന് ഞെട്ടല്‍

11 തവണ വീതം ഈ നേട്ടത്തിലെത്തിയ ബാബര്‍ അസാം,ആരോണ്‍ ഫിഞ്ച്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഈ നേട്ടത്തില്‍ കോലിക്ക് താഴെയുള്ളത്. ടി20യില്‍ 28 അര്‍ധ സെഞ്ച്വറി കോലി നേടിയിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ല. 94 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറി കോലിയുടെ പേരിലുണ്ട്.

IPL 2021: ബുംറയെപ്പോലൊരാളെ നേരിടാന്‍ അവനെക്കൊണ്ടേ സാധിക്കൂ', ആര്‍സിബി താരത്തെക്കുറിച്ച് ഗംഭീര്‍

കൂടൂതല്‍ റണ്‍സുള്ള രണ്ടാമത്തെ നായകന്‍

കൂടൂതല്‍ റണ്‍സുള്ള രണ്ടാമത്തെ നായകന്‍

ടി20യില്‍ നായകനായി കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ നായകനാണ് കോലി. 1502 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 1589 റണ്‍സുള്ള ഓസീസ് നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ചാണ് ഈ റെക്കോഡില്‍ തലപ്പത്ത്. നായകന്മാരായി 1500 ലധികം ടി20 റണ്‍സ് നേടിയ രണ്ട് പേര്‍ ഫിഞ്ചും കോലിയും മാത്രമാണ്.

IPL 2021: ധോണി മഹാനായ നായകന്‍, താരങ്ങളെ മനസിലാക്കാന്‍ സവിശേഷ കഴിവ്- മുത്തയ്യ മുരളീധരന്‍

ഇന്ത്യയെ കൂടുതല്‍ ടി20 മത്സരങ്ങളില്‍ നയിച്ച രണ്ടാമത്തെ നായകനാണ് കോലി. 45 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്. 72 മത്സരങ്ങളില്‍ നയിച്ച എംഎസ് ധോണിയാണ് തലപ്പത്ത്. രോഹിത് ശര്‍മ 19 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 27 മത്സരങ്ങളിലാണ് കോലി ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. ഇന്ത്യക്ക് കൂടുതല്‍ ടി20 ജയം സമ്മാനിച്ച നായകന്മാരില്‍ രണ്ടാം സ്ഥാനത്താണ് കോലി. 41 ജയം നേടിക്കൊടുത്ത എംഎസ് ധോണിയാണ് തലപ്പത്ത്. 15 ജയമാണ് രോഹിത് നേടിക്കൊടുത്തത്. 65.11ആണ് കോലിയുടെ വിജയ ശരാശരി. ഇന്ത്യന്‍ നായകന്മാരില്‍ ഏറ്റവും മികച്ചതും ആകെ പരിഗണിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തുമാണ് കോലി.

IPL 2021: കാവ്യ മുതല്‍ അര്‍ഷിത വരെ, വൈറലായി മാറിയ 'മിസ്റ്ററി' സുന്ദരികളെയറിയാം

 സിക്‌സറിലും റെക്കോഡ്

സിക്‌സറിലും റെക്കോഡ്

ടി20യില്‍ 50 സിക്‌സുകളിലധികം നേടിയ ഏക ഇന്ത്യന്‍ നായകനാണ് കോലി. നിലവില്‍ 58 സിക്‌സുകള്‍ കോലിയുടെ പേരിലുണ്ട്. രണ്ടാം സ്ഥാനത്ത് 40 സിക്‌സുകളുള്ള രോഹിത് ശര്‍മയാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിഗണിച്ചാല്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ (82),ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് (64) എന്നിവരാണ് കോലിയേക്കാള്‍ മുന്നിലുള്ളത്.48.45 ആണ് നായകനായുള്ള കോലിയുടെ ബാറ്റിങ് ശരാശരി. നായകന്മാരില്‍ ഏറ്റവും കൂടുതല്‍ ശരാശരി ഇതാണ്. പാകിസ്താന്റെ ബാബര്‍ അസാം കോലിക്ക് തൊട്ടുപിന്നിലുണ്ട്.

ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

ചേസ് മാസ്റ്റര്‍

ചേസ് മാസ്റ്റര്‍

വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന് ജയിച്ച മത്സരങ്ങളിലെ കോലിയുടെ ശരാശരി 95.85 ആണ്.മറ്റേത് നായകന്മാരെക്കാളും ഉയര്‍ന്നതാണിത്.എംഎസ് ധോണിയുടെ റണ്‍സ് പിന്തുടര്‍ന്ന് വിജയത്തിലേക്കെത്തിച്ച മത്സരങ്ങളിലെ ശരാശരി 84.33 ആണ്. റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ 825 റണ്‍സാണ് കോലി നേടിയത്. മറ്റെല്ലാ നായകന്മാരേക്കാളും ഉയര്‍ന്നതാണിത്. രണ്ടാം സ്ഥാനത്തുള്ള ആരോണ്‍ ഫിഞ്ചിന്റെ പേരില്‍ 725 റണ്‍സാണുള്ളത്.

IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

എവേ ടി20 മത്സരങ്ങളില്‍ നാല് തവണ കോലി 50 പ്ലസ് സ്‌കോര്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ മറ്റെല്ലാ ടി20 നായകന്മാരുടെ നേട്ടങ്ങളെടുത്താലും കോലിയുടെ ഈ നേട്ടത്തിനൊപ്പമെത്തില്ല. ധോണി ഒരു തവണപോലും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. രോഹിത് ശര്‍മ രണ്ടും സുരേഷ് റെയ്‌ന രണ്ട് തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

നായകനായുള്ള കോലിയുടെ ഏക പരിമിതി ഐസിസി ട്രോഫികളുടെ അഭാവമാണ്. ധോണി മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ചു. എന്നാല്‍ പിന്നാലെ എത്തിയ കോലിക്ക് ഒരു തവണ പോലും ഐസിസി കിരീടം നേടാനായില്ല. ഇത് കോലിയുടെ ക്യാപ്റ്റന്‍സിയുടെ പരിമിതിയായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യക്ക് ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവടങ്ങളിലെല്ലാം ടി20 പരമ്പര നേടിക്കൊടുക്കാന്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, September 17, 2021, 17:10 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X