വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഉയര്‍ന്ന ശരാശരി, നായകന്മാരില്‍ ഗാംഗുലിയോട് മുട്ടാന്‍ എതിരാളികളില്ല

ഐസിസി ടൂര്‍ണമെന്റുകളില്‍ മികവ് കാട്ടുമ്പോഴാണ് ഒരു താരത്തിന്റെ പ്രതിഭ അംഗീകരിക്കപ്പെടുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തിളങ്ങുകയെന്നത് എളുപ്പമുള്ള കാര്യവുമല്ല. നായകനായി ഇറങ്ങുമ്പോള്‍ അത് സമ്മര്‍ദ്ദം കൂടുതല്‍ ഉയര്‍ത്തും. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ തിളങ്ങുന്ന നായകന്മാരില്‍ ഇന്ത്യയുടെ സൗരവ് ഗാംഗുലി മുന്‍പന്തിയിലായിരുന്നു. നോക്കൗട്ട് മത്സരങ്ങളില്‍ ഉയര്‍ന്ന ശരാശരിയുള്ള നായകന്മാരിലെ ടോപ് ഫോറിനെ പരിചയപ്പെടാം.

സൗരവ് ഗാംഗുലി (ഇന്ത്യ)

സൗരവ് ഗാംഗുലി (ഇന്ത്യ)

ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിനെ പുതിയ തലത്തിലേക്ക് വളര്‍ത്തുന്നതില്‍ ഗാംഗുലി നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയെ വിദേശ മൈതാനങ്ങളില്‍ പോരാടി ജയിക്കാന്‍ പഠിപ്പിച്ചത് ദാദയാണ്. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശരാശരിയുള്ള നായകന്‍ ഗാംഗുലിയാണ്. 107.50 ആണ് ഗാംഗുലിയുടെ ശരാശരി. 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സ് ഗാംഗുലിയുടെ പേരിലുണ്ട്. ഇതില്‍ 22 സെഞ്ച്വറിയും 72 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

മഹേല ജയവര്‍ധന (ശ്രീലങ്ക)

മഹേല ജയവര്‍ധന (ശ്രീലങ്ക)

മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനയാണ് രണ്ടാം സ്ഥാനത്ത്. 69.66 ആണ് ജയവര്‍ധനയുടെ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ശരാശരി. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടാന്‍ ജയവര്‍ധനക്ക് സാധിച്ചിരുന്നു. 448 ഏകദിനങ്ങളുടെ പരിചയസമ്പത്തുള്ള ജയവര്‍ധന 33.38 ശരാശരിയില്‍ 12650 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 19 സെഞ്ച്വറിയും 77 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

അര്‍ജുന രണതുങ്ക (ശ്രീലങ്ക)

അര്‍ജുന രണതുങ്ക (ശ്രീലങ്ക)

ശ്രീലങ്കയുടെ ഇതിഹാസ നായകനാണ് അര്‍ജുന രണതുങ്ക. പോരാടാനും ആക്രമിച്ച് കീഴടക്കാനും ശ്രീലങ്കയെ പഠിപ്പിച്ച നായകനായ അദ്ദേഹത്തിന്റെ നോക്കൗട്ട് മത്സരങ്ങളിലെ ശരാശരി 67 ആണ്. 1996ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ കിരീടം ചൂടിപ്പിച്ച നായകനാണ് അദ്ദേഹം. രണതുങ്ക ക്യാപ്റ്റനായിരുന്ന കാലം ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണകാലമായിരുന്നു. 269 ഏകദിനത്തില്‍ നിന്ന് 7456 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് സെഞ്ച്വറിയും 49 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

കെയ്ന്‍ വില്യംസണ്‍ (ന്യൂസീലന്‍ഡ്)

നിലവിലെ ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസനാണ് നാലാം സ്ഥാനത്ത്. 57.50 ആണ് ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ ശരാശരി. 151 ഏകദിനങ്ങളില്‍ നിന്ന് 6174 റണ്‍സാണ് വില്യംസണ്‍ നേടിയത്. ഇതില്‍ 13 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കാന്‍ വില്യംസണിന് സാധിക്കുന്നുണ്ട്.

Story first published: Thursday, July 8, 2021, 17:17 [IST]
Other articles published on Jul 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X