വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യന്‍ നായകന്മാരില്‍ ഉയര്‍ന്ന ഏകദിന സ്‌കോര്‍, തലപ്പത്ത് വീരു, ടോപ് ഫൈവ് പട്ടിക ഇതാ

മുംബൈ: ക്യാപ്റ്റനായിരിക്കുമ്പോള്‍ മുന്നില്‍ നിന്ന് ബാറ്റിങ് പ്രകടനം നടത്തുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ക്യാപ്റ്റനെന്ന നിലയിലെ വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സെഞ്ച്വറി പ്രകടനം നടത്തണമെങ്കില്‍ അത്രമേല്‍ പ്രതിഭാശാലികളായിരിക്കണം. ഏകദിനത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇരട്ട സെഞ്ച്വറി നേടിയ രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്. വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയുമാണത്. ഏഷ്യന്‍ നായകന്മാരില്‍ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ടോപ് ഫൈവിനെ പരിചയപ്പെടാം.


വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ഈ പട്ടികയിലെ തലപ്പത്ത്. 219 റണ്‍സാണ് സെവാഗ് നേടിയത്. 2011ലെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സെവാഗായിരുന്നു. ഓപ്പണറായി ഇറങ്ങിയ സെവാഗ് 149 പന്തില്‍ 25 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് 219 റണ്‍സ് നേടിയത്. മത്സരത്തില്‍ 418 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ 153 റണ്‍സിന്റെ ജയവും സ്വന്തമാക്കി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ മറ്റൊരു വെടിക്കെട്ട് ഓപ്പണറായ രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയെ നയിച്ച് രോഹിത് ശര്‍മയായിരുന്നു. ഓപ്പണറായി ഇറങ്ങിയ രോഹിത് 153 പന്തുകള്‍ നേരിട്ട് 13 ഫോറും 12 സിക്‌സും ഉള്‍പ്പെടെയാണ് വെടിക്കെട്ട് പ്രകടനം നടത്തിയത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സും രോഹിതിന്റെ പേരിലാണ്.

സനത് ജയസൂര്യ

സനത് ജയസൂര്യ

മൂന്നാം സ്ഥാനത്തുള്ളത് സനത് ജയസൂര്യയാണ്. 189 റണ്‍സാണ് ജയസൂര്യ നേടിയത്. 2000ല്‍ ഇന്ത്യക്കെതിരെയായിരുന്നു ജയസൂര്യയുടെ ഈ മിന്നും പ്രകടനം. ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 161 പന്തുകള്‍ നേരിട്ട് 21 ഫോഫും നാല് സിക്‌സും ഉള്‍പ്പെടെയാണ് ഇത്തരമൊരു പ്രകടനം നടത്തിയത്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ജയസൂര്യ.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

നാലാം സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 1999ലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ സച്ചിനായിരുന്നു ഇന്ത്യന്‍ നായകന്‍. സൗരവ് ഗാംഗുലിക്കൊപ്പം ഓപ്പണറായി ഇറങ്ങിയ സച്ചിന്‍ 150 പന്തില്‍ 186 റണ്‍സാണ് നേടിയത്. 20 ഫോറും മൂന്ന് സിക്‌സും സച്ചിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെടും. എന്നാല്‍ നായകനെന്ന നിലയില്‍ ശോഭിക്കാന്‍ സച്ചിന് സാധിച്ചില്ല.

കപില്‍ ദേവ്

കപില്‍ ദേവ്

മുന്‍ ഇന്ത്യന്‍ നായകനും ആദ്യമായി ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച നായകനുമായ കപില്‍ ദേവാണ് അഞ്ചാം സ്ഥാനത്ത്. 175* റണ്‍സാണ് അദ്ദേഹം നേടിയത്. 1983ലെ ലോകകപ്പില്‍ സിംബാബ് വെയ്‌ക്കെതിരെയായിരുന്നു ഈ പ്രകടനം. ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞ ഈ മത്സരത്തില്‍ 138 പന്തില്‍ 16 ഫോറും 6 സിക്‌സും കപില്‍ ദേവ് പറത്തി. ഈ പ്രകടനത്തിന്റെ കരുത്തില്‍ 266 റണ്‍സ് നേടിയ ഇന്ത്യ 31 റണ്‍സിന് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്തു.

Story first published: Wednesday, July 14, 2021, 17:51 [IST]
Other articles published on Jul 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X