വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിന് കാര്യങ്ങള്‍ എളുപ്പമാവില്ല, ഏകദിന നായകനാവുമ്പോള്‍ മുന്നിലുള്ള മൂന്ന് വെല്ലുവിളികളിതാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഏകദിന നായകനായി രോഹിത് ശര്‍മ എത്തിയിരിക്കുകയാണ്. വിരാട് കോലിയെന്ന ഇതിഹാസ താരത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയാണ് ഇന്ത്യയുടെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് എത്തിയത്. വിരാട് കോലിക്ക് ഏകദിന നായകനെന്ന നിലയില്‍ 70ന് മുകളില്‍ വിജയ ശരാശരിയുണ്ടെങ്കിലും ഐസിസി കിരീടമില്ലെന്നത് വലിയ കുറവായിത്തന്നെ ബിസിസി ഐ പരിഗണിച്ചിരിക്കുകയാണെന്ന് പറയാം.

Challenges for Rohit Sharma as Team India’s ODI captain | Oneindia Malayalam

രോഹിത് വൈസ് ക്യാപ്റ്റനാവണം, അന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു!- വെളിപ്പെടുത്തി ഓജരോഹിത് വൈസ് ക്യാപ്റ്റനാവണം, അന്നു ഗില്‍ക്രിസ്റ്റ് പറഞ്ഞു!- വെളിപ്പെടുത്തി ഓജ

1

കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ 10 ഏകദിനത്തില്‍ രോഹിത് നയിച്ചിട്ടുണ്ട്. എട്ട് മത്സരത്തിലും ടീമിനെ ജയിപ്പിക്കാനും രോഹിത്തിനായി. 22 ടി20യില്‍ നിന്ന് 18 ജയം നേടിയെടുക്കാനും അദ്ദേഹത്തിനായി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിക്കാനും ഹിറ്റ്മാന് സാധിച്ചു. നായകനായിരിക്കുമ്പോള്‍ തന്റെ ബാറ്റിങ് പ്രകടനം മോശമാവാതിരിക്കാനും രോഹിത് ശ്രദ്ധിച്ചിരുന്നു.

Also Read: രോഹിത്തിനെ ഏകദിന നായകനാക്കിയത് ഏറ്റവും മികച്ച തീരുമാനം- അറിയാം കാരണങ്ങള്‍

2

വിരാട് കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മയെത്തുമ്പോള്‍ ഇന്ത്യ ഐസിസി കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതുവരെയുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റനെന്ന നിലയിലെ കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ വലിയ നേട്ടങ്ങളും സ്വപ്‌നം കാണുന്നു. കോലി ഇന്ത്യയുടെ ഏകദിന നായകനായെത്തുമ്പോള്‍ മുന്നില്‍ ചില വെല്ലുവിളികളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മികച്ച പ്ലേയിങ് 11നെ സൃഷ്ടിച്ചെടുക്കുക

മികച്ച പ്ലേയിങ് 11നെ സൃഷ്ടിച്ചെടുക്കുക

നിലവിലെ ഇന്ത്യന്‍ ഏകദിന ടീമിനെ നോക്കിയാല്‍ മികച്ചൊരു പ്ലേയിങ് 11ന്‍ ഇല്ലെന്ന് തന്നെ പറയാം. താരങ്ങള്‍ മാറി മാറി വരുന്ന സ്ഥിതിയാണുള്ളത്. മികച്ച ഓപ്പണിങ് കൂട്ടുകെട്ടിനെയും ബൗളിങ് നിരയേയും ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. 2023ലെ ഏകദിന ലോകകപ്പ് ലക്ഷ്യം വെച്ചാണ് ഇന്ത്യ കരുക്കള്‍ നീക്കുന്നത്. ശിഖര്‍ ധവാനെ തിരികെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിച്ചാല്‍ കെഎല്‍ രാഹുലിനെ എവിടെ കളിപ്പിക്കുമെന്നത് പ്രധാന ചോദ്യമാണ്. 36കാരനായ ധവാനെ ഇന്ത്യ ഒഴിവാക്കി രാഹുലിനെ സ്ഥിര ഓപ്പണറാക്കണോ?.സ്പിന്‍ നിരയില്‍ പുതിയ കൂട്ടുകെട്ട് വരണോ? ഇത്തരത്തില്‍ വലിയ ചോദ്യങ്ങള്‍ രോഹിത്തിന് മുന്നിലുണ്ട്. മികച്ചൊരു ടീം കെട്ടിപ്പടുക്കുകയാണ് നായകനെന്ന നിലയിലെ ആദ്യത്തെ വെല്ലുവിളി. രോഹിത്തും രാഹുല്‍ ദ്രാവിഡും ചേരുമ്പോള്‍ വലിയ മാറ്റം തന്നെ ടീമില്‍ പ്രതീക്ഷിക്കാം.

Also Read: 'യുഗാന്ത്യം', കോലി പടിയിറങ്ങുമ്പോള്‍ രോഹിത് പടികയറുന്നു, ട്വിറ്ററിലെ ആരാധക പ്രതികരണങ്ങള്‍

വിരാട് കോലിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും

വിരാട് കോലിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കും

ഏകദിന നായകസ്ഥാനം ഒഴിയാന്‍ താല്‍പര്യമില്ലാതിരുന്ന വിരാട് കോലിയെ നിര്‍ബന്ധിപ്പിച്ച് മാറ്റിച്ചതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ കോലിക്ക് അസംതൃപ്തിയുണ്ടാവുമെന്നുറപ്പ്. കോലി ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ നിന്ന് മാറിനില്‍ക്കുമെന്നാണ് ലഭിക്കുന്ന സൂചന. കോലിയെ അനുനയിപ്പിക്കുകയെന്നത് രോഹിത്തിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. പരസ്യ പ്രതികരണങ്ങളിലേക്കും ടീമിനുള്ളിലെ ഭിന്നതയിലേക്കും കാര്യങ്ങളെത്താതെ കാര്യങ്ങളെ നിയന്ത്രിച്ച് നിര്‍ത്തേണ്ടതായുണ്ട്. അത് രോഹിത്തിനെ സംബന്ധിച്ച് എളുപ്പമുള്ള ജോലിയല്ല. കൂടാതെ കോലിയെ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കേണ്ട ഉത്തരവാദിത്തവും രോഹിത്തിനുണ്ട്. നിലവിലെ നടപടികളില്‍ കോലിക്ക് അസംതൃപ്തിയുള്ള സാഹചര്യത്തില്‍ രോഹിത് എങ്ങനെ കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്ന് കണ്ടറിയണം.

Also Read: ഏകദിന നായകസ്ഥാനം ഒഴിയില്ലെന്ന് കോലി, നിര്‍ബന്ധിച്ച് പുറത്താക്കി ബിസിസിഐ, പ്രശ്‌നം രൂക്ഷം

2023ലെ ലോകകപ്പ് നേടണം

2023ലെ ലോകകപ്പ് നേടണം

ഇത്രയും കടുത്ത തീരുമാനത്തിലേക്ക് ബിസിസി ഐ എത്താനുള്ള കാരണം 2023ലെ ഏകദിന ലോകകപ്പാണ്. രോഹിത് ക്യാപ്റ്റനാവുമ്പോള്‍ ഏകദിന ലോകകപ്പില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ലോകകപ്പ് നേടുന്നതിനായുള്ള പദ്ധതികള്‍ മെനയുകയെന്നതാണ് രോഹിത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. സ്ഥിരതയുള്ള ടീമിനെ കണ്ടെത്തി കൃത്യമായി തന്ത്രം മെനയാത്ത പക്ഷം രോഹിത്തിനും ബിസിസി ഐക്കും വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വരും.

Story first published: Thursday, December 9, 2021, 15:40 [IST]
Other articles published on Dec 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X