Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ താരങ്ങളില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍, കോലിക്ക് എതിരാളികളില്ല, രോഹിത് ആറാം സ്ഥാനത്ത്

അധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ ഫാബുലസ് ഫോറിലേക്കാണ് എത്തുക. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍,ജോ റൂട്ട് എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്നത്. ഇവരിലാരാണ് മികച്ചവനെന്ന് കണ്ടെത്തുക പ്രയാസമാണ്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമും സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന താരമാണ്. എന്നാല്‍ നിലവിലെ താരങ്ങളില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടിയ താരമാരാണ്. പട്ടിക പരിശോധിക്കാം.

വിരാട് കോലി ഒന്നാം സ്ഥാനത്ത്

വിരാട് കോലി ഒന്നാം സ്ഥാനത്ത്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയിലെ ഒന്നാമന്‍. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരമായ കോലി 185 തവണയാണ് 50ന് മുകളില്‍ സ്‌കോര്‍ നേടിയത്. 70 സെഞ്ച്വറിയും 87 അര്‍ധ സെഞ്ച്വറിയും 7 ഇരട്ട സെഞ്ച്വറിയുമാണ് വിരാട് കോലിയുടെ അന്താരാഷ്ട്ര കരിയറിലുള്ളത്. ടി20 യില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്കായിട്ടില്ല. നിലവിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വിരാട് കോലി.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലാണ് രണ്ടാം സ്ഥാനത്ത്. യൂനിവേഴ്‌സല്‍ ബോസ് എന്ന വിശേഷമുള്ള ഗെയ്ല്‍ 146 തവണ 50ലധികം സ്‌കോര്‍ നേടിയിട്ടുണ്ട്. 42 സെഞ്ച്വറിയും നാല് ഇരട്ട സെഞ്ച്വറിയും 94 അര്‍ധ സെഞ്ച്വറിയും ഗെയ്‌ലിന്റെ പേരിലുണ്ട്. 41ാം വയസിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം. വരാനിരിക്കുന്ന ടി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഗെയ്ല്‍ കളിച്ചേക്കും.

റോസ് ടെയ്‌ലര്‍

റോസ് ടെയ്‌ലര്‍

നിലവിലെ ന്യൂസീലന്‍ഡിന്റെ സീനിയര്‍ താരമാണ് റോസ് ടെയ്‌ലര്‍. 37കാരനായ അദ്ദേഹം ഇപ്പോഴും ടീമിലെ സജീവ സാന്നിധ്യമാണ്. 133 തവണയാണ് 50 പ്ലസ് റണ്‍സ് ടെയ്‌ലര്‍ നേടിയത്. 40 സെഞ്ച്വറിയും മൂന്ന് ഇരട്ട സെഞ്ച്വറിയും 83 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. കിവീസിന്റെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം. ഇന്ത്യക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസീലന്‍ഡ് നേടിയപ്പോള്‍ ടെയ്‌ലര്‍ തിളങ്ങിയിരുന്നു.

ജോ റൂട്ട്

ജോ റൂട്ട്

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് പട്ടികയില്‍ നാലാം സ്ഥാനത്താണ്. 124 തവണയാണ് 50 പ്ലസ് റണ്‍സ് അദ്ദേഹം നേടിയത്. നിലവിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. 2021ല്‍ ഇന്ത്യക്കെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഇരട്ട സെഞ്ച്വറി നേടി റൂട്ട് തിളങ്ങിയിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന റൂട്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനം അധികം വൈകാതെ നഷ്ടമായേക്കും.

 കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസനാണ് അഞ്ചാമന്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന വില്യംസണ്‍ 122 തവണയാണ് 50 പ്ലസ് സ്‌കോര്‍ നേടിയിട്ടുള്ളത്. 2019ല്‍ ന്യൂസീലന്‍ഡിനെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിച്ച വില്യംസണ്‍ ഇപ്പോള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും ടീമിന് നേടിക്കൊടുത്തു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് അദ്ദേഹം.

ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ 117 തവണയാണ് 50 പ്ലസ് സ്‌കോര്‍ നേടിയത്.

Story first published: Friday, July 2, 2021, 17:25 [IST]
Other articles published on Jul 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+