വിമര്‍ശനങ്ങള്‍ നിര്‍ത്തൂ, ഏകദിന നായകസ്ഥാനം നഷ്ടപ്പെട്ടത് കോലിക്ക് അനുഗ്രഹം, മൂന്ന് കാരണങ്ങളിതാ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞുകൊടുത്തതിന് പിന്നാലെ ഏകദിന നായകസ്ഥാനവും കോലിക്ക് വിട്ടുകൊടുക്കേണ്ടി വന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായാണ് വിരാട് കോലിയെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച് മികവ് കാട്ടാന്‍ രോഹിത് ശര്‍മക്കായിരുന്നു.

കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ നായകസ്ഥാനം ലഭിച്ചപ്പോഴും തന്റെ മികവ് കാട്ടാന്‍ രോഹിത്തിനായി. 22 ടി20യില്‍ നിന്ന് 18 ജയം ടീമിന് നേടിക്കൊടുത്തപ്പോള്‍ തോറ്റത് നാല് മത്സരം മാത്രം. ഏകദിനത്തില്‍ 10 മത്സരത്തില്‍ നയിച്ചപ്പോള്‍ എട്ടിലും ജയം. ഇന്ത്യക്കൊപ്പം തൊട്ടതെല്ലാം പൊന്നാക്കാനും രോഹിത്തിനായി. കോലിയുടെ സിംഹാസനത്തിന് ഭീഷണി ഉയര്‍ത്താന്‍ ആരും ഉണ്ടാകില്ലെന്ന് കരുതിയിടത്തുനിന്നാണ് രോഹിത് ശര്‍മയുടെ ഉയര്‍ച്ച.
ഇപ്പോള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ നായകപദവി പൂര്‍ണ്ണമായും കോലിയുടെ കൈകളിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളേറെ. 2022ല്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത്തിന് കീഴിലാവും ഇന്ത്യ ഇറങ്ങുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. 35കാരനായ രോഹിത്തിന് രണ്ട് വര്‍ഷം കൂടി എന്തായാലും കളിക്കാനാവുമെന്നുറപ്പാണ്. കോലിക്ക് ആഗ്രഹം ഇല്ലാതിരുന്നിട്ടും നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വരികയായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നാല്‍ ഏകദിന നായകസ്ഥാനം നഷ്ടമായത് ഒരു തരത്തില്‍ ഗുണമാണ്. മൂന്ന് കാരണങ്ങള്‍ നോക്കാം.

പഴയ പ്രതാപം വീണ്ടെടുക്കാനുള്ള അവസരം
കോലിയെ സംബന്ധിച്ച് പറയുമ്പോള്‍ പഴയ പ്രതാപം ഇപ്പോള്‍ ഇല്ല. രണ്ടര വര്‍ഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല. പഴയ പ്രതാപത്തിലേക്ക് കോലിക്ക് തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരമാണിത്. നായകസ്ഥാനം ഇല്ലാത്തതിനാല്‍ അതിന്റെ സമ്മര്‍ദ്ദം കോലിക്കുണ്ടാവില്ല. ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമാണ് കോലിക്ക് ചിന്തിക്കാനുള്ളത്. അതുകൊണ്ട് തന്റെ ബാറ്റിങ് പിഴവുകളെ കണ്ടെത്തി ശക്തമായ മുന്നൊരുക്കം നടത്തി തിരിച്ചുവരാന്‍ ഇനി കോലിക്ക് സാധിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനും കോലിയുടെ ആരാധകരും ആഗ്രഹിക്കുന്നത് ഇതുതന്നെയാണ്.

ടീമിന്റെ രാജാവായിത്തന്നെ തുടരാം
നായകസ്ഥാനം നഷ്ടമായാലും വിരാട് കോലിയെന്ന താരത്തിന്റെ മൂല്യത്തില്‍ കുറവൊന്നും വരില്ല. സഹതാരങ്ങള്‍ക്കിടയില്‍ നായകന്റെ തലയെടുപ്പോടെ തന്നെ കോലിക്ക് തുടരാനാവും. പഴയതുപോലെ റണ്‍ ചേസിലും ആക്രമണത്തിലുമെല്ലാം കോലി മുന്നില്‍ നിന്ന് നയിക്കും. നായകസ്ഥാനം ഒഴിഞ്ഞതോടെ യുവതാരങ്ങള്‍ക്ക് ഉപദേഷ്ടാവായി മാറാനും കോലിക്ക് സാധിക്കും. ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കെല്ലാം ഉപദേശങ്ങളുമായി മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ കോലിക്കിനി സാധിച്ചേക്കും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി നിര്‍ണ്ണായക സംഭാവനകള്‍ ചെയ്യാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.

മാനസിക സമ്മര്‍ദ്ദം കുറയും
മൂന്ന് ഫോര്‍മാറ്റിലും നായകനാവുകയെന്നത് എളുപ്പമുള്ള കാര്യമല്ല. കരക്കുനിന്ന് കൈയടിക്കുക എളുപ്പമാണെങ്കിലും കളത്തിലേക്കിറങ്ങിയാല്‍ കാര്യങ്ങള്‍ മാറി മറിയും. ടീമിന്റെ പ്രകടനവും സഹതാരങ്ങളുടെ പ്രകടനവും സ്വന്തം പ്രകടനവുമെല്ലാം മൂന്ന് ഫോര്‍മാറ്റിലും ഒരുമിച്ച് കൊണ്ടുപോവുക വളരെ കടുപ്പം പിടിച്ച ജോലി തന്നെയാണ്. ക്യാപ്റ്റനെന്ന നിലയിലെ മാനസിക സമ്മര്‍ദ്ദം കോലിയുടെ ബാറ്റിങ്ങിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയുകയും കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ അത് സഹായിക്കുകയും ചെയ്യും. കോലിക്ക് ടെസ്റ്റ് നായകനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കാനും തന്റെ മികവിനെ ഒരിക്കല്‍ക്കൂടി ലോക ക്രിക്കറ്റിന് കാട്ടിക്കൊടുക്കാനുമുള്ള അവസരമാണ് ഇന്ത്യയുടെ ഇതിഹാസ താരത്തിന് ലഭിച്ചിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications