Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസി ഫൈനലുകളിലെ നിര്‍ഭാഗ്യവാന്മാര്‍, കൂടുതല്‍ തോറ്റവരില്‍ ഇന്ത്യ രണ്ടാമത്, പട്ടിക ഇതാ

സതാംപ്റ്റണ്‍: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ന്യൂസീലന്‍ഡ്. ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കിരീടം നേടിയത്. ന്യൂസീലന്‍ഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാം ഐസിസി കിരീടവും കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റനെന്ന നിലയിലെ ആദ്യ കിരീടവുമാണിത്. നിര്‍ഭാഗ്യം എപ്പോഴും വേട്ടയാടുന്ന ന്യൂസീലന്‍ഡിനെ ഇത്തവണ ഭാഗ്യം തുണച്ചു.

2015,2019 ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച് പരാജയപ്പെട്ട ന്യൂസീലന്‍ഡിന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി ഒടുവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ലഭിക്കുകയായിരുന്നു. കൂടുതല്‍ തവണ ഐസിസി കിരീടം നേടിയ ടീം ഓസ്‌ട്രേലിയയാണെങ്കില്‍ ഏറ്റവും കൂടുതല്‍ തവണ ഐസിസി ഫൈനലില്‍ തോറ്റ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ക്രിക്കറ്റിന്റെ പിതാക്കന്മാര്‍ തലപ്പത്ത്

ക്രിക്കറ്റിന്റെ പിതാക്കന്മാര്‍ തലപ്പത്ത്

ഇംഗ്ലണ്ട് ടീമാണ് ഏറ്റവും കൂടുതല്‍ തവണ ഐസിസി ഫൈനല്‍ തോറ്റത്. ആറ് തവണയാണ് ഐസിസിയുടെ ഫൈനലുകളില്‍ അവര്‍ക്ക് കാലിടറിയത്. ഏകദിന ലോകകപ്പില്‍ 1979ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഫൈനലില്‍ തോറ്റു. 1987ലും 1992ലും നടന്ന ലോകകപ്പിലും ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിനായെങ്കിലും ഫൈനല്‍ തോറ്റു. കാത്തിരിപ്പിനൊടുവില്‍ 2019ലാണ് കന്നി ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് നേടിയത്. 2016ലെ ടി20 ലോകകപ്പ് ഫൈനലിലും ഇംഗ്ലണ്ട് തോറ്റു. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ 2004ലിലും 2013ലും ഇംഗ്ലണ്ട് പരാജയപ്പെട്ടു.

രണ്ടാം സ്ഥാനത്ത്

രണ്ടാം സ്ഥാനത്ത്

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയടക്കം ഇന്ത്യ തോല്‍ക്കുന്ന ഐസിസി ഫൈനലുകള്‍ അഞ്ചാണ്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോറ്റു. 2014ലെ ഐസിസി ടി20 ലോകകപ്പിലും ഇന്ത്യ ഫൈനലില്‍ തോറ്റു. ചാമ്പ്യന്‍സ് ട്രോഫിയില്‍ 2000ലും 2017ലും ഫൈനലില്‍ എത്തിയെങ്കിലും ഇന്ത്യക്ക് കിരീടം നേടാനായില്ല. ഇന്ത്യ അഞ്ച് ഐസിസി കിരീടങ്ങളാണ് ഇതുവരെ നേടിയത്.

നാല് തവണ തോറ്റ് ശ്രീലങ്ക

നാല് തവണ തോറ്റ് ശ്രീലങ്ക

കൂടുതല്‍ തവണ ഐസിസി ഫൈനല്‍ തോറ്റവരില്‍ ശ്രീലങ്ക നാലാം സ്ഥാനത്താണ്. ഏകദിന ലോകകപ്പില്‍ 2007ലും 2011ലും ഫൈനലില്‍ കടന്ന ശ്രീലങ്കയ്ക്ക് പക്ഷേ കിരീടത്തിലേക്കെത്താനായില്ല. ടി20 ലോകകപ്പിലും രണ്ട് തവണ ടീം റണ്ണേഴ്‌സപ്പായി. 2009ലും 2012ലേയും ടി20 ലോകകപ്പിലാണ് ശ്രീലങ്കയ്ക്ക് റണ്ണറപ്പുകളായി ഒതുങ്ങേണ്ടി വന്നത്. മൂന്ന് ഐസിസി കിരീടങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ്

ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ്

ഏഴ് തവണ ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമാണ് ഓസ്‌ട്രേലിയ. ഹാട്രിക ഏകദിന ലോകകപ്പ് കിരീടമടക്കം എടുത്തുപറയാനാവുന്ന നേട്ടങ്ങളുടെ ഓസ്‌ട്രേലിയ മൂന്ന് തവണയാണ് ഐസിസി ഫൈനല്‍ തോറ്റത്. 1975ലെയും 1996ലെയും ഏകദിന ലോകകപ്പില്‍ ഫൈനലില്‍ കടന്നെങ്കിലും കിരീടം നേടാന്‍ ഓസ്‌ട്രേലിയക്കായില്ല. 2010ലെ ടി20 ലോകകപ്പിലും ഓസ്‌ട്രേലിയ ഫൈനലില്‍ തോറ്റു.

പ്രഥമ ഏകദിന ലോകകപ്പ് ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസും മൂന്ന് തവണയാണ് ഐസിസി ഫൈനലില്‍ തോറ്റത്. 1983ലെ ഏകദിന ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് ട്രോഫിയില്‍ 1998ലും 2004ലും ഫൈനലില്‍ തോറ്റു.

Story first published: Thursday, June 24, 2021, 14:18 [IST]
Other articles published on Jun 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+