WTC 2021: ഇന്ത്യ ഉയര്‍ത്തുമോ ആറാം കിരീടം? കൂടുതല്‍ ഐസിസി കിരീടം നേടിയ ടീമുകളെ അറിയാം
സതാംപ്റ്റണ്‍: പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുകയാണ്. രണ്ട് ദിവസം മഴ കളിച്ച് പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നതോടെ റിസര്‍വ് ദിനംകൂടി പരിഗണിക്കുകയായിരുന്നു. പ്രഥമ ഐസിസി കിരീടം ആര് നേടുമെന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തി മത്സരം സമനിലയാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
എന്തായാലും ഇന്ന് മത്സരത്തിന്റെ ഫലമറിയാന്‍ സാധിക്കും. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ ഉയര്‍ത്തിയാല്‍ ഇന്ത്യയുടെ ആറാമത്തെ ഐസിസി ടൂര്‍ണമെന്റ് കിരീടമായി അത് മാറും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കൂടുതല്‍ ഐസിസി കിരീടങ്ങള്‍ നേടിയ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഓസ്‌ട്രേലിയ തലപ്പത്ത്
ഏഴ് കിരീടങ്ങളാണ് ഓസ്‌ട്രേലിയ നേടിയിട്ടുള്ളത്. ഏകദിന ലോകകപ്പ് കിരീടം നാല് തവണ ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്. 1987ലായിരുന്നു ആദ്യ കിരീടം. 1999,2003,2007 എന്നീ തുടര്‍ച്ചയായ മൂന്ന് ഏകദിന ലോകകപ്പുകളും ഓസ്‌ട്രേലിയ അലമാരയിലെത്തിച്ചു. 2015ലെ ഏകദിന ലോകകപ്പ് കിരീടവും ഓസ്‌ട്രേലിയക്കായിരുന്നു. രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീടവും ടീം സ്വന്തമാക്കി. 2006ലും 2009ലുമായിരുന്നു ഇത്. എന്നാല്‍ ഇതുവരെ ടി20 ലോകകപ്പ് കിരീടം നേടാന്‍ ഓസ്‌ട്രേലിയക്കായിട്ടില്ല.

രണ്ടാം സ്ഥാനത്ത് ഇന്ത്യ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം അഞ്ച് ഐസിസി കിരീടങ്ങളാണ് നേടിയത്. ഇതില്‍ മൂന്നെണ്ണവും എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. ടി20,ഏകദിന ലോകകപ്പ്,ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യ ധോണിക്ക് കീഴില്‍ നേടി. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യമായി ഇന്ത്യ ഏകദിന ലോകകപ്പ് ചൂടിയപ്പോള്‍ സൗരവ് ഗാംഗുലി ക്യാപ്റ്റന്‍സിയില്‍ ഒരു ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിനും അഞ്ച് കിരീടം
വെസ്റ്റ് ഇന്‍ഡീസ് ടീമിനും അഞ്ച് ഐസിസി കിരീടമാണുള്ളത്. 1975,1979 ഏകദിന ലോകകപ്പിലെ വിജയികളായ വെസ്റ്റ് ഇന്‍ഡീസ് 2012ലും 2016ലും ടി20 ലോകകപ്പ് കിരീടവും അലമാരയിലെത്തിച്ചു. 2004ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും വെസ്റ്റ് ഇന്‍ഡീസ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഫേവറേറ്റുകളായ ടീമുകളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്.

പാകിസ്താന്‍-ശ്രീലങ്ക
പാകിസ്താനും ശ്രീലങ്കയും മൂന്ന് തവണ വീതമാണ് ഐസിസി കിരീടങ്ങള്‍ നേടിയിട്ടുള്ളത്. 1992ലെ ഏകദിന ലോകകപ്പ് പാകിസ്താന്‍ നേടിയപ്പോള്‍ 2009ലും 2017ലും ചാമ്പ്യന്‍സ് ട്രോഫി കിരീടവും പാകിസ്താന്‍ സ്വന്തമാക്കി. 2017ല്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു പാകിസ്താന്‍ കിരീടം നേടിയത്. ശ്രീലങ്ക 1996ലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാണ്. 2014ലെ ടി20 ലോകകപ്പ് കിരീടവും അലമാരയിലെത്തിച്ച ശ്രീലങ്ക 2002ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി കിരീടം പങ്കിട്ടിരുന്നു.

മറ്റുള്ള ടീമുകള്‍
ന്യൂസീലന്‍ഡ്,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട് ടീമുകള്‍ ഓരോ കിരീടമാണ് നേടിയത്. ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ട് 2019ലെ ഏകദിന ലോകകപ്പ് കിരീടമാണ് നേടിയത്. 2000ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് ന്യൂസിലന്‍ഡ് നേടിയത്.1998ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ഐസിസി ട്രോഫി നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications